രാജ്യത്തിന്ന് ലോകനിലവാരത്തിൽ സിനിമ ചെയ്യുന്നത് മലയാളത്തിൽ: മകരന്ദ് ദേശ്പാണ്ഡേ

Last Updated:

ഇവിടുത്തെ പ്രേക്ഷകരുടെ സിനിമാ പരിജ്ഞാനമാണ് താരങ്ങൾക്ക് പരീക്ഷണ ചിത്രങ്ങൾ ചെയ്യാൻ ധൈര്യം നൽകുന്നതെന്നും ദേശ്പാണ്ഡേ

മകരന്ദ് ദേശ്പാണ്ഡേ
മകരന്ദ് ദേശ്പാണ്ഡേ
ഇന്ത്യയിൽ ഇന്ന് ലോകനിലവാരത്തിൽ സിനിമ ചെയ്യുന്നത് മലയാളത്തിലാണെന്ന് ബോളിവുഡ് നടൻ മകരന്ദ് ദേശ്പാണ്ഡേ (Makarand Deshpande). ഇവിടുത്തെ പ്രേക്ഷകരുടെ സിനിമാ പരിജ്ഞാനമാണ് താരങ്ങൾക്ക് പരീക്ഷണ ചിത്രങ്ങൾ ചെയ്യാൻ ധൈര്യം നൽകുന്നതെന്നും അദ്ദേഹം പറ‍ഞ്ഞു. തന്റെ പുതിയ ചിത്രമായ വവ്വാലിന്റെ പൂജയ്ക്കായി കൊച്ചിയിൽ എത്തിയതായിരുന്നു നടൻ.
മലയാള സിനിമ ഒരേസമയം പുതുമ നിറഞ്ഞതും മനുഷ്യരോട് ചേർന്ന് നിൽക്കുന്നതുമാണ്. എന്തുകൊണ്ടാണ് മലയാളത്തിൽ മികച്ച സിനിമകൾ ഉണ്ടാകുന്നത് എന്ന് ഞങ്ങൾ ചർച്ച ചെയ്യാറുണ്ട്. സുഹൃത്തുക്കളെ കാണുമ്പോൾ അടുത്തിടെ ഏത് മലയാളം സിനിമ കണ്ടു എന്ന് ചോദിക്കാറുണ്ട്. അതിന് കാരണം ഇവിടുത്തെ പ്രേക്ഷകരുടെ സിനിമാപരിജ്ഞാനമാണെന്നും മകരന്ദ് ദേശ്പാണ്ഡേ പറഞ്ഞു. ഇതാണ് പരീക്ഷണ ചിത്രങ്ങൾ ചെയ്യാൻ മലയാളത്തിലെ സൂപ്പർ താരങ്ങൾക്ക് ധൈര്യം നൽകുന്നതെന്നും ബോളിവുഡിൽ അത് സംഭവിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഓൺഡിമാന്റ്സിന്റെ ബാനറിൽ ഷഹ്‌മോൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന വവ്വാൽ എന്ന സിനിമയുടെ പൂജ-സ്വിച്ച് ഓൺ ചടങ്ങുകൾക്കായി എത്തിയതായിരുന്നു മകരന്ദ് ദേശ്പാണ്ഡേ. ചാവറ കൾച്ചറൽ സെന്ററിലായിരുന്നു ചിത്രത്തിന്റെ പൂജ നടന്നത്. ചിത്രത്തിലെ മറ്റ് താരങ്ങളായ ലെവിൻ സൈമൺ, നായിക ലക്ഷ്മി ചപോർക്കർ, പ്രവീൺ, ​ഗോകുലൻ മറ്റ് അണിയറപ്രവർത്തകരും പങ്കെടുത്തു. ജോസഫ് നെല്ലിക്കൽ ആദ്യ ക്ലാപ്പ് നൽകി.
advertisement
മനോജ് എം.ജെ. ഛായാ​ഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ ജോസഫ് നെല്ലിക്കലാണ്. എഡിറ്റർ- ഫൈസൽ പി. ഷഹ്‌മോൻ, സം​ഗീതം- ജോൺസൺ പീറ്റർ, പ്രൊഡക്ഷൻ കൺട്രോളർ- അനിൽ മാത്യു, മേക്കപ്പ്- സന്തോഷ് വെൺപകൽ, കോസ്റ്റ്യും ഡിസൈനർ- ഭക്തൻ മങ്ങാട്, സംഘടനം- നോക്കൗട്ട് നന്ദ, ചീഫ് അസോസിയേറ്റ്- ആഷിഖ് ദിൽജിത്ത്, പിആർഒ- എ.എസ്. ദിനേശ്, സതീഷ് എരിയാളത്ത്, സ്റ്റിൽസ്- രാഹുൽ തങ്കച്ചൻ, ഡിജിറ്റൽ മാർക്കറ്റിം​ഗ്- ഒപ്പറ, ഹോട്ട് ആന്റ് സോർ, ഡിസൈൻ - കോളിൻസ് ലിയോഫിൽ. സിനിമയുടെ ചിത്രീകരണം അടുത്തയാഴ്ച്ച ആരംഭിക്കും.
advertisement
Summary: Bollywood actor Makarand Deshpande says that world-class films are being made in Malayalam in India today. He also said that the film knowledge of the audience here gives the stars the courage to do experimental films. The actor had arrived in Kochi for the pooja of his new film 'Vavvaal'
മലയാളം വാർത്തകൾ/ വാർത്ത/Film/
രാജ്യത്തിന്ന് ലോകനിലവാരത്തിൽ സിനിമ ചെയ്യുന്നത് മലയാളത്തിൽ: മകരന്ദ് ദേശ്പാണ്ഡേ
Next Article
advertisement
IPL | രവീന്ദ്ര ജഡേജ ചെന്നൈ വിടുമോ? അഭ്യൂഹങ്ങൾക്കിടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡീആക്റ്റിവേറ്റ് ചെയ്ത് താരം !
IPL | രവീന്ദ്ര ജഡേജ ചെന്നൈ വിടുമോ? അഭ്യൂഹങ്ങൾക്കിടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡീആക്റ്റിവേറ്റ് ചെയ്ത് താരം !
  • രവീന്ദ്ര ജഡേജ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡീആക്റ്റിവേറ്റ് ചെയ്തു, ചെന്നൈ വിടുമെന്ന അഭ്യൂഹങ്ങൾക്കിടെ.

  • 2012 മുതൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ അവിഭാജ്യ ഘടകമായ ജഡേജ, 143 വിക്കറ്റുകൾ നേടി.

  • ഐപിഎൽ 2023 ഫൈനലിൽ ഗുജറാത്തിനെതിരെ ജഡേജയുടെ മികച്ച പ്രകടനം സിഎസ്‌കെയെ കിരീട നേട്ടത്തിലെത്തിച്ചു.

View All
advertisement