'കളങ്കാവൽ' ടീമിനൊപ്പം നടൻ ജയസൂര്യയും; റാഫിയും ജിതിൻ കെ. ജോസും ചേർന്ന് തിരക്കഥ
- Published by:meera_57
- news18-malayalam
Last Updated:
'കളങ്കാവൽ' ടീമിലെ പ്രധാന സാങ്കേതിക പ്രവർത്തകരും ഈ ചിത്രത്തിൽ വീണ്ടും ഒന്നിക്കുന്നു
'കളങ്കാവൽ' (Kalamkaval) എന്ന ശ്രദ്ധേയ ചിത്രത്തിന് ശേഷം സംവിധായകൻ ജിതിൻ കെ. ജോസ് ഒരുക്കുന്ന പുതിയ ചിത്രത്തിൽ ജയസൂര്യ (Jayasurya) നായകനാകുന്നു. പ്രേക്ഷക മനസ്സിൽ ഇടം നേടിയ ഓർഡിനറി, അനാർക്കലി എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ നിർമ്മിച്ച മാജിക് മൂൺ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ രാജീവ് ഗോവിന്ദനാണ് ചിത്രം നിർമ്മിക്കുന്നത്.
നിരവധി ഹിറ്റുകൾ സമ്മാനിച്ച റാഫിയും ജിതിൻ കെ. ജോസും ചേർന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. 'കളങ്കാവൽ' ടീമിലെ പ്രധാന സാങ്കേതിക പ്രവർത്തകരും ഈ ചിത്രത്തിൽ വീണ്ടും ഒന്നിക്കുന്നു. ഛായാഗ്രഹണം- ഫൈസൽ അലി, സംഗീതം- മുജീബ് മജീദ്, എഡിറ്റിംഗ്- പ്രവീൺ പ്രഭാകർ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ.
ഇന്ത്യയിലും വിദേശത്തുമായി നടക്കുന്ന ചിത്രീകരണം ഉടൻ ആരംഭിക്കുന്നതാണ്. വ്യത്യസ്തമായ കഥയും അവതരണവും കൊണ്ട് പ്രേക്ഷകർക്ക് ഒരു മികച്ച സിനിമാനുഭവമായിരിക്കും ഈ ചിത്രം എന്ന് അണിയറപ്രവർത്തകർ.
advertisement
Summary: After the remarkable film 'Kalamkaval', director Jithin K. Jose is directing a new film starring Jayasurya. The film is being produced by Rajeev Govindan under the banner of Magic Moon Productions, which produced blockbuster films Ordinary and Anarkali that have made a place in the hearts of the audience. Rafi and Jithin K. Jose, who have given many hits, are writing the script of this film. The main technical staff of the 'Kalamkaval' team are also coming together again in this film
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Mar 21, 2026 10:07 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'കളങ്കാവൽ' ടീമിനൊപ്പം നടൻ ജയസൂര്യയും; റാഫിയും ജിതിൻ കെ. ജോസും ചേർന്ന് തിരക്കഥ










