Asha | ഫസ്റ്റ് ക്ലാപ്പടിച്ച് ജോജു; ഉർവശിയും ജോജുവും ആദ്യമായി ഒന്നിക്കുന്ന 'ആശ'യ്ക്ക് തുടക്കം

Last Updated:

ഉർവശിയേയും ജോജുവിനേയും കൂടാതെ വിജയരാഘവൻ, ഐശ്വര്യ ലക്ഷ്മി, പണി ഫെയിം രമേഷ് ഗിരിജ എന്നിവരും

ആശ
ആശ
മലയാളത്തിന്‍റെ പ്രിയപ്പെട്ട താരങ്ങളായ ഉർവശിയും (Urvashi) ജോജു ജോർജ്ജും (Joju George) ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന 'ആശ' (Asha movie) എന്ന ചിത്രത്തിന്‍റെ പൂജ, തൃക്കാക്കര വാമനമൂർത്തി ക്ഷേത്രത്തിൽ വെച്ച് നടന്നു. ജോജു ജോര്‍ജ്ജും മധു നീലകണ്ഠനും സംവിധായകൻ സഫർ സനലും ചേർന്ന് ഭദ്രദീപം കൊളുത്തി. ജോജു ജോർജ്ജ് ഫസ്റ്റ് ക്ലാപ്പടിച്ചു. മധു നീലകണ്ഠൻ സ്വിച്ച് ഓൺ നിർവ്വഹിച്ചു. ഉർവശിയേയും ജോജുവിനേയും കൂടാതെ വിജയരാഘവൻ, ഐശ്വര്യ ലക്ഷ്മി, പണി ഫെയിം രമേഷ് ഗിരിജ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. അഞ്ച് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്.
സിനിമയുടെ ടൈറ്റിൽ ലുക്ക് പോസ്റ്ററും പൂജ ചടങ്ങിനിടെ അണിയറപ്രവർ‍ത്തകർ പുറത്തിറക്കി. അജിത് വിനായക ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രം വിനായക അജിത് ആണ് നിർമ്മിക്കുന്നത്. ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് നവാഗതനായ സഫർ സനൽ. ജോജു ജോർജ്ജും രമേഷ് ഗിരിജയും സഫ‍ർ സനലും ചേർന്നാണ് തിരക്കഥ, സംഭാഷണം ഒരുക്കുന്നത്.
ഛായാഗ്രഹണം: മധു നീലകണ്ഠൻ, എഡിറ്റർ: ഷാൻ മുഹമ്മദ്, സംഗീതം: മിഥുൻ മുകുന്ദൻ, സൗണ്ട് ഡിസൈൻ ആൻഡ് സിങ്ക് സൗണ്ട്: അജയൻ അടാട്ട്, പ്രൊഡക്ഷൻ ഡിസൈനർ: വിവേക് കളത്തിൽ, മേക്കപ്പ്: ഷമീർ ഷാം, കോസ്റ്റ്യൂം: സുജിത്ത് സി.എസ്, സ്റ്റണ്ട്: ദിനേഷ് സുബ്ബരായൻ, പ്രൊഡക്ഷൻ കൺട്രോളർ: ഷബീർ മാലവട്ടത്ത്, ചീഫ് അസോസിയേറ്റ്: രതീഷ് പിള്ള, അസ്സോസിയേറ്റ്സ്: ജിജോ ജോസ്, ഫെബിൻ എം. സണ്ണി, സ്റ്റിൽസ്: അനൂപ് ചാക്കോ, പി.ആർ.ഒ.: ആതിര ദിൽജിത്ത്, ഡിസൈൻസ്: യെല്ലോടൂത്ത്സ്.
advertisement
Summary: Malayalam movie Asha starring Joju George and Urvashi begins
മലയാളം വാർത്തകൾ/ വാർത്ത/Film/
Asha | ഫസ്റ്റ് ക്ലാപ്പടിച്ച് ജോജു; ഉർവശിയും ജോജുവും ആദ്യമായി ഒന്നിക്കുന്ന 'ആശ'യ്ക്ക് തുടക്കം
Next Article
advertisement
Aishwarya Lekshmi |  ഇത് നരകമായി; ആളുകൾ മറന്നാലും പ്രശ്നമില്ലെന്ന് സോഷ്യൽ മീഡിയ ഉപേക്ഷിച്ച് നടി ഐശ്വര്യ ലക്ഷ്മി
Aishwarya Lekshmi | ഇത് നരകമായി; ആളുകൾ മറന്നാലും പ്രശ്നമില്ലെന്ന് സോഷ്യൽ മീഡിയ ഉപേക്ഷിച്ച് നടി ഐശ്വര്യ ലക്ഷ്മി
  • ഐശ്വര്യ ലക്ഷ്മി സോഷ്യൽ മീഡിയ ഉപേക്ഷിച്ചതായി ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെ അറിയിച്ചു.

  • സോഷ്യൽ മീഡിയയുടെ ദൂഷ്യവശങ്ങൾ മനസിലാക്കി, ജീവിതത്തിലും കരിയറിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചു.

  • സോഷ്യൽ മീഡിയ വിട്ടുനിൽക്കുന്നത് മികച്ച ബന്ധങ്ങളും സിനിമയും ഉണ്ടാക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷ.

View All
advertisement