advertisement

ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം; ചുവടുകളുമായി മോഹൻലാലും മേനകയും

Last Updated:

Mohanlal and Menaka dance to Chandrikayil Aliyunnu... | വീഡിയോ വൈറലാവുന്നു

പൂച്ചക്കൊരു മൂക്കുത്തി, ദൂരെ ദൂരെ ഒരു കൂടു കൂട്ടാം, എങ്ങനെ നീ മറക്കും, എന്റെ മോഹങ്ങൾ പൂവണിഞ്ഞു... ഒരുകാലത്ത് മലയാള സിനിമയിലെ പ്രേക്ഷകരുടെ പ്രിയ ജോഡികളായിരുന്നു മോഹൻലാലും മേനകയും. വിവാഹ ശേഷം അഭിനയ മേഖലയിൽ നിന്നും മേനക നീണ്ട ഇടവേളയെടുത്ത് പോയപ്പോഴും, പഴയ നായകന്മാർ സൂപ്പർ താരങ്ങളായി മാറി.
പക്ഷെ ആ നല്ല കാലത്തിന്റെ ഓർമ്മകൾ അയവിറക്കി ഇപ്പോഴും ആ താര സുഹൃത്തുക്കൾ ഒത്തുചേരാറുണ്ട്. അടുത്തിടെ വീണ്ടും ആ താരസംഗമത്തിന് വേദിയൊരുങ്ങിയിരുന്നു.
ഇപ്പോൾ ഇന്റർനെറ്റിൽ തരംഗമാവുന്നത് പണ്ട് നായികാ നായകന്മാരായിരുന്ന മേനകയുടെയും മോഹൻലാലിന്റേയും നൃത്തമാണ്. ഇടവേള നേരത്ത് 'ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം' പാടി ഇരുവരും നൃത്തം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. എന്തായാലും വീണ്ടും ആ നായികാ നായകന്മാരെ ഒന്നിച്ച് കാണുന്നതിൽ പ്രേക്ഷകരും ആഹ്ളാദിക്കുന്നുണ്ടാവും. വീഡിയോ ചുവടെ.



 




View this post on Instagram





 

A post shared by Mohanlalwood (@mohanlalwood__) on



advertisement
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Film/
ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം; ചുവടുകളുമായി മോഹൻലാലും മേനകയും
Next Article
advertisement
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
  • നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതു മുന്നണിക്ക് വിജയം ഗോവിന്ദന്റെ പാർട്ടി ശക്തി വർദ്ധിപ്പിക്കും

  • ഇടതു മുന്നണി പരാജയപ്പെട്ടാൽ എം വി ഗോവിന്ദൻക്ക് പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടും

  • കണ്ണൂരിൽ ഇടതുപക്ഷത്തിന് തിരിച്ചടി വന്നാൽ എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതമാകും

View All
advertisement