advertisement

മലയോര മേഖലയിൽ വന്യജീവി ആക്രമണം ഭയന്ന് ജീവിക്കുന്ന മനുഷ്യരുടെ കഥ പറയുന്ന 'ലർക്ക്'; സൈജു, അജു, മഞ്ജു എന്നിവർ വേഷമിടുന്നു

Last Updated:

മലയോര മേഖലയിൽ പ്രകൃതിയോടും മണ്ണിനോടും എതിരിട്ട് ജീവിക്കുന്ന ഒരു പറ്റം മനുഷ്യരുടെ ജീവന് ഭീഷണിയാകുന്ന വന്യജീവി ആക്രമണത്തിന്റെ പശ്ചാത്തലമാണ് സിനിമയുടെ ഇതിവൃത്തം

ലർക്ക്
ലർക്ക്
കേരള ടാക്കീസിന്റെ ബാനറിൽ എം.എ. നിഷാദ് കഥയെഴുതി സംവിധാനം ചെയ്യുന്ന 'ലർക്ക്' (Lurk movie) എന്ന ചിത്രത്തിന്റെ ചിത്രീകരണം കുട്ടിക്കാനം,വാഗമൺ എന്നിവിടങ്ങളിൽ വെച്ച് പൂർത്തിയായി. സൈജു കുറുപ്പ് (Saiju Kurup), അജു വർഗ്ഗീസ് (Aju Varghese), പ്രശാന്ത് അലക്സാണ്ടർ, ടി.ജി. രവി, അനുമോൾ, മഞ്ജു പിളള, മുത്തുമണി, സരിതാ കുക്കു, സ്മിനു സിജോ, പ്രശാന്ത് മുരളി, സുധീർ കരമന, ജാഫർ ഇടുക്കി, എം.എ. നിഷാദ്, വിജയ് മേനോൻ, സോഹൻ സീനുലാൽ, ബിജു സോപാനം, സജി സോമൻ, വിനോദ് കെടാമംഗലം, കുമാർ സുനിൽ, റെജു ശിവദാസ്, ഫിറോസ് അബ്ദുളള, ബിജു കാസിം, ബിന്ദു പ്രദീപ്, സന്ധ്യാ മനോജ്, രമ്യാ പണിക്കർ, നീതാ മനോജ്, ഷീജ വക്കപാടി, അനന്തലക്ഷഭി, ഷക്കീർ വർക്കല, അഖിൽ നമ്പ്യാർ, ഭദ്ര, ബീന സജികുമാർ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
'പകൽ', 'നഗരം', 'വൈരം', 'കിണർ' തുടങ്ങിയ കാലിക പ്രസക്തിയുളള സിനിമകൾ സംവിധാനം ചെയ്ത നിഷാദിന്റെ ഈ പുതിയ ചിത്രത്തിലും സമകാലീന സംഭവങ്ങളെ കോർത്തിണക്കി, ഇന്നേറ്റവും പ്രസക്തമായ വിഷയമാണ് കൈകാര്യം ചെയ്യുന്നത്.
മലയോര മേഖലയിൽ പ്രകൃതിയോടും മണ്ണിനോടും എതിരിട്ട് ജീവിക്കുന്ന ഒരു പറ്റം മനുഷ്യരുടെ ജീവന് ഭീഷണിയാകുന്ന വന്യജീവി ആക്രമണത്തിന്റെ പശ്ചാത്തലമാണ് സിനിമയുടെ ഇതിവൃത്തം. രജീഷ് രാമൻ ഛായാഗ്രഹണം നിർവഹിക്കുന്നു. ജുബിൻ ജേക്കബ് തിരക്കഥയും സംഭാഷണവുമെഴുതുന്നു.
എഡിറ്റർ- വിപിൻ മണ്ണൂർ, പശ്ചാത്തല സംഗീതം- പ്രകാശ് അലക്സ്, കല-ത്യാഗു തവന്നൂർ, മേക്കപ്പ്- സജി കാട്ടാക്കട, കോസ്റ്റ്യൂംസ്- ഇർഷാദ് ചെറുകുന്ന്, പ്രൊഡക്ഷൻ കൺട്രോളർ- എസ്. മുരുകൻ, സഹ സംവിധാനം-
advertisement
ഷമീർ പായിപ്പാട്. മനു മഞ്ജിത് എഴുതിയ വരികൾക്ക് മിനീഷ് തമ്പാൻ സംഗീതം പകർന്നു. സുധീപ് കുമാർ,നസീർ മിന്നലെ,എം എ നിഷാദ് എന്നിവരാണ് ഗായകർ.
ഓഡിയോഗ്രാഫി- ഗണേശ് മാരാർ, ഗ്രാഫിക്സ്- ലൈവ് ആക്ഷൻ, സ്റ്റിൽ- അജി മസ്കറ്റ്, ഡിസൈൻ- യെല്ലോ ടൂത്ത്സ്, സ്റ്റുഡിയോ-ചിത്രാഞ്ജലി, വിതരണം- മാൻ മീഡിയ, പി.ആർ.ഒ. - എ.എസ്. ദിനേശ്.
Summary: Malayalam movie Lurk starring Saiju Kurup, Aju Varghese and Manju Pillai is the lead roles wrapped up in the Kuttikkanam area in Kerala
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
മലയോര മേഖലയിൽ വന്യജീവി ആക്രമണം ഭയന്ന് ജീവിക്കുന്ന മനുഷ്യരുടെ കഥ പറയുന്ന 'ലർക്ക്'; സൈജു, അജു, മഞ്ജു എന്നിവർ വേഷമിടുന്നു
Next Article
advertisement
കർണാടകയിൽ‌ മദ്യശാലകൾക്ക് ലൈസൻസ് അനുവദിച്ചതിൽ കോഴ ആരോപണം; മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയിൽ‌ BJP- JD(S) പ്രതിഷേധം
കർണാടകയിൽ‌ മദ്യശാലകൾക്ക് ലൈസൻസ് അനുവദിച്ചതിൽ കോഴ ആരോപണം; മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് BJP- JD(S) പ്രതിഷേധം
  • കർണാടക എക്സൈസ് വകുപ്പിൽ 6,000 കോടി രൂപയുടെ അഴിമതി ആരോപിച്ച് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി

  • മദ്യഷോപ്പ് ലൈസൻസ് അനുവദിക്കുന്നതിൽ വൻതോതിൽ കൈക്കൂലി ആരോപിച്ച് മന്ത്രിയുടെ രാജി ആവശ്യപ്പെട്ടു

  • പ്രതിപക്ഷം നിയമസഭയിൽ കുത്തിയിരിപ്പ് സമരം തുടരുന്നു, ഓഡിയോ തെളിവുകളും ലോകായുക്തയിൽ പരാതി നൽകിയിട്ടുണ്ട്

View All
advertisement