Major Ravi | 'മിസ്റ്റർ അടൂർ മോഹൻലാലിനേക്കുറിച്ച് ഗുണ്ടാ പ്രയോഗം നടത്താൻ നിങ്ങൾക്ക് ആരാണ് അധികാരം നല്‍കിയത്? മേജർ രവി

Last Updated:

അടൂർ ഗോപാലകൃഷ്ണന്റെ നിലപാടുകളോട് കടുത്ത വിയോജിപ്പുമായി മേജർ രവി

മേജർ രവി, അടൂർ ഗോപാലകൃഷ്ണൻ
മേജർ രവി, അടൂർ ഗോപാലകൃഷ്ണൻ
അടൂർ ഗോപാലകൃഷ്ണനെതിരെ (Adoor Gopalakrishnan) നിശിത വിമർശനവുമായി നടനും സംവിധായകനുമായ മേജർ രവി (Major Ravi). അടൂർ ഗോപാലകൃഷ്ണന്റെ നിലപാടുകളോട് കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിക്കൊണ്ടുള്ളതാണ് മേജർ രവിയുടെ ഫേസ്ബുക്ക് കുറിപ്പിലെ വാചകങ്ങൾ. മേജർ രവിയുടെ കുറിപ്പിലേക്ക്:
ഈയടുത്ത കാലത്ത് മിസ്റ്റർ അടൂർ ഗോപാലകൃഷ്ണൻ കൊടുത്ത ഒരു ഇൻ്റർവ്യൂ കാണാനിടയായി. അതിൽ മൂന്ന് കാര്യങ്ങൾ… കൃത്യമായി ചില ചോദ്യങ്ങൾ എനിക്ക് ചോദിക്കാനുണ്ട്. നമ്പർ വൺ, താങ്കൾക്ക് ഇഷ്ടപ്പെടുന്ന ഒരു മലയാള സിനിമ പോലും ഇവിടെ ഉണ്ടായിട്ടില്ല എന്ന് 2007 ൽ താങ്കൾ പറഞ്ഞത് എനിക്ക് ഓർമ്മയുണ്ട്. 2006 ൽ ഇറങ്ങിയ ക്ലാസ്മേറ്റ്സ് ആൻഡ് കീർത്തിചക്ര എന്നീ രണ്ട് സിനിമകൾ നൂറിലധികം ദിവസം തിയേറ്ററുകളിൽ നിറഞ്ഞു ഓടി. ഒരു സിനിമയെക്കുറിച്ച് പറയുന്നതിനു മുന്നേ ആദ്യം താങ്കൾ മറ്റുള്ളവരുടെ കഴിവുകളെ അംഗീകരിക്കാനുള്ള മനസ്സുമായി ടിക്കറ്റ് എടുത്ത് തിയേറ്ററിൽ പോയി സിനിമകൾ കാണണം. താങ്കളുടെ സിനിമകൾ ആരും സ്വന്തം കാശു മുടക്കി തിയേറ്ററിൽ പോയി കാണാറില്ല എന്ന് കരുതി മറ്റ് സിനിമകൾ കാണാൻ കൊള്ളാത്തതാണെന്ന് സർട്ടിഫൈ ചെയ്യാൻ താങ്കൾക്ക് എന്താണ് അവകാശം.
advertisement
രണ്ടാമതായി, താങ്കൾ ഏതുസമയത്തും എന്തിനാണ് വടക്കോട്ട് നോക്കിയിരുന്ന് ആക്രോശിക്കുന്നത്.. സ്വന്തം മൂക്കിന് താഴെയുള്ള കേരളത്തിൽ നടക്കുന്നത് കാണാൻ ശ്രമിക്കുക. ഒരു hypocrite ആയി തരം താഴരുത്. കുറെ പറയാനുണ്ടെങ്കിലും ഒരു കാര്യം കൂടെ താങ്കളുടെ ശ്രദ്ധയിൽപ്പെടുത്തി ഞാൻ നിർത്താം. താങ്കൾ ഇൻ്റർവ്യൂവിൽ മോഹൻലാലിനെ ഒരു നല്ലവനായ ഗുണ്ടാ എന്നും അദ്ദേഹത്തെ വെച്ച് ഒരിക്കലും താങ്കൾ സിനിമ ചെയ്യില്ല എന്നും പറഞ്ഞു കണ്ടു. മോഹൻലാലിനെ ഒരു ഗുണ്ടാ പ്രയോഗം യൂസ് ചെയ്തു പബ്ലിക്കിൽ സംസാരിക്കാൻ താങ്കൾക്ക് ആരാണ് അധികാരം തന്നിരിക്കുന്നത്. വയസ്സാകുമ്പോൾ പലർക്കും ഫ്രസ്ട്രേഷൻസ് കൂടും, പലതും കൈവിട്ടു പോകും. ഒരു ഗുണ്ട ഒരിക്കലും നല്ലവനാവില്ല. നല്ല ഗുണ്ട ചീത്ത ഗുണ്ടാ എന്നൊന്നുമില്ല.. മിസ്റ്റർ അടൂർ, മോഹൻലാൽ നിൽക്കുന്ന സ്ഥലം താങ്കൾക്ക് ഒരിക്കലും എത്തിപ്പെടാൻ സാധിക്കില്ല എന്നതിൻ്റെ പേരിൽ, ഒരാളെയും ഇതുപോലെ അവഹേളിക്കാൻ ശ്രമിക്കരുത്.
advertisement
അതുപോലെ കെ ആർ നാരായണൻ അക്കാദമിയിലെ കുട്ടികളെ താങ്കളുടെ താൽപര്യത്തിനനുസരിച്ച് തെറ്റിദ്ധരിപ്പിക്കരുത്. താങ്കളുടെ വളരെ ക്ലോസ് ഫ്രണ്ട് ആണല്ലോ അവിടെ ഇരിക്കുന്നത്. അതിനുവേണ്ടി അവിടുത്തെ കുട്ടികളെ തമ്മിലടിപ്പിച്ച് അവരുടെ ഭാവി കളയരുത്. ഇനിയെങ്കിലും ഇതുപോലുള്ള കാര്യങ്ങൾ പബ്ലിക്കിൽ വിളമ്പുന്നതിനു മുന്നേ, താങ്കൾ ശ്രദ്ധിക്കുമെന്ന് കരുതുന്നു. ഒരു ചെറിയൊരു അഡ്വൈസ് എന്ന് മാത്രം…
ഇനി ഞാൻ പറയാൻ പോകുന്ന വാക്ക് ഒരുപക്ഷേ താങ്കൾക്ക് പിടിക്കില്ല. ……. ജയ്ഹിന്ദ്…
Summary: In a Facebook post, Major Ravi criticises Adoor Gopalakrishnan and marks his dissent on some of Adoor’s comments
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Major Ravi | 'മിസ്റ്റർ അടൂർ മോഹൻലാലിനേക്കുറിച്ച് ഗുണ്ടാ പ്രയോഗം നടത്താൻ നിങ്ങൾക്ക് ആരാണ് അധികാരം നല്‍കിയത്? മേജർ രവി
Next Article
advertisement
'കാര്യം പറയുമ്പോൾ സംഘിപ്പട്ടം ചാർത്തിയിട്ട് കാര്യമില്ല'; ശാസ്തമംഗലത്തെ എംഎൽഎ മുറി വിഷയത്തിൽ ശബരിനാഥൻ
'കാര്യം പറയുമ്പോൾ സംഘിപ്പട്ടം ചാർത്തിയിട്ട് കാര്യമില്ല'; ശാസ്തമംഗലത്തെ എംഎൽഎ മുറി വിഷയത്തിൽ ശബരിനാഥൻ
  • 101 കൗൺസിലർമാർക്കുള്ള ഇടം അവർക്കുതന്നെ നൽകണമെന്ന് ശബരിനാഥൻ ആവശ്യം ഉന്നയിച്ചു

  • എംഎൽഎ ഹോസ്റ്റലിൽ രണ്ട് മുറിയുള്ളപ്പോൾ വികെ പ്രശാന്ത് ശാസ്തമംഗലത്തെ മുറിയിൽ തുടരുന്നത് ചോദ്യം

  • സംഘിപ്പട്ടം ഭയപ്പെടുത്തില്ലെന്നും കോൺഗ്രസിന്റെ നിലപാട് വ്യക്തമാണെന്നും പറഞ്ഞു

View All
advertisement