ഫാൽക്കെ അവാർഡ് നേടിയ ലാലുവിന് സ്നേഹപൂർവ്വം ഇച്ചാക്കയുടെ അഭിനന്ദനം

Last Updated:

ഫാൽക്കെ അവാർഡ് നേടിയതിനുശേഷം മോഹൻലാൽ ആദ്യമായാണ് മമ്മൂട്ടിയെ നേരിൽകാണുന്നത്

News18
News18
കൊച്ചി: രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സാഹിബ് ഫാൽക്കെ അവാർഡ് നേടിയ നടൻ മോഹൻലാലിന് മമ്മൂട്ടിയുടെ സ്നേഹാഭിനന്ദനം. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ പാട്രിയറ്റിന്റെ കൊച്ചിയിലെ സെറ്റിൽ വെച്ചായിരുന്നു ഈ അവിസ്മരണീയമായ നിമിഷം. ഫാൽക്കെ അവാർഡ് നേടിയതിനുശേഷം മോഹൻലാൽ ആദ്യമായാണ് മമ്മൂട്ടിയെ നേരിൽകാണുന്നത്. ശനിയാഴ്ച കൊച്ചിയിൽ ചിത്രത്തിന്റെ അവസാന ഷെഡ്യൂളിൽ മോഹൻലാൽ ജോയിൻ ചെയ്ത ദിവസം തന്നെ അദ്ദേഹത്തിന് മമ്മൂട്ടിയുടെ അഭിനന്ദനമെത്തുകയും ചെയ്തു. പൂക്കൂട സമ്മാനിച്ച ശേഷം നടൻ ഷാൾ അണിയിച്ച് ആദരിച്ചു.
സംവിധായകൻ മഹേഷ് നാരായണൻ,നിർമാതാക്കളായ ആന്റണി പെരുമ്പാവൂർ,സി.ആർ.സലിം,ആന്റോ ജോസഫ്, കുഞ്ചാക്കോ ബോബൻ,രമേഷ് പിഷാരടി,എസ്.എൻ.സ്വാമി,കന്നഡ നടൻ പ്രതീഷ് ബലവാടി,ക്യാമറാമാൻ മാനുഷ് നന്ദൻ തുടങ്ങിയവർ മമ്മൂട്ടി-മോഹൻലാൽ അഭിനന്ദനസം​ഗമത്തിന് സാക്ഷികളായി.
മമ്മൂട്ടിയും മോഹൻലാലും പതിനേഴ് വർഷത്തിന് ശേഷം ഒന്നിക്കുന്ന ചിത്രമായ പാട്രിയറ്റിൽ ഫഹദ് ഫാസിൽ,കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി,ദർശന രാജേന്ദ്രൻ,സെറിൻ ഷിഹാബ്,ജിനു ജോസഫ്, രാജീവ് മേനോൻ, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ തുടങ്ങി വൻതാരനിരയാണ് അണിനിരക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചത് സംവിധായകൻ മഹേഷ് നാരായണൻ തന്നെയാണ്. ശ്രീലങ്ക, അസർബൈജാൻ, ഡൽഹി, ഷാർജ, കൊച്ചി, ലഡാക്ക്,യു.കെ. എന്നിവിടങ്ങളിൽ ഷൂട്ടിങ് പൂർത്തിയാക്കിയ ചിത്രത്തിൻ്റെ അവസാന ഷെഡ്യൂൾ ഇപ്പോൾ കൊച്ചിയിൽ പുരോഗമിക്കുകയാണ്. ചിത്രത്തിലെ മമ്മൂട്ടി - മോഹൻലാൽ കോമ്പിനേഷൻ രംഗങ്ങളാണ് കൊച്ചിയിൽ ചിത്രീകരിക്കുന്നത്.
advertisement
മദ്രാസ് കഫേ, പത്താൻ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തീയറ്റർ ആർട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും കുഞ്ചാക്കോ ബോബനുമാണ് ഈ ഷെഡ്യൂളിൽ മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പമുള്ളത്. 2026 വിഷു റിലീസായി ആണ് ചിത്രം ആഗോള തലത്തിൽ പ്രദർശനത്തിന് എത്തുക. ആൻ മെഗാ മീഡിയയാണ് ചിത്രം തീയറ്ററുകളിലെത്തിക്കുക.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
ഫാൽക്കെ അവാർഡ് നേടിയ ലാലുവിന് സ്നേഹപൂർവ്വം ഇച്ചാക്കയുടെ അഭിനന്ദനം
Next Article
advertisement
കോടിയേരി ബാലകൃഷ്ണൻ സ്മാരകപഠന ഗവേഷണ കേന്ദ്രത്തിന് തലശ്ശേരിയിൽ ഒരേക്കർ ഭൂമി അനുവദിച്ചു
കോടിയേരി ബാലകൃഷ്ണൻ സ്മാരകപഠന ഗവേഷണ കേന്ദ്രത്തിന് തലശ്ശേരിയിൽ ഒരേക്കർ ഭൂമി അനുവദിച്ചു
  • തലശ്ശേരി വാടിക്കകത്ത് കോടിയേരി ബാലകൃഷ്ണൻ സ്മാരകപഠന ഗവേഷണ കേന്ദ്രത്തിന് 1.139 ഏക്കർ ഭൂമി അനുവദിച്ചു

  • കെ എം മാണി മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ടിന് കവടിയാറിൽ 25 സെന്റ് ഭൂമി 30 വർഷത്തേക്ക് പാട്ടത്തിന് നൽകി.

  • 2018 പ്രളയത്തിൽ തകർന്ന വീടുകളുടെ പുനർനിർമ്മാണത്തിന് 5 ഗുണഭോക്താക്കൾക്ക് 18.4 ലക്ഷം രൂപ അനുവദിക്കും

View All
advertisement