• HOME
  • »
  • NEWS
  • »
  • film
  • »
  • 'ഇച്ചാക്കാ.. ആ വിളി കേൾക്കുമ്പോൾ എന്റെ സഹോദരങ്ങളിൽ ഒരാളാണെന്ന് തോന്നും'; ലാൽ അത്ഭുതകലാകാരനെന്ന് മമ്മൂക്ക

'ഇച്ചാക്കാ.. ആ വിളി കേൾക്കുമ്പോൾ എന്റെ സഹോദരങ്ങളിൽ ഒരാളാണെന്ന് തോന്നും'; ലാൽ അത്ഭുതകലാകാരനെന്ന് മമ്മൂക്ക

പടയോട്ടത്തിന്റെ സെറ്റിലാണ് ആദ്യം കാണുന്നത്

mammootty

mammootty

  • Share this:
    അറുപതാം പിറന്നാൾ ദിനത്തിൽ മോഹൻലാലിന് ആശംസകൾ നേർന്ന് മമ്മൂട്ടി. ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ 'എന്റെ ലാലിന്" എന്ന തലവാചകത്തോടെ പങ്കുവച്ച വീഡിയോയിലാണ് മമ്മൂട്ടി മോഹൻലാലിന് പിറന്നാൾ ആശംസകൾ നേർന്നിരിക്കുന്നത്.
    TRENDING:നടനവൈഭവത്തിന്റെ അറുപത് ചിത്രങ്ങൾ [PHOTOS]Happy Birthday Mohanlal | മലയാളത്തിന്റെ നടന വിസ്മയം മോഹൻലാലിന് ഇന്ന് 60 വയസ് [NEWS] 'ആരോഗ്യവും സന്തോഷവും തന്നു [NEWS]
    മമ്മൂട്ടിയുടെ വാക്കുകൾ ഇങ്ങനെ

    "ഞങ്ങൾ തമ്മിൽ കാണാൻ തുടങ്ങിയിട്ട് 39 വർഷം കഴിഞ്ഞു. പടയോട്ടത്തിന്റെ സെറ്റിലാണ് ആദ്യം കാണുന്നത്. എന്റെ സഹോദരങ്ങൾ സംബാധന ചെയ്യുന്നതു പോലെ ഇച്ചാക്കാ എന്നാണ് വിളിക്കുന്നത്. പലരും അങ്ങനെ വിളിക്കാറുണ്ട്. എന്നാൽ ലാൽ വിളിക്കുമ്പോൾ ഒരു പ്കത്യേക സുഖം. എന്റെ സഹോദരങ്ങളിൽ ഒരാളാണെന്ന് തോന്നും."

    "ചില്ലറ പിണക്കങ്ങളും പരിഭവങ്ങളുമൊക്കെ നേരിട്ട് കാണുമ്പോൾ ഇല്ലാതാകും. അപ്പുവിനെ ആദ്യമായി സിനിമയിൽ ഇൻട്രൊഡ്യൂസ് ചെയ്യുമ്പോൾ അനഗ്രഹം വാങ്ങാൻ വന്നത് മറക്കാനാകില്ല."

    "മലയാളത്തിന്റെ ഈ അത്ഭുത കലാകാരന് മലയാള സിനിമ കണ്ട മഹാനടന് മലാളികളുടെ ലാലേട്ടന് ജന്മ ദിനാശംസകൾ. "
    Published by:Aneesh Anirudhan
    First published: