മണലൂർ വാടാനപ്പിള്ളിയിൽ വോട്ടിന് കിറ്റ്; ബിജെപിക്കെതിരെ പ്രതിഷേധവുമായി യുഡിഎഫും എൽഡിഎഫും
- Published by:SIBILI S
- news18-malayalam
Last Updated:
വാടാനപ്പിള്ളിയിൽ വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി ഭക്ഷ്യകിറ്റ് നൽകി എന്നാരോപണം, യുഡിഎഫ് എൽഡിഎഫ് പ്രതിഷേധം, ഇലക്ഷൻ സ്ക്വാഡും പൊലീസും ഇടപെട്ട് കിറ്റുകൾ പിടിച്ചെടുത്തു
തൃശൂർ: മണലൂർ നിയോജകമണ്ഡലത്തിലെ വാടാനപ്പിള്ളിയിൽ വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി ഭക്ഷ്യകിറ്റ് നൽകിയതായി ആരോപണം. സംഭവത്തിൽ പ്രതിഷേധിച്ച് യുഡിഎഫും എൽഡിഎഫും രംഗത്തെത്തി. സൂപ്പർമാർക്കറ്റ് കേന്ദ്രീകരിച്ചാണ് ബിജെപിയുടെ നേതൃത്വത്തിൽ ഭക്ഷ്യകിറ്റ് തയാറാക്കിയത്. യുഡിഎഫും എൽഡിഎഫും ബിജെപി പ്രവർത്തകരുമായി വാക്കുതർക്കമുണ്ടായി.
യുഡിഎഫ് സ്ഥാനാർഥി ടി.എൻ. പ്രതാപന്റെ നേതൃത്വത്തിലാണ് പ്രതിഷേധിച്ചത്. തളിക്കുളത്തെ സ്വകാര്യ വ്യക്തിയുടെ വീടിനോട് ചേർന്നുള്ള ചാമ്പ്യൻസ് ട്രേഡേഴ്‌സ് വാടാനപ്പിള്ളി എന്ന സ്വകാര്യ ഗോഡൗണിന് സമീപത്താണ് ഭക്ഷ്യകിറ്റ് വിതരണം നടന്നത്.
വോട്ടഭ്യർത്ഥിച്ച് എത്തിയവരെ പ്രതിഷേധക്കാർ തടഞ്ഞുവച്ചിരിക്കുന്നുവെന്ന് ബിജെപി ആരോപിച്ചു. വോട്ടർമാർക്ക് നൽകാൻ വേണ്ടി 4000 കിറ്റുകൾ തയാറാക്കിയെന്നും ബിജെപി നേതാവ് ദേവൻ കിറ്റ് വിതരണം ചെയ്യാൻ എത്തിയതാണെന്നും കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു.
സംഭവം ആർഡിഒയെ അറിയിച്ചതിനെ തുടർന്ന് ഇലക്‌ഷൻ ഫ്ലയിങ് സ്ക്വാഡും പൊലീസും സ്ഥലത്തെത്തി സൂപ്പർമാർക്കറ്റ് അടപ്പിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ശേഷിക്കുന്ന കിറ്റുകൾ പൊലീസ് പിടിച്ചെടുത്തു.
advertisement
പ്രദേശവാസികൾ കിറ്റുകൾ വാങ്ങുന്നുവെന്ന വിവരത്തെ തുടർന്ന് ഉച്ചയോടെ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി.എസ്.സുനിൽ കുമാറിന്റെ നേതൃത്വത്തിൽ പ്രവർത്തകർ എത്തുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thrissur,Kerala
First Published :
Apr 05, 2026 3:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മണലൂർ വാടാനപ്പിള്ളിയിൽ വോട്ടിന് കിറ്റ്; ബിജെപിക്കെതിരെ പ്രതിഷേധവുമായി യുഡിഎഫും എൽഡിഎഫും







