അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയ മലയാളി സംവിധായികയുടെ ചിത്രം; 'വിക്ടോറിയ' തിയേറ്ററുകളിലേക്ക്

Last Updated:

മുഴുവനായും സ്ത്രീ കഥാപാത്രങ്ങളുള്ള ഈ ചിത്രം ഒരു ബ്യൂട്ടീപാർലർ ജീവനക്കാരിയായ വിക്ടോറിയയുടെ ജീവിതത്തിലൂടെ സമകാലിക കേരളീയ സ്ത്രീ ജീവിതങ്ങളിലേക്കുള്ള സഞ്ചാരമാണ്

മലയാള ചിത്രം വിക്ടോറിയ
മലയാള ചിത്രം വിക്ടോറിയ
വിദേശത്തും ഇന്ത്യക്കകത്തും നിരവധി പുരസ്ക്കാരങ്ങൾ ലഭിച്ച മലയാള ചിത്രം 'വിക്ടോറിയ' (Victoria) തിയെറ്ററുകളിലേക്ക്. IFFK 2024ലെ മികച്ച നവാഗത സംവിധായികയ്ക്കുള്ള ഫിപ്രസി പുരസ്കാരം നേടിയ ശിവരഞ്ജിനി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് KSFDCയാണ്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
ചൈനയിലെ പ്രശസ്തമായ ഷാങ്ഹായ് ഫെസ്റ്റിവലിലേക്ക് ഇന്ത്യയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഒരേയൊരു സിനിമയായ 'വിക്ടോറിയ' നിരവധി ദേശീയ അന്താരാഷ്ട്ര ചലച്ചിത്രമേളകളിലെ താരമായി. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മീനാക്ഷി ജയന് ഗോൾഡൻ ഗ്ലോബറ്റ് ഏഷ്യൻ ടാലന്റ് മത്സര വിഭാഗത്തിൽ മികച്ച നടിക്കുള്ള പുരസ്കാരവും നേടിക്കൊടുത്തു.
മുഴുവനായും സ്ത്രീ കഥാപാത്രങ്ങളുള്ള ഈ ചിത്രം ഒരു ബ്യൂട്ടീപാർലർ ജീവനക്കാരിയായ വിക്ടോറിയയുടെ ജീവിതത്തിലൂടെ സമകാലിക കേരളീയ സ്ത്രീ ജീവിതങ്ങളിലേക്കുള്ള സഞ്ചാരമാണ്. ചിത്രത്തിന്റെ തിരക്കഥ രചനക്കൊപ്പം എഡിറ്റിം​ഗും നിർവഹിച്ചിരിക്കുന്നത് സംവിധായിക ശിവരഞ്ജിനി തന്നെയാണ്. മീനാക്ഷിയെക്കൂടാതെ ശ്രീഷ്മ ചന്ദ്രൻ, ജോളി ചിറയത്ത്, ദർശന വികാസ്, സ്റ്റീജ മേരി ചിറക്കൽ, ജീന രാജീവ്, രമാ ദേവി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
advertisement
ഫിപ്രസി പുരസ്ക്കാരത്തിന് പുറമേ മുംബൈ വാട്ടർഫ്രന്റ് ഇൻഡീ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രം,സംവിധായിക,ഛായാ​ഗ്രഹണം ഉൾപ്പടെ മൂന്ന് പുരസ്ക്കാരങ്ങൾ, സിയോളിൽ നടന്ന വനിതാ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ എക്സലൻസി അവാർഡ്, മികച്ച സംവിധാനത്തിനുള്ള പതിനാലാമത് മോഹൻ രാഘവൻ അനുസ്മരണ സിനിമാ പുരസ്കാരം, ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ മികച്ച നവാഗത സംവിധായികയ്ക്കുള്ള പുരസ്കാരം എന്നിവ വിക്ടോറിയ കരസ്ഥമാക്കി. മലേഷ്യൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലും തായ്പോ ഇന്റർനാഷണൽ ഫിലിംഫെസ്റ്റിവലിലും സൗത്ത് ആസ്ട്രേലിയയിലെ അഡ്ലെയ്ഡ് ഫെസ്റ്റിവലിലും കൽക്കത്ത, ധരംശാല ഫെസ്റ്റിവലുകളിലും ചിത്രം പ്രദർശിപ്പിക്കുകയുണ്ടായി.
advertisement
ആനന്ദ് രവി ഛായാ​ഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ സം​ഗീതം നിർവഹിച്ചിരിക്കുന്നത് അഭയദേവ് പ്രഫുൽ ആണ്. ​ഗാനരചന ബിലു സി. നാരായണൻ. വസ്ത്രാലങ്കാരം- സതീഷ് കുളമട, മേക്കപ്പ്- സന്തോഷ് വെൺപകൽ, പ്രൊഡക്ഷൻ ഡിസൈനർ- അബ്ദുൾ ഖാദർ എ.കെ., സിങ്ക് സൗണ്ട്- കലേഷ് ലക്ഷ്മണൻ, ശബ്ദരൂപകൽപ്പന- രാധാകൃഷ്ണൻ എസ്., സ്മിജിത്ത് കുമാർ പി.ബി., ചീഫ് അസോസിയേറ്റ് ഡയറക്ടർ- തീർത്ഥാ മൈത്രി, ശബ്ദമിശ്രണം- അനൂപ് തിലക്, വിഎഫ്എക്സ്- ദീപക് ശിവൻ, ലൈൻ പ്രൊഡ്യൂസർ- എസ്. മുരുകൻ, കാസ്റ്റിം​ഗ്- അബു വളയംകുളം, സ്ക്രിപ്റ്റ് കൺസൾട്ടന്റ്- അനു കെ.എ., സബ്ടൈറ്റിൽസ്- ആസിഫ് കലാം, പിആർഒ- സതീഷ് എരിയാളത്ത്, മാർക്കറ്റിം​ഗ്- കണ്ടന്റ് ഫാക്ടറി, സ്റ്റിൽ ഫോട്ടോ​ഗ്രാഫർ- മൈത്രി ബാബു, ടൈറ്റിൽ- ഹരിയോഡി, ഡിസൈൻ- യെല്ലോ ടൂത്ത്.
advertisement
കേരള സർക്കാരിന്റെ സ്ത്രീശാക്തീകരണ പദ്ധതിയുടെ ഭാഗമായി കെഎസ്എഫ്ഡിസി വനിതാ സംവിധായകർക്കായൊരുക്കിയ സംരംഭത്തിൽ പുറത്തിറങ്ങുന്ന ചിത്രം ഉടനെ തിയെറ്ററുകളിലെത്തും.
Summary: The Malayalam film 'Victoria', which has won several awards both abroad and in India, is now in theaters. The film, written and directed by Sivaranjini, who won the FIPRESCI Award for Best Debut Director at IFFK 2024, is produced by KSFDC
മലയാളം വാർത്തകൾ/ വാർത്ത/Film/
അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയ മലയാളി സംവിധായികയുടെ ചിത്രം; 'വിക്ടോറിയ' തിയേറ്ററുകളിലേക്ക്
Next Article
advertisement
ഇന്ത്യയിൽ 'ചാറ്റ് ജിപിടി ഗോ' ഒരു വർഷത്തേക്ക് സൗജന്യം; വമ്പൻ പ്രഖ്യാപനവുമായി ഓപ്പൺ എഐ
ഇന്ത്യയിൽ 'ചാറ്റ് ജിപിടി ഗോ' ഒരു വർഷത്തേക്ക് സൗജന്യം; വമ്പൻ പ്രഖ്യാപനവുമായി ഓപ്പൺ എഐ
  • ഓപ്പൺ എഐ ഇന്ത്യയിൽ \'ചാറ്റ് ജിപിടി ഗോ\' ഒരു വർഷത്തേക്ക് സൗജന്യമായി നൽകുന്നു.

  • ഇന്ത്യയിലെ ഉപയോക്താക്കൾക്ക് പ്രീമിയം ചാറ്റ്‌ബോട്ടിന്റെ സൗജന്യ ആസ്വാദനം ലഭിക്കും.

  • ചാറ്റ് ജിപിടി ഗോ പ്ലാൻ ആക്ടിവേറ്റ് ചെയ്യാൻ സാധുവായ പേയ്‌മെന്റ് രീതി ആവശ്യമാണ്.

View All
advertisement