സിനിമ നിര്‍മ്മിക്കാന്‍ പണം വായ്പ നല്‍കാത്ത റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് സിനിമ കാണാന്‍ അവകാശമില്ലെന്ന് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം റിസര്‍വ് ബാങ്കിനും റിസര്‍വ് ബാങ്ക് ജീവനക്കാര്‍ക്കെതിരെയും രംഗത്തുവന്നത്. സിനിമയെ കൊല്ലുന്ന ഈ രിതിക്കെതിരെ പ്രധാനമന്ത്രി ഇടപെടണമെന്നും അല്‍ഫോണ്‍സ് പറഞ്ഞു.
‘സിനിമ നിർമ്മിക്കാൻ റിസർവ് ബാങ്ക് ബാങ്ക് വായ്പ നൽകാത്തതിനാൽ… എല്ലാ റിസർവ് ബാങ്ക് അംഗങ്ങളോടും ജീവനക്കാരോടും സിനിമ കാണുന്നത് നിർത്താൻ ഞാൻ അഭ്യർത്ഥിക്കുന്നു. നിങ്ങൾക്ക് ഒരു സിനിമയും കാണാൻ അവകാശമില്ല. നമ്മുടെ പ്രിയപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സിനിമയെ കൊല്ലുന്ന ഗുരുതരമായ ഈ വിഷയം പരിശോധിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു’, അൽഫോൻസ് പുത്രൻ കുറിച്ചു.
അതേസമയം, പ്രണയം പശ്ചാത്തലമാക്കിയുള്ള തന്‍റെ പുതിയ ചിത്രത്തിന്‍റെ ജോലികളിലാണ് അല്‍ഫോണ്‍സ് പുത്രന്‍. ഏപ്രില്‍ അവസാനത്തോടെ ഷൂട്ടിങ് ആരംഭിക്കും. നേരം, പ്രേമം എന്നീ സൂപ്പര്‍ ഹിറ്റുകള്‍ക്ക് ശേഷം പൃഥ്വിരാജിനെ നായകനാക്കി ഒരുക്കിയ ഗോള്‍ഡ് ആണ് അല്‍ഫോണ്‍സിന്‍റെ അവസാനം പുറത്തിറങ്ങിയ സിനിമ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Alphonse Puthren, Facebook post, Reserve Bank of India