ഒരു ചെറിയ പിഴവിന് വലിയ വില നൽകേണ്ടി വരും; 'മാസ്ക്' ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നു
- Published by:Naseeba TC
- news18-malayalam
Last Updated:
വെഞ്ഞാറുംമൂട് സ്വദേശി ജെറോ നെറ്റോ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്
മാസ്ക് ഉപയോഗം കഴിഞ്ഞ് അലക്ഷ്യമായി വലിച്ചെറിയുന്നവർ, അലക്ഷ്യമായി മാസ്ക് കൈകാര്യം ചെയ്യുന്നവർ. ഇത്തരക്കാർക്ക് സന്ദേശം നൽകുന്നതാണ് മാസ്ക് എന്ന ഹ്രസ്വ ചിത്രം. വെഞ്ഞാറൂംമൂടിലെ ഒരു കൂട്ടം സുഹൃത്തുക്കൾ ചേർന്നാണ് ചിത്രം ഒരുക്കിയത്.
ഇതര സംസ്ഥാനത്ത് നിന്നെത്തിയ ശേഷം നിരീക്ഷണത്തിൽ കഴിയവെ ക്വാറന്റീൻ ലംഘിച്ച് വീടിന് പുറത്തിറങ്ങുകയും മാസ്ക് അലക്ഷ്യമായി കൈകാര്യം ചെയ്യുന്ന രോഗലക്ഷണമുള്ള ഒരാൾ.
അയാളുടെ കൈയിൽ നിന്നും നിലത്ത് വീഴുന്ന മാസ്ക് ഒരു കുട്ടി ഉപയോഗിക്കുകയും അങ്ങനെ ആ കുട്ടിക്കും വൈറസ് ബാധ പകരുന്നു. ഇതാണ് ഹ്രസ്വ ചിത്രത്തിന്റെ പ്രമേയം.
TRENDING:COVID 19 | ചെലവ് കുറഞ്ഞ പരിശോധനാ കിറ്റുകൾ വിപണിയിലേക്ക്; 150 രൂപയ്ക്ക് വിൽക്കാമെന്ന് നിർമാതാക്കൾ [NEWS]Lockdown | രാവിലെ ഏഴുമുതൽ വൈകിട്ട് ഏഴുവരെ ജില്ലവിട്ട് യാത്ര ചെയ്യാൻ പാസ് വേണ്ട [NEWS]വാളയാർ സംഭവം; കോൺഗ്രസ് MPമാരുടേയും MLAമാരുടെയും നിരീക്ഷണ കാലാവധി പൂർത്തിയായി [NEWS]
പ്രേക്ഷകരെ ഏറെ ചിന്തിപ്പിക്കുന്ന ഒന്നാണ് ഹ്രസ്വ ചിത്രത്തിലെ ഓരോ രംഗങ്ങളും. മാസ്ക് ഉപയോഗിക്കുന്നവരെല്ലാം സുരക്ഷിതരാണെന്നാണ് പൊതു സമൂഹത്തിലെ ധാരണ. എന്നാൽ മാസ്ക് ശരിയായ രീതിയിൽ കൈകാര്യം ചെയ്യുന്നതിലാണ് യഥാർത്ഥ സുരക്ഷിതത്വമെന്ന് ചിത്രം വ്യക്തമാക്കുന്നു.
advertisement
ഒപ്പം ക്വാറൻറീൻ നിർബന്ധമായും പാലിക്കേണ്ടതിന്റെ ആവശ്യകതയും ചിത്രം ചൂണ്ടിക്കാട്ടുന്നു. വെഞ്ഞാറുംമൂട് സ്വദേശി ജെറോ നെറ്റോ സംവിധാനം ചെയ്തിരിക്കുന്ന ഹ്രസ്വ ചിത്രത്തിൽ റേഡിയോ ജോക്കി ഫിറോസാണ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. അനിൽ മുണ്ടേരിയുടേതാണ് തിരക്കഥ.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 23, 2020 2:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
ഒരു ചെറിയ പിഴവിന് വലിയ വില നൽകേണ്ടി വരും; 'മാസ്ക്' ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നു