പൈലറ്റ് പ്രസംഗകനാക്കി, പേരും പറഞ്ഞില്ല; കോൺഗ്രസ് മഹാപ‍ഞ്ചായത്തിനിടെ വേദിവിട്ടിറങ്ങി ശശി തരൂർ

Last Updated:

സംഭവത്തിൽ കെ സി വേണുഗോപാലിനെയും ദീപാ ദാസ് മുൻഷിയെയും തരൂർ പ്രതിഷേധമറിയിക്കുകയും ചെയ്തു

ശശി തരൂർ
ശശി തരൂർ
കൊച്ചിയിൽ നടന്ന കോൺഗ്രസ് മഹാ പഞ്ചായത്തിൽ ​അതൃപ്തിപ്രകടമാക്കി ശശി തരൂർ എംപി. രാഹുൽ ഗാന്ധി പങ്കെടുത്ത പരിപാടി അവസാനിക്കും മുൻപേ ശശി തരൂർ വേദി വിട്ട് ഇറങ്ങിപ്പോവുകയും ചെയ്തു.
രാഹുൽ പ്രസംഗം തുടങ്ങവെ നേതാക്കളുടെ പേര് പറയുന്ന കൂട്ടത്തിൽ ശശി തരൂരിൻ്റെ പേര് മാത്രം പറഞ്ഞിരുന്നില്ല. തൻ്റെ പേരു മാത്രം പറയാതെ ഉണ്ടായ അവഗണനയിലാണ് പ്രതിഷേധ സൂചകമായി ശശി തരൂർ വേദി വിട്ട് ഇറങ്ങിയത്.
​രാഹുൽ ​ഗാന്ധിയുടെ പരിപാടിയിൽ രാഹുൽ എത്തുന്നതിന് മുന്നെ സംസാരിക്കേണ്ടുന്ന പൈലറ്റ് പ്രസംഗകൻ മാത്രം ആക്കിയതിലും തരൂരിന് പരിഭവമുണ്ട്. ഇതൊക്കെയാണ് ശശി തരൂരിനെ ചൊടിപ്പിച്ചത്. സംഭവത്തിൽ കെ സി വേണുഗോപാലിനെയും ദീപാ ദാസ് മുൻഷിയെയും തരൂർ പ്രതിഷേധമറിയിക്കുകയും ചെയ്തു.
advertisement
അതേസമയം, എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവർ കോണ്‍ഗ്രസിന്റെ മഹാപഞ്ചായത്തിന്റെ ഭാഗമായി. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസിന്റെ ശക്തിപ്രകടനമായി മഹാപഞ്ചായത്ത് മാറി.
കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വൻ വിജയം നേടുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കേരളത്തിൽ തൊഴിലില്ലായ്മ രൂക്ഷമാണെന്നും കോൺഗ്രസ് നേതൃത്വം ജനങ്ങളോട് ചേർന്ന് നിന്ന് പ്രവർത്തിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
advertisement
വർഗീയതയുടെ പേരിൽ നാടിനെ കുത്തി കീറാൻ കുറച്ചു പേർ ശ്രമിക്കുമ്പോൾ അതിനെ കോൺഗ്രസ് ചോദ്യം ചെയ്യുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ പറഞ്ഞു. സിപിഎം വർഗീയയ്ക്ക് കുട പിടിക്കുന്നതിനെ ചോദ്യം ചെയ്യും. വർഗീയവാദികൾക്ക് തീ പിന്തം എറിഞ്ഞുകൊടുക്കുകയാണ് സിപിഎമ്മെന്നും വി ഡി സതീശൻ വിമർശിച്ചു.
Summary: Member of Parliament Shashi Tharoor expressed his dissatisfaction at the Congress Maha Panchayat held in Kochi. Tharoor left the venue before the conclusion of the event, which was attended by Rahul Gandhi. While beginning his speech, Rahul Gandhi mentioned several leaders by name but reportedly omitted Shashi Tharoor's name. It is reported that Tharoor left the stage as a mark of protest against this perceived snub.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പൈലറ്റ് പ്രസംഗകനാക്കി, പേരും പറഞ്ഞില്ല; കോൺഗ്രസ് മഹാപ‍ഞ്ചായത്തിനിടെ വേദിവിട്ടിറങ്ങി ശശി തരൂർ
Next Article
advertisement
പൈലറ്റ് പ്രസംഗകനാക്കി, പേരും പറഞ്ഞില്ല; കോൺഗ്രസ് മഹാപ‍ഞ്ചായത്തിനിടെ വേദിവിട്ടിറങ്ങി ശശി തരൂർ
പൈലറ്റ് പ്രസംഗകനാക്കി, പേരും പറഞ്ഞില്ല; കോൺഗ്രസ് മഹാപ‍ഞ്ചായത്തിനിടെ വേദിവിട്ടിറങ്ങി ശശി തരൂർ
  • കൊച്ചിയിൽ നടന്ന കോൺഗ്രസ് മഹാപഞ്ചായത്തിൽ ശശി തരൂർ വേദി വിട്ടിറങ്ങി, അവഗണനയിലായിരുന്നു.

  • രാഹുൽ ഗാന്ധി നേതാക്കളുടെ പേരുകൾ പറഞ്ഞപ്പോൾ ശശി തരൂരിന്റെ പേര് മാത്രം ഒഴിവാക്കിയതായി ആരോപണം.

  • പേരും പ്രസംഗാവസരവും നിഷേധിച്ചതിൽ കെ സി വേണുഗോപാലിനെയും ദീപാ ദാസ് മുൻഷിയെയും തരൂർ പ്രതിഷേധിച്ചു.

View All
advertisement