'ദയവ് ചെയ്ത് ആ കുട്ടിയുടെ സന്തോഷത്തെ ഇല്ലാതാക്കരുത്'; മാളികപ്പുറം തിരക്കഥാകൃത്ത് അഭിലാഷ് പിള്ള

Last Updated:

അർഹതയുള്ളവർക്ക് തന്നെയാണ് അവാർഡ് ലഭിച്ചിരിക്കുന്നതെന്ന് അഭിലാഷ് പറഞ്ഞു

അഭിലാഷ് പിള്ള,തന്മയ സോൾ
അഭിലാഷ് പിള്ള,തന്മയ സോൾ
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തിന് ശേഷം ഏറെ ചർച്ചാവിഷയമായത്  മികച്ച ബാലതാരത്തിനുള്ള പുരസ്കാരത്തിന്‍റെ പേരിലാണ്. കഴിഞ്ഞ വര്‍ഷം തിയറ്ററുകളിലെത്തി വിജയം നേടിയ മാളികപ്പുറം സിനിമ അവഗണിക്കപ്പെട്ടു എന്നതായിരുന്നു വിവാദങ്ങൾക്ക് തുടക്കം കുറിക്കാൻ കാരണമായത്.  മാളികപ്പുറത്തില്‍ അഭിനയിച്ച ദേവനന്ദ മികച്ച ബാലതാരത്തിനുള്ള പുരസ്കാരത്തിന് അര്‍ഹയായിരുന്നു എന്ന് പറഞ്ഞുകൊണ്ടു പ്രമുഖർ ഉൾപ്പടെ രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മാളികപ്പുറം സിനിമയുടെ തിരക്കഥാകൃത്തായ അഭിലാഷ് പിള്ള. അർഹതയുള്ളവർക്ക് തന്നെയാണ് അവാർഡ് ലഭിച്ചിരിക്കുന്നതെന്ന് അഭിലാഷ് പറഞ്ഞു. ദയവ് ചെയ്ത് അനാവശ്യ വിവാദങ്ങളിലേക്ക് ആ കുട്ടികളെയും മാളികപ്പുറം സിനിമയെയും വലിച്ചിഴക്കരുതെന്നും അദേഹം സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചു.
“അർഹതയുള്ളവർക്ക് തന്നെയാണ് അവാർഡ് ലഭിച്ചിരിക്കുന്നത്, ദയവ് ചെയ്തു അനാവശ്യ വിവാദങ്ങളിലേക്ക് ആ കുട്ടികളെയും മാളികപ്പുറം സിനിമയെയും വലിച്ചിഴക്കല്ലേ, ബാല താരത്തിനുള്ള അവാർഡ് നേടിയ തന്മയയുടെ പ്രകടനവും മികച്ചതാണ് ദയവ് ചെയ്തു ആ കുട്ടിയുടെ സന്തോഷത്തെ ഇല്ലാതാക്കരുത്”, അഭിലാഷ് പിള്ള കുറിച്ചു.
advertisement
മാളികപ്പുറത്തില്‍ കല്യാണി എന്ന കഥാപാത്രത്തെയാണ് ദേവനന്ദ അവതരിപ്പിച്ചത്. ശബരിമലയില്‍ പോകണമെന്ന് തീവ്രമായി ആഗ്രഹിക്കുന്ന ദേവനന്ദയുടെ ജീവിതയാത്രയായിരുന്നു ചിത്രം. എന്നാൽ, വഴക്ക് എന്ന ചിത്രത്തിലെ അഭിനയത്തിന് തന്മയ സോളിനാണ് മികച്ച ബാലതാരത്തിനുള്ള (പെണ്‍) പുരസ്കാരം ലഭിച്ചത്. ടൊവിനോ തോമസിനെ നായകനാക്കി സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ചിത്രമാണിത്.
മലയാളം വാർത്തകൾ/ വാർത്ത/Film/
'ദയവ് ചെയ്ത് ആ കുട്ടിയുടെ സന്തോഷത്തെ ഇല്ലാതാക്കരുത്'; മാളികപ്പുറം തിരക്കഥാകൃത്ത് അഭിലാഷ് പിള്ള
Next Article
advertisement
ആസാമില്‍ ഒരാൾക്ക് ഒന്നിലേറെ വിവാഹം നിരോധിക്കും; നിയമം ലംഘിച്ചാല്‍ ഏഴ് വര്‍ഷം വരെ തടവും പിഴയും ശിക്ഷ
ആസാമില്‍ ഒരാൾക്ക് ഒന്നിലേറെ വിവാഹം നിരോധിക്കും; നിയമം ലംഘിച്ചാല്‍ ഏഴ് വര്‍ഷം വരെ തടവും പിഴയും ശിക്ഷ
  • ആസാം സര്‍ക്കാര്‍ ബഹുഭാര്യത്വ നിരോധന ബില്‍ 2025 നിയമസഭയില്‍ അവതരിപ്പിച്ചു.

  • നിയമം ലംഘിച്ചാല്‍ പരമാവധി ഏഴ് വര്‍ഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കും.

  • ബില്ലില്‍ ഇരയായ സ്ത്രീകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള വ്യവസ്ഥകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

View All
advertisement