ബാംഗ്ലൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മലയാള ചിത്രം ബിരിയാണിക്ക് പുരസ്കാരം

Last Updated:

Malayalam film Biryani bags jury award in Bangalore International Film Festival | രണ്ട് ലക്ഷം രൂപയും, ഫലകവുമാണ് അവാർഡ്

കർണാടക സ്റ്റേറ്റ് ചലച്ചിത്ര അക്കാദമിയുടെ പന്ത്രണ്ടാമത് ബാംഗ്ലൂർ ഇന്റെർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ജൂറി അവാർഡ് മലയാളിയായ സജിൻ ബാബുവിന്റെ ചിത്രം 'ബിരിയാണി'ക്ക്. രണ്ട് ലക്ഷം രൂപയും, ഫലകവുമാണ് അവാർഡ്. ഗവർണർ വാജു ഭായി വാലയിൽ നിന്നുമാണ് അവാർഡ് സ്വീകരിച്ചത്.
പ്രശസ്ത ആസാമീസ് സംവിധായിക മഞ്ചു ബോറ, ആകാശ് ആദിത്യ ലാമ, സുബോധ് ശർമ്മ, മാരുതി ജാതിയവർ, ആശിശ് ഡുബേ എന്നിവർ അംഗങ്ങളായ ജൂറിയാണ് അവാർഡ് നിർണ്ണയിച്ചത്. സജിൻ ബാബുവിന്റെ ആദ്യ ചിത്രം 'അസ്തമയം വരെ' (Unto the Dusk) 2015 ൽ ഇതേ ഫെസ്റ്റവലിൽ മികച്ച ഇന്ത്യൻ സിനിമക്കുള്ള ചിത്ര ഭാരതി പുരസ്ക്കാരം നേടിയിരുന്നു.
'ബിരിയാണി' റോമിലെ ഏഷ്യാറ്റിക്ക ഫിലിം ഫെസ്റ്റിവലിലായിരുന്നു പ്രിമിയർ ചെയ്തത്. അവിടെ മികച്ച സിനിമക്കുള്ള നെറ്റ്പാക്ക് അവാർഡ്‌ കിട്ടിയിരുന്നു. ഇത് ബിരിയാണിയുടെ രണ്ടാമത്തെ അവാർഡാണ്.
advertisement
For more entertainment:അഭിനയമോഹികൾ സൂക്ഷിക്കുക: വ്യാജ കാസ്റ്റിംഗ് ഡയറക്ടര്‍‍മാര്‍ വിലസുന്നു; മുന്നറിയിപ്പുമായി FEFKA [NEWS]വരനെ ആവശ്യമുണ്ട്: സിനിമയിലെ രസകരമായ രണ്ടാമത്തെ ഡിലീറ്റഡ് സീനും പുറത്തുവിട്ട് ദുൽഖർ; [NEWS]ഉപ്പും മുളകും ബാലുവും നീലുവും ഫേസ്ബുക് വിഡിയോയിൽ; അവർക്ക് പറയാനുള്ളതിതാണ് [NEWS]
ആനന്ദ് മഹാദേവന്റെ മായിഘട്ട് ക്രൈം നമ്പർ, പാർത്ഥിപന്റെ ഒറ്റ സെരിപ്പ് അടക്കം വിവിധ ഭാഷകളിൽ നിന്നുള്ള 13 ചിത്രങ്ങളാണ് മത്സരത്തിനുണ്ടായിരുന്നത്. ചിത്രത്തിന്റെ ഫ്രഞ്ച് പ്രിമിയർ ഏപ്രിൽ 22 മുതൽ 26 വരെ നടക്കുന്ന ടുലോസ് ഫിലിം ഫെസ്റ്റിവലിലും,അമേരിക്കൻ പ്രിമിയർ എപ്രിൽ 17 മുതൽ 23 വരെ കാലിഫോർണിയയിൽ നടക്കുന്ന 19-ാം റ്റിബ്റോൻ (19th Tiburon) ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും, സ്പാനിഷ് പ്രിമിയർ മെയ് 17 മുതൽ 31 വരെ നടക്കുന്ന മാഡ്രിഡിലെ ഇമാജിൻ ഫിലിം ഫെസ്റ്റിവലിലുമാണ്.
advertisement
കടൽ തീരത്ത് താമസിക്കുന്ന കദീജയുടേയും, ഉമ്മയുടേയും ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന സംഭവങ്ങൾ കാരണം നാട് വിടേണ്ടി വരികയും, അതിന് ശേഷമുള്ള അവരുടെ യാത്രയുമാണ് ചിത്രത്തിന്റെ പ്രമേയം. കദീജയായി കനി കുസൃതിയും, ഉമ്മയായി ശൈലജ ജലയും, അഭിനയിക്കുന്നു.
കൂടാതെ സുർജിത് ഗോപിനാഥ്, അനിൽ നെടുമങ്ങാട്, ശ്യാം റെജി, തോന്നക്കൽ ജയചന്ദ്രൻ എന്നിവരും പ്രധാന കഥാപാത്രങ്ങളായി വരുന്നു. UAN ഫിലിം ഹൗസിന്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ രചനയും, സംവിധാനവും സജിൻ ബാബുവും, ക്യാമറ കാർത്തിക് മുത്തുകുമാറും, എഡിറ്റിംഗ് അപ്പു ഭട്ടതിരിയും, മ്യൂസിക് ലിയോ ടോമും, ആർട്ട് നിതീഷ് ചന്ദ്ര ആചാര്യയും നിർവഹിക്കുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Film/
ബാംഗ്ലൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മലയാള ചിത്രം ബിരിയാണിക്ക് പുരസ്കാരം
Next Article
advertisement
ബ്രാഹ്‌മണരല്ലാത്തവർക്കും ക്ഷേത്രങ്ങളിലെ ശാന്തിമാരാകാം;ദേവസ്വം ബോര്‍ഡ് വിജ്ഞാപനം ഹൈക്കോടതി ശരിവെച്ചു
ബ്രാഹ്‌മണരല്ലാത്തവർക്കും ക്ഷേത്രങ്ങളിലെ ശാന്തിമാരാകാം;ദേവസ്വം ബോര്‍ഡ് വിജ്ഞാപനം ഹൈക്കോടതി ശരിവെച്ചു
  • കേരള ഹൈക്കോടതി ദേവസ്വം ബോർഡിന്റെ ശാന്തി നിയമന വിജ്ഞാപനം ശരിവെച്ചു.

  • ശാന്തി നിയമനത്തിൽ ജാതിയും പാരമ്പര്യവും മാനദണ്ഡമല്ലെന്ന് ഹൈക്കോടതി വിധി.

  • ദേവസ്വം ബോർഡിന്റെ നിയമന നടപടികൾ ഭരണഘടനാപരമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

View All
advertisement