HOME /NEWS /Film / Mammootty| ബിരിയാണി ചെമ്പ് പൊട്ടിച്ച് മമ്മൂട്ടി; പുതിയ സിനിമാ ലൊക്കേഷനിലെ വീഡിയോ വൈറൽ

Mammootty| ബിരിയാണി ചെമ്പ് പൊട്ടിച്ച് മമ്മൂട്ടി; പുതിയ സിനിമാ ലൊക്കേഷനിലെ വീഡിയോ വൈറൽ

'മമ്മൂക്കയുടെ സിനിമാ ലൊക്കേഷൻ ആണോ, എങ്കിൽ മൂപ്പരുടെ കൈകൊണ്ട് വിളമ്പിയ ബിരിയാണി അത് നിർബന്ധം ആണ്!!' എന്ന കുറിപ്പോടെയാണ് സമൂഹ മാധ്യമത്തിൽ വീഡിയോ പങ്കുവെച്ചത്.

'മമ്മൂക്കയുടെ സിനിമാ ലൊക്കേഷൻ ആണോ, എങ്കിൽ മൂപ്പരുടെ കൈകൊണ്ട് വിളമ്പിയ ബിരിയാണി അത് നിർബന്ധം ആണ്!!' എന്ന കുറിപ്പോടെയാണ് സമൂഹ മാധ്യമത്തിൽ വീഡിയോ പങ്കുവെച്ചത്.

'മമ്മൂക്കയുടെ സിനിമാ ലൊക്കേഷൻ ആണോ, എങ്കിൽ മൂപ്പരുടെ കൈകൊണ്ട് വിളമ്പിയ ബിരിയാണി അത് നിർബന്ധം ആണ്!!' എന്ന കുറിപ്പോടെയാണ് സമൂഹ മാധ്യമത്തിൽ വീഡിയോ പങ്കുവെച്ചത്.

 • Share this:

  മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീർ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് 'റോഷാക്ക്'. സിനിമയുടെ ലൊക്കേഷനിൽ ബിരിയാണി ചെമ്പ് പൊട്ടിക്കുന്ന മമ്മൂട്ടിയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 'മമ്മൂക്കയുടെ സിനിമാ ലൊക്കേഷൻ ആണോ, എങ്കിൽ മൂപ്പരുടെ കൈകൊണ്ട് വിളമ്പിയ ബിരിയാണി അത് നിർബന്ധം ആണ്!!' എന്ന കുറിപ്പോടെയാണ് സമൂഹ മാധ്യമത്തിൽ വീഡിയോ പങ്കുവെച്ചത്.

  മമ്മൂട്ടി കമ്പനിയുടെ രണ്ടാമത്തെ പ്രൊഡക്ഷനാണ് റോഷാക്ക്. കെട്ട്യോളാണ് എന്റെ മാലാഖ എന്ന സിനിമയ്ക്ക് ശേഷം നിസാം ബഷീർ ഒരുക്കുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട്. സമീർ അബ്ദുള്ളയാണ് ചിത്രത്തിന് തിരക്കഥയ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടിയെ കൂടാതെ ഷറഫുദീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. നിമിഷ് രവിയാണ് റോഷാക്കിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. എഡിറ്റിംഗ് കിരൺ ദാസും സംഗീതം നൽകുന്നത് മിഥുൻ മുകുന്ദനുമാണ്.

  ഡിസി കോമിക്സിന്റെ വാച്ച്മെൻ എന്ന നോവലിലെ പ്രധാന കഥാപാത്രത്തിന്റെ പേരാണ് റോഷാക്ക്. അതിന് ശേഷം വാച്ച്മെൻ എന്ന പേരിൽ തന്നെ സിനിമയും പുറത്തിറക്കിയിട്ടുണ്ട്. ഇതൊരു ഫാന്റസി ആക്ഷൻ ചിത്രമായിരുന്നു. ആളുകളുടെ സ്വഭാവം മനസ്സിലാക്കാനാണ് സാധാരണ നടത്തുന്ന ടെസ്റ്റാണ് റോഷാക്ക്. സ്വിസ് സൈക്കോളജിസ്റ്റ് ഹെർമൻ റോഷാക്ക് ആണ് ഈ പരിശോധന രീതി കണ്ടെത്തിയത്. അദ്ദേഹത്തിൻറെ പേരിലാണ് ഈ ടെസ്റ്റ് അറിയപ്പെടുന്നത്.

  ആഷിഖ് അബു- ടൊവിനോ ടീമിന്റെ 'നീലവെളിച്ചം', ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്

  വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രസിദ്ധമായ 'നീലവെളിച്ചം' എന്ന ചെറുകഥയെ അടിസ്ഥാനമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ‘നീലവെളിച്ചം’ എന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ചിത്രം ഡിസംബറിൽ എത്തും എന്നറിയിച്ചാണ് ആഷിഖ് പോസ്റ്റർ പങ്കുവച്ചത്. ടൊവിനോ തോമസ്, റിമ കല്ലിങ്കൽ, റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ തുടങ്ങി വലിയ താരനിര തന്നെയാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.

  ഒപിഎം സിനിമാസിന്റെ ബാനറിൽ നിർമിക്കുന്ന ‘നീലവെളിച്ചം’ 1964 ൽ വൈക്കം മുഹമ്മദ് ബഷീറിന്റെ തിരക്കഥയിൽ എ. വിൻസന്റിന്റെ സംവിധാനത്തിൽ മധു, പ്രേംനസീർ, വിജയനിർമല, അടൂർ ഭാസി, കുതിരവട്ടം പപ്പു തുടങ്ങിയവർ അഭിനയിച്ച ക്ലാസിക് സിനിമയായ ഭാർഗ്ഗവീനിലയത്തിന്റെ പുനരാവിഷ്കാരമാണ്.

  പ്രേതബാധയ്ക്ക് കുപ്രസിദ്ധമായ വീട്ടിൽ താമസിക്കാനെത്തുന്ന എഴുത്തുകാരനും അവിടെ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്ന പ്രേതവും തമ്മിൽ രൂപപ്പെടുന്ന ആതമബന്ധത്തിന്റെ കഥയാണ് നീലവെളിച്ചം. ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണം നിർവഹിക്കുന്നു. ബിജിബാൽ, റെക്സ് വിജയൻ എന്നിവർ ചേർന്ന് സംഗീതം ചെയ്യുന്നത്. എഡിറ്റിങ്-സൈജു ശ്രീധരൻ, പ്രൊഡക്ഷൻ കൺട്രോളർ -ബെന്നി കട്ടപ്പന, കല- ജ്യോതിഷ് ശങ്കർ, മേക്കപ്പ്-റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം- സമീറ സനീഷ്.

  മായാനദി, വൈറസ്, നാരദൻ എന്നി ചിത്രങ്ങൾക്കും ശേഷം ടൊവിനോ-ആഷിഖ് ടീം ഒരുക്കുന്ന ചിത്രമാണ് നീലവെളിച്ചം. പി ആർ ഒ-എ എസ് ദിനേശ്.

  First published:

  Tags: Biriyani, Mammootty, Rorschach