തോക്ക് ചൂണ്ടി നിൽക്കുന്ന ശ്രുതി മേനോൻ ഒപ്പം സിദ്ധാർഥ് ഭരതൻ, മേജർ രവി; എബ്രിഡ് ഷൈൻ ചിത്രം 'സ്പാ' ഫെബ്രുവരിയിൽ

Last Updated:

ഒരുവട്ടമെങ്കിലും സ്പായിൽ പോയിട്ടുള്ളവർക്ക് പെട്ടെന്ന് മനസ്സിലാക്കാൻ പറ്റുന്ന ഉള്ളടക്കം ഉള്ള ഒരു ചിത്രം എന്ന ഫീൽ ഈ പോസ്റ്റർ നൽകുന്നു

സ്പാ
സ്പാ
പേരിൽ തന്നെ പുതുമയുള്ള എബ്രിഡ് ഷൈൻ (Abrid Shine) ചിത്രം 'സ്പാ' ഫെബ്രുവരിയിൽ വേൾഡ് വൈഡ് റിലീസിനെത്തും. ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ആകർഷണീയതയും നിഗൂഢതയും കുറച്ച് അധികം ആകാംക്ഷയും ഉണർത്തി കൊണ്ടാണ് 'സ്പാ'യുടെ ടൈറ്റിൽ അനൗൺസ് ചെയ്തതെങ്കിൽ ഇത്തവണ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ അൽപ്പം ദുരൂഹത കൂടി കൂട്ടിച്ചേർത്തിട്ടുണ്ട്.
തോക്ക് ചൂണ്ടി നിൽക്കുന്ന ശ്രുതി മേനോൻ, ആരും എന്നെ തിരിച്ചറിയല്ലേ എന്ന് കരുതി നിൽക്കുന്ന സിദ്ധാർത്ഥ് ഭരതൻ, സ്പായുടെ സുഖത്തിൽ ഇരിക്കുന്ന മേജർ രവി, അയ്യയ്യേ ഭാവത്തിൽ നിൽക്കുന്ന ശ്രീകാന്ത് മുരളി, വില്ലൻ ആണെന്ന് ഉറപ്പിച്ചുകൊണ്ട് അശ്വിൻ കുമാർ, വരണം സാറേ മട്ടിൽ വിനീത് തട്ടിലും.
പിന്നെ കിച്ചു ടെല്ലസ്, പ്രശാന്ത് അലക്‌സാണ്ടർ, ദിനേശ് പ്രഭാകർ, രാധിക, തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്ന പോസ്റ്ററാണ് ഇറക്കിയത്. ഈ പോസ്റ്ററിൽ നിന്ന് തന്നെ ചിത്രം എന്തൊക്കെയോ പറയാനുള്ള ശ്രമമെന്ന സൂചന നൽകുന്നുണ്ട്. ഒരുവട്ടമെങ്കിലും സ്പായിൽ പോയിട്ടുള്ളവർക്ക് പെട്ടെന്ന് മനസ്സിലാക്കാൻ പറ്റുന്ന ഉള്ളടക്കം ഉള്ള ഒരു ചിത്രം എന്ന ഫീൽ ഈ പോസ്റ്റർ നൽകുന്നു. ഒരു സ്പാ നടത്തുന്ന സ്ഥലത്തെ ചുറ്റിപ്പറ്റിയാണ് കഥ പോകുന്നത് എന്ന് മനസ്സിലാക്കാനാവും 'രഹസ്യങ്ങൾ രഹസ്യങ്ങളാണ് ചില കാരണങ്ങളാൽ' എന്ന ടാഗ് ലൈനോടുകൂടിയാണ് നേരത്തെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കിയത്.
advertisement
ചിത്രത്തിന്റെ കഥയൊരുക്കി സംവിധാനം ചെയ്യുന്നത് എബ്രിഡ് ഷൈൻ. 'സ്പാ' എന്ന ഈ പുതിയ ചിത്രം സ്പാറയിൽ ക്രിയേഷൻസ്, സഞ്ജു ജെ ഫിലിംസ് എന്നീ ബാനറുകളിലായി സ്പാറയിലും സഞ്ജു ജെ.യും ചേർന്ന് നിർമ്മിക്കുന്നു.
സിദ്ധാർത്ഥ് ഭരതൻ, വിനീത് തട്ടിൽ, പ്രശാന്ത് അലക്‌സാണ്ടർ, മേജർ രവി, വിജയ് മേനോൻ, ദിനേശ് പ്രഭാകർ, അശ്വിൻ കുമാർ, ശ്രീകാന്ത് മുരളി, കിച്ചു ടെല്ലസ്, ജോജി കെ., മേജർ രവി, ജോൺ, സജിമോൻ പാറയിൽ, എബി, ഫെബി, മാസ്‌ക് മാൻ, ശ്രുതി മേനോൻ, രാധിക രാധാകൃഷ്ണൻ, ശ്രീജ ദാസ്, പൂജിത മേനോൻ, റിമ ദത്ത, ശ്രീലക്ഷ്മി ഭട്ട്, നീന കുറുപ്പ്, മേഘ തോമസ് തുടങ്ങി ഒരു വമ്പൻ താരനിരതന്നെ ചിത്രത്തിലുണ്ട്. ഇതിനൊക്കെ പുറമേ ആകാംക്ഷ കൂട്ടാൻ ഒരു മാസ്ക് മാൻ കൂടി ചിത്രത്തിലുണ്ടാവും.
advertisement
ചിത്രത്തിന്റെ ഛായാഗ്രഹണം - സ്വരൂപ് ഫിലിപ്പ്, സംഗീതം- ഇഷാൻ ഛബ്ര, വരികൾ- ബി.കെ. ഹരിനാരായണൻ, സന്തോഷ് വർമ്മ, ആനന്ദ് ശ്രീരാജ്, എഡിറ്റർ- മനോജ്, ഫൈനൽ മിക്സ്- എം.ആർ. രാജകൃഷ്ണൻ, സൗണ്ട് ഡിസൈൻ ആൻഡ് സൗണ്ട് എഡിറ്റ്- ശ്രീ ശങ്കർ, പ്രൊഡക്ഷൻ ഡിസൈനർ- ഷിജി പട്ടണം, പ്രൊഡക്ഷൻ കൺട്രോളർ- സഞ്ജു ജെ., കോസ്റ്റ്യൂം ഡിസൈൻ- സുജിത്ത് മട്ടന്നൂർ, മേക്കപ്പ്- പി.വി. ശങ്കർ, സ്റ്റണ്ട്- മാഫിയ ശശി, അസോസിയേറ്റ് ഡയറക്ടർ- ആർച്ച എസ്. പാറയിൽ, ഡി.ഐ. ആക്ഷൻ ഫ്രെയിംസ് മീഡിയ, കളറിസ്റ്റ്- സുജിത്ത് സദാശിവൻ, സ്റ്റിൽസ്- നിദാദ് കെ.എൻ., വിഎഫ്എക്സ്- മാർജാര, പി.ആർ.ഒ.- എ.എസ്. ദിനേശ്, മഞ്ജു ഗോപിനാഥ്, പബ്ലിസിറ്റി ഡിസൈൻ- ടെൻ പോയിന്റ്, ഡിജിറ്റൽ മാർക്കറ്റിംഗ്- ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്.
advertisement
ചിത്രീകരണവും പോസ്റ്റ് പ്രൊഡക്ഷനും പൂർത്തിയാക്കിയ 'സ്പാ' ഫെബ്രുവരിയിൽ വേൾഡ് വൈഡായി റിലീസ് ചെയ്യുന്നത് സൈബർ സിസ്റ്റം ഓസ്ട്രേലിയ. കേരളത്തിലും ഇന്ത്യയ്ക്കകത്തുമായി ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത് സ്പാറയിൽ & വൈറ്റ് ചാരിയറ്റ്.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
തോക്ക് ചൂണ്ടി നിൽക്കുന്ന ശ്രുതി മേനോൻ ഒപ്പം സിദ്ധാർഥ് ഭരതൻ, മേജർ രവി; എബ്രിഡ് ഷൈൻ ചിത്രം 'സ്പാ' ഫെബ്രുവരിയിൽ
Next Article
advertisement
‌ശബരിമല സ്വർണക്കൊള്ള അന്വേഷണത്തിന് കേന്ദ്ര ഏജൻസിയും; ED കേസെടുത്തു
‌ശബരിമല സ്വർണക്കൊള്ള അന്വേഷണത്തിന് കേന്ദ്ര ഏജൻസിയും; ED കേസെടുത്തു
  • ശബരിമല സ്വർണക്കൊള്ളയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

  • കള്ളപ്പണം തടയൽ നിയമപ്രകാരം ഇഡി കേസെടുത്ത് ജോയിൻ്റ് ഡയറക്ടർക്ക് അന്വേഷണ ചുമതല നൽകി.

  • ക്രൈംബ്രാഞ്ച് എഫ്ഐആറിൽ ഉള്ള മുഴുവൻ പേരെയും പ്രതികളാക്കി ഇഡി ഏകീകൃത അന്വേഷണം നടത്തും.

View All
advertisement