advertisement

ഉണ്ടയ്ക്ക് ശേഷം മമ്മൂട്ടി ഖാലിദ് റഹ്മാൻ ചിത്രം 'മട്ടാഞ്ചേരി മാഫിയ'; കൂടെ ആസിഫ് അലിയും നസ്ലനും

Last Updated:

ഗാങ്സ്റ്റർ ആക്ഷൻ - കോമഡി എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രമാണിത്

മമ്മൂട്ടി, ഖാലിദ് റഹ്മാൻ
മമ്മൂട്ടി, ഖാലിദ് റഹ്മാൻ
'ഉണ്ട' എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിന് ശേഷം മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന മട്ടാഞ്ചേരി മാഫിയയുടെ ടൈറ്റിൽ പോസ്റ്റർ സോഷ്യൽ മീഡിയയിൽ കത്തിക്കയറുകയാണ്. മമ്മൂട്ടിക്കൊപ്പം ആസിഫ് അലി, നസ്ലെൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഗാങ്സ്റ്റർ ആക്ഷൻ - കോമഡി എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രമാണിത്.
യുവതാരങ്ങളുമായുള്ള കൂട്ടുകെട്ട് പ്രേക്ഷക ആവേശം ഇരട്ടിയാക്കുന്നുണ്ട്. ചിത്രം സംവിധാനം ചെയ്യുന്നത് യുവ സംവിധായകനായ ഖാലിദ് റഹ്മാൻ ആണ്. വ്യത്യസ്തമായ ശൈലിയിലും അവതരണത്തിലും ശ്രദ്ധേയനായ ഖാലിദ് റഹ്മാൻ ഉണ്ടയ്ക്കു ശേഷം മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.
ഖാലിദ് റഹ്മാന്റെ ആലപ്പുഴ ജിംഖാനയും, തല്ലുമാലയും, അനുരാഗ കരിക്കിൻ വെള്ളവും ശ്രദ്ധേയ ചിത്രങ്ങളായിരുന്നു. മട്ടാഞ്ചേരി മാഫിയയിലൂടെ പുതുമയാർന്നതും മാസ് എലമെന്റുകൾ നിറഞ്ഞതുമായ ഒരു സിനിമാനുഭവം സമ്മാനിക്കുമെന്നാണ് അണിയറപ്രവർത്തകരുടെ ഉറപ്പ്.
പ്ലാൻ ബി മോഷൻ പിച്ചേഴ്സിന്റെയും, യൂണിവേഴ്സൽ സിനിമാസിന്റെയും ബാനറിൽ ബി. രാകേഷും ഖാലിദ് റഹ്മാനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
advertisement
ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് നിയോഗ് കൃഷ്ണ, ഷറഫു -സുഹാസ്, തശ്രീഖ് അബ്ദുൽ സലാം, ക്യാമറ-  ജിംഷി ഖാലിദ്, എഡിറ്റർ- നൗഫൽ അബ്ദുല്ല, മ്യൂസിക്- റെക്സ് വിജയൻ, ബി.ജി.എം.- സുഷിൻ ശ്യാം, മേക്കപ്പ്- റോണക്സ് സേവിയർ, സൗണ്ട് ഡിസൈൻ- വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷൻ ഡിസൈൻ- മാനവ് സുരേഷ്, കോസ്റ്റ്യൂം- മഷർ ഹംസ, വി.എഫ്.എക്സ്.- ഡിജി ബ്രിക്സ്, ലൈൻ പ്രൊഡ്യൂസർ- വിഷാദ് കെ.എൽ., സ്റ്റിൽസ്- രോഹിത് കെ. സുരേഷ്, ടൈറ്റിൽ ഡിസൈൻ- ചാർളി ആൻഡ് ദി ബോയ്സ്, ഡിജിറ്റൽ മാർക്കറ്റിംഗ്- ഒബ്സ്ക്യൂറ.
advertisement
Summary: After the super hit film 'Unda', the title poster of Mattancherry Mafia, directed by Khalid Rahman and starring Mammootty in the lead, is going viral on social media. The film also has the special feature of featuring Asif Ali and Nazlen in lead roles along with Mammootty. This film, which is being made as a gangster action-comedy entertainer, will be another notable character in the career of megastar Mammootty.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
ഉണ്ടയ്ക്ക് ശേഷം മമ്മൂട്ടി ഖാലിദ് റഹ്മാൻ ചിത്രം 'മട്ടാഞ്ചേരി മാഫിയ'; കൂടെ ആസിഫ് അലിയും നസ്ലനും
Next Article
advertisement
യുഎസ് യുദ്ധവിമാനങ്ങൾക്ക് താവളം ഒരുക്കില്ലെന്ന് ശ്രീലങ്ക
യുഎസ് യുദ്ധവിമാനങ്ങൾക്ക് താവളം ഒരുക്കില്ലെന്ന് ശ്രീലങ്ക
  • അമേരിക്കയുടെ യുദ്ധവിമാനങ്ങൾ ശ്രീലങ്കയിൽ താവളം ഒരുക്കാൻ അനുമതി നിഷേധിച്ചതായി പ്രസിഡന്റ് അറിയിച്ചു

  • രാജ്യത്തിന്റെ നിഷ്പക്ഷതയും ലങ്കൻ മണ്ണ് സൈനിക ഉപയോഗം തടയാനുമാണ് തീരുമാനം.

  • ഇറാന്റെ കപ്പലുകൾക്കും അമേരിക്കയുടെ യുദ്ധവിമാനങ്ങൾക്കും താവളം അനുവദിക്കാത്തത് നിഷ്പക്ഷതയെന്ന് ദിസനായകെ.

View All
advertisement