വാളയാർ സംഭവം; കോൺഗ്രസ് MPമാരുടേയും MLAമാരുടെയും നിരീക്ഷണ കാലാവധി പൂർത്തിയായി

Last Updated:

വാളയാറിൽ ഉണ്ടായിരുന്ന മലപ്പുറം സ്വദേശിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് എംപിമാരായ വി കെ ശ്രീകണ്ഠൻ, രമ്യ ഹരിദാസ്, ടി എൻ പ്രതാപൻ,  എം എൽ എ മാരായ ഷാഫി പറമ്പിൽ, അനിൽ അക്കര എന്നിവർ മെയ് 14 മുതൽ നിരീക്ഷണത്തിലേക്ക് മാറിയത്.

പാലക്കാട്: മെയ് 9 ന് വാളയാറിൽ പാസില്ലാതെ എത്തിയവർ പ്രതിസന്ധിയിലായതിനെ തുടർന്ന്  സ്ഥലം സന്ദർശിച്ച സന്ദർശിച്ച എംപിമാരുടെയും എംഎൽഎമാരുടെയും നിരീക്ഷണ കാലാവധി പൂർത്തിയായി.
അന്നേ ദിവസം വാളയാറിൽ ഉണ്ടായിരുന്ന മലപ്പുറം സ്വദേശിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് എംപിമാരായ വി കെ ശ്രീകണ്ഠൻ, രമ്യ ഹരിദാസ്, ടി എൻ പ്രതാപൻ,  എം എൽ എ മാരായ ഷാഫി പറമ്പിൽ, അനിൽ അക്കര എന്നിവർ മെയ് 14 മുതൽ നിരീക്ഷണത്തിലേക്ക് മാറിയത്.
ഇവർക്ക് പുറമെ സ്ഥലത്തുണ്ടായിരുന്ന പൊലീസ്, ആരോഗ്യ വകുപ്പ് ജീവനക്കാർ, മാധ്യമ പ്രവർത്തകർ തുടങ്ങിയവരും നിരീക്ഷണത്തിൽ പോവേണ്ടി വന്നു. എല്ലാവരുടെയും നിരീക്ഷണ കാലാവധി പൂർത്തിയായി.
TRENDING:COVID 19 | ചെലവ് കുറഞ്ഞ പരിശോധനാ കിറ്റുകൾ വിപണിയിലേക്ക്; 150 രൂപയ്ക്ക് വിൽക്കാമെന്ന് നിർമാതാക്കൾ [NEWS]Lockdown | രാവിലെ ഏഴുമുതൽ വൈകിട്ട് ഏഴുവരെ ജില്ലവിട്ട് യാത്ര ചെയ്യാൻ പാസ് വേണ്ട [NEWS]#AskPinarayiVijayan @ Twitter | ചോദ്യങ്ങൾ നിറഞ്ഞു; അഭിനന്ദനവും; കോവിഡ് സംശയങ്ങൾക്ക് മുഖ്യമന്ത്രി ശനിയാഴ്ച മറുപടി പറയും [NEWS]
എന്നാൽ നിരീക്ഷണത്തിലേക്ക് മാറ്റിയത് രാഷ്ടീയ വിരോധം തീർക്കാനാണെന്നായിരുന്നു കോൺഗ്രസ്  ആരോപണം. ഇതോടൊപ്പം മുതലമട സ്വദേശിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നിരീക്ഷണത്തിൽ പോവേണ്ടി വന്ന നെന്മാറ എംഎൽഎയുടെ നിരീക്ഷണ കാലാവധി ഇന്ന് പൂർത്തിയായി.
advertisement
മലപ്പുറം സ്വദേശിയുടെ പ്രൈമറി ഹൈറിസ്‌ക് കോണ്‍ടാക്ടിലും പ്രൈമറി ലോ റിസ്‌ക് കോണ്ടാക്ടിലും ഉൾപ്പെട്ടവരിൽ സാമ്പിൾ പരിശോധന നടത്തിയ 28 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയതായും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
അദ്ദേഹം ഉണ്ടായിരുന്ന സമയത്ത് വാളയാര്‍ അതിര്‍ത്തിയില്‍ ഉണ്ടായിരുന്ന പോലീസുകാര്‍, സ്റ്റാഫ് നഴ്സുമാർ,അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന വ്യക്തി, പൊതുപ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍ ഉൾപ്പെടെ 190 പേരാണ് സമ്പർക്ക പട്ടികയിലുണ്ടായിരുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വാളയാർ സംഭവം; കോൺഗ്രസ് MPമാരുടേയും MLAമാരുടെയും നിരീക്ഷണ കാലാവധി പൂർത്തിയായി
Next Article
advertisement
'ഉമ്മന്‍ചാണ്ടിയുടെ ഓർമദിനത്തില്‍ സ്ഥാനത്തുനിന്ന് അപമാനിച്ച് പുറത്താക്കി; തിരഞ്ഞെടുപ്പ് കഴിഞ്ഞ് എല്ലാം പറയും': ചാണ്ടി ഉമ്മന്‍
'ഉമ്മന്‍ചാണ്ടിയുടെ ഓർമദിനത്തില്‍ സ്ഥാനത്തുനിന്ന് അപമാനിച്ച് പുറത്താക്കി; തിരഞ്ഞെടുപ്പ് കഴിഞ്ഞ് എല്ലാം പറയും'
  • ചാണ്ടി ഉമ്മനെ യൂത്ത് കോൺഗ്രസ് ഔട്ട് റീച്ച് സെൽ ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തത് അതൃപ്തി സൃഷ്ടിച്ചു.

  • ഉമ്മന്‍ചാണ്ടിയുടെ ഓര്‍മദിനത്തില്‍ തന്നെ സ്ഥാനത്ത് നിന്ന് പുറത്താക്കിയതില്‍ ചാണ്ടി ഉമ്മന്‍ തുറന്നടിച്ചു.

  • "തിരഞ്ഞെടുപ്പ് കഴിഞ്ഞ് എല്ലാം പറയും, പാര്‍ട്ടി തീരുമാനങ്ങള്‍ അംഗീകരിക്കണം," ചാണ്ടി ഉമ്മന്‍ പറഞ്ഞു.

View All
advertisement