Happy Birthday Mammootty| ജന്മദിനാഘോഷം വേറിട്ടതാക്കി മമ്മൂട്ടി ആരാധകർ; 17 രാജ്യങ്ങളിലെ പ്രവർത്തകർ രക്തദാനം നടത്തി
- Published by:user_49
- news18-malayalam
Last Updated:
കോവിഡ് മൂലം ഉള്ള കർശന നിയന്ത്രണങ്ങളും നിയമങ്ങളും പാലിച്ചു കൊണ്ട് തന്നെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തുകയാണ് ആരാധകര്‍
കൊച്ചി: മെഗാസ്റ്റാർ മമ്മൂട്ടിയുടെ ജന്മദിന ആഘോഷത്തോട് അനുബന്ധിച്ച് ലോകമെമ്പാടും ഉള്ള പതിനായിരക്കണക്കിന് ആരാധകർ രക്തദാനം നടത്തി. കോവിഡ് മൂലം ഉള്ള കർശന നിയന്ത്രണങ്ങളും നിയമങ്ങളും പാലിച്ചു കൊണ്ട് തന്നെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തുകയാണ് ആരാധകര്‍.
മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫയർ അസോസിയേഷൻ ഇന്‍റർനാഷണൽ ഘടകത്തിന്റെ ആഭിമുഖ്യത്തിൽ പതിനേഴു രാജ്യങ്ങളിലെ പ്രവർത്തകർ രക്തദാനം നിർവ്വഹിക്കുമെന്ന് അസോസിയേഷൻ സെക്രട്ടറി സഫീദ് മുഹമ്മദ് പറഞ്ഞു. ഇതിന്റെ ഭാഗമായുള്ള ആദ്യ രക്തദാനം ഓസ്‌ട്രേലിയയിൽ നടന്നു. ഓസ്‌ട്രേലിയൻ റെഡ് ക്രോസ്സ്മായി സഹകരിച്ചു കൂടുതൽ രക്തദാന ക്യാമ്പയിൻ നടക്കുകയാണ്.

മമ്മൂട്ടി ഫാൻസിന്റെ അന്തർദേശീയ അധ്യക്ഷൻ റോബർട്ട് കുര്യക്കോസ് ആദ്യരക്ത ദാനം ഓസ്‌ട്രേലിയയിലെ ഹോബർട്ടിൽ നിർവ്വഹിച്ചു. അതേസമയം കേരളത്തിൽ കന്റെയിൻമെന്റ് സോണിനു പുറത്തുള്ള ആരാധകർ മാത്രം രക്തദാനം നിർവ്വഹിച്ചാൽ മതിയെന്ന് സംസ്ഥാന പ്രസിഡന്റ് അരുൺ അറിയിച്ചു. കൂടാതെ അനാഥലയങ്ങളും അഗതി മന്ദിരങ്ങളും കേന്ദ്രീകരിച്ചു നൂറു കണക്കിന് പ്രവർത്തനങ്ങൾ സംസ്ഥാനത്ത് ഇന്ന് നടക്കുന്നെണ്ടെന്നും അസോസിയേഷൻ അറിയിച്ചു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 07, 2020 3:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Happy Birthday Mammootty| ജന്മദിനാഘോഷം വേറിട്ടതാക്കി മമ്മൂട്ടി ആരാധകർ; 17 രാജ്യങ്ങളിലെ പ്രവർത്തകർ രക്തദാനം നടത്തി