സാങ്കേതികതയുടെ സാങ്കല്പിക ലോകം; വിസ്മയം തീർത്ത് ടെക് സിനിമ 'സൈബർ' ഫസ്റ്റ് ലുക്ക് പുറത്ത്
- Published by:Sarika N
- news18-malayalam
Last Updated:
സൈബർ ലോകത്തിന്റെ പുത്തൻ സാങ്കല്പിക ലോകം കാണിക്കുന്നതിനൊപ്പം കുറ്റകൃത്യവും അന്വേഷണവും ചിത്രത്തിൽ ഉണ്ടാവുമെന്നും പോസ്റ്റർ സൂചന തരുന്നുണ്ട്
ഹോളിവുഡ് സിനിമകളെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള പോസ്റ്ററുമായി സൈബർ സിനിമയുടെ ഫസ്റ്റ് ലുക്ക് തരംഗമാകുന്നു. ചന്തുനാഥ്, പ്രശാന്ത് മുരളി, ജീവ, സെറീന എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രം ഒരു സൈബർ ത്രില്ലറായാണ് ഒരുങ്ങുന്നത്. കെ ഗ്ലോബൽ ഫിലിംസും റൂട്ട് പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. നവാഗതനായ മനു കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രം ജി കെ പിള്ളയും ശാന്ത ജി പിള്ളയും ചേർന്നാണ് നിർമിക്കുന്നത്. സൈബർ ലോകത്തിന്റെ പുത്തൻ സാങ്കല്പിക ലോകം കാണിക്കുന്നതിനൊപ്പം കുറ്റകൃത്യവും അന്വേഷണവും ചിത്രത്തിൽ ഉണ്ടാവുമെന്നും പോസ്റ്റർ സൂചന തരുന്നുണ്ട്.
ഛായാഗ്രഹണം: പ്രമോദ് കെ പിള്ള, യൂറി ക്രിവോഷി, എഡിറ്റർ: വിഷ്ണു മഹാദേവ്, സംഗീതം: മനു കൃഷ്ണ, സൗണ്ട് ഡിസൈൻ: ടോണി ടോം, മിക്സ്& മാസ്റ്ററിങ്: അശ്വിൻ കുമാർ, വരികൾ: ജെനീഷ് സെൻ, ഷിനോയ് ക്രിയേറ്റീവ്, സ്വാതി ദാസ്, സുജേഷ് പിട്ടൻ, സൂരജ്, മേക്കപ്പ്: ബിന്ദു, കിച്ചു, ബിൽസ ക്രിസ്, വസ്ത്രാലങ്കാരം: കൃഷ്ണ അശ്വിൻ, പ്രൊഡക്ഷൻ കൺട്രോളർ: റിയാസ് വയനാട്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: അശ്വിൻ കുമാർ, ചീഫ് അസോസിയേറ്റ്: ഹരിമോഹൻ ജി.
advertisement
കലാസംവിധാനം: ശ്രീജിത്ത് ശ്രീധർ, സബ്ടൈറ്റിൽ: സൗമ്യ, സ്റ്റിൽസ്: നന്ദു റെജി, എച്ച്.കെ, പ്രമോഷൻ കൺസൾട്ടൻ്റ്: ആതിര, ഡിജിറ്റൽ മാർക്കറ്റിംഗ്: അനൂപ് സുന്ദരൻ, പ്രോജക്ട് ഡിസൈനർ: അശ്വിൻ കുമാർ, ഗായകർ: മധു ബാലകൃഷ്ണൻ, അരവിന്ദ് ദിലീപ് നായർ, പ്രണവ്യ മോഹൻദാസ്, അഖിൽ, സഞ്ജയ്, പ്രേം, ബ്രയാൻ കെ, പശ്ചാത്തല സംഗീതം: ക്രിസ്പിൻ കുര്യാക്കോസ്, മനു കൃഷ്ണ, പോസ്റ്റർ ഡിസൈൻ: യദു, അരവിന്ദ്, ഡിജിറ്റൽ മാർക്കറ്റിങ്: അനൂപ് സുന്ദരൻ, പിആർഒ: ആതിര ദിൽജിത്ത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
October 14, 2024 7:59 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
സാങ്കേതികതയുടെ സാങ്കല്പിക ലോകം; വിസ്മയം തീർത്ത് ടെക് സിനിമ 'സൈബർ' ഫസ്റ്റ് ലുക്ക് പുറത്ത്