ഐഎഫ്എഫ്കെ 'ആപ്പിൽ'
Last Updated:
വർഷാവർഷം ഫിലിം ഫെസ്റ്റുകൾക്ക് "തീർത്ഥാടന യാത്ര" പോകുന്നവർക്ക് ഒരു സന്തോഷ വാർത്ത. ഫിലിം ഫെസ്റ്റിവലുകൾക്ക് മാത്രമായി ഒരു ആപ്ലിക്കേഷൻ. ആപ്ലിക്കേഷനിലെ ആദ്യ ഫെസ്റ്റിവൽ ഇത്തവണത്തെ ഐഎഫ്എഫ്കെയും. ഫെസ്റ്റിവൽ കാലത്ത് ഓരോ തിയേറ്ററിലും പ്രദർശിപ്പിക്കുന്ന സിനിമകളും സമയവും സിനിമയെ കുറിച്ചുള്ള വിവരണവും തുടങ്ങി കാഴ്ച്ചക്കാർക്ക് അറിയേണ്ടതെല്ലാം ഇനി ഒറ്റ ക്ലിക്കിൽ ലഭ്യമാകും.
ടെക്നോപാർക്കിൽ ഫൗണ്ടിംഗ് മൈൻഡ്സ് കമ്പനിയിലെ ജീവനക്കാരായ ഡേവിസ് ടോം, ശരത് എൻ.കെ, രതീഷ് കുമാർ കെ.പി, കോഴിക്കോട് QBurst ൽ ജീവനക്കാരനായ ഗണേഷ് പയ്യന്നൂർ എന്നീ ടെക്കികളാണ് "FEST 4 YOU" എന്ന ആപ്ലിക്കേഷന് പിന്നിൽ.

ഗൂഗിൾ പ്ലേയിൽ FEST 4 YOU ആപ് ലഭ്യമാകും. ഉടൻ തന്നെ ആപ്പിൾ ഐ സ്റ്റോറിലും ആപ്ലിക്കേഷൻ എത്തുമെന്ന് ആപ്പിന് പിന്നിൽ പ്രവർത്തിച്ചവരിൽ ഒരാളായ ഡേവിസ് ടോം പറയുന്നു.
advertisement
"മേളയെ കുറിച്ചുള്ള എല്ലാ വിവരങ്ങളും കാഴ്ച്ചക്കാർക്ക് ലളിതമായി ലഭിക്കുകയാണെങ്കിൽ സഹായകരമാകുമെന്ന ആലോചനയാണ് ആപ്പിന് പിന്നിൽ. രാജ്യാന്തര ചലച്ചിത്രമേളയാണെങ്കിലും ഐഎഫ്എഫ്കെയ്ക്ക് ഔദ്യോഗിക ഷെഡ്യൂൾ ആപ് ഇല്ലെന്ന് മനസ്സിലായതോടെ ചലച്ചിത്ര അക്കാദമിയുമായി ബന്ധപ്പെട്ടു. അക്കാദമിയുടെ പിന്തുണ ലഭിച്ചതോടെ വെറും രണ്ടാഴ്ച്ച കൊണ്ട് ആപ്ലിക്കേഷൻ തയ്യാറാക്കുകയായിരുന്നു."- ഡേവിസ് ടോമിന്റെ വാക്കുകൾ

ഐഫ്എഫ്എഫ്കെയ്ക്ക് പിന്നാലെ മലയാളികൾ എത്തുന്ന എല്ലാ ഫിലിം ഫെസ്റ്റുകളെ കുറിച്ചും ആപ്പിൽ അപ്ഡേഷൻ ലഭ്യമാക്കാനാണ് പദ്ധതി.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 07, 2018 11:38 AM IST


