കേരളത്തിന് ആദ്യമായി സുബ്രതോ കപ്പ് ഇന്റർനാഷണൽ ഫുട്ബോൾ കിരീടം; ചരിത്രം കുറിച്ച് കോഴിക്കോട് ഫാറൂഖ് ഹയർസെക്കൻഡറി സ്കൂൾ

Last Updated:

സുബ്രതോ കപ്പ് ഇന്റർനാഷണൽ ഇന്റർ-സ്‌കൂൾ ഫുട്‌ബോൾ ടൂർണമെന്റ് കിരീടം നേടുന്ന കേരളത്തിൽ നിന്നുള്ള ആദ്യ ടീമായി കോഴിക്കോട് ഫറൂഖ് ഹയർ സെക്കൻഡറി സ്‌കൂള്‍ മാറി

ഫോട്ടോ (മന്ത്രി പി എ മുഹമ്മദ് റിയാസ്/ ഫേസ്ബുക്ക്)
ഫോട്ടോ (മന്ത്രി പി എ മുഹമ്മദ് റിയാസ്/ ഫേസ്ബുക്ക്)
ന്യൂഡൽഹി: 64-ാമത് സുബ്രതോ കപ്പ് ടൂര്‍ണമെന്റില്‍(അണ്ടര്‍-17) മുത്തമിട്ട് കേരളം. വ്യാഴാഴ്ച നടന്ന കലാശപ്പോരില്‍ സിബിഎസ്ഇ ടീമിനെ തകര്‍ത്താണ് കേരളം കന്നിക്കിരീടം നേടിയത്. കോഴിക്കോട് ഫറൂഖ് ഹയർ സെക്കൻഡറി സ്‌കൂളാണ് കേരളത്തിനായി ചരിത്ര വിജയം നേടിയത്. സുബ്രതോ കപ്പ് ഇന്റർനാഷണൽ ഇന്റർ-സ്‌കൂൾ ഫുട്‌ബോൾ ടൂർണമെന്റ് കിരീടം നേടുന്ന കേരളത്തിൽ നിന്നുള്ള ആദ്യ ടീമായി സ്കൂൾ മാറി.
ഉത്തരാഖണ്ഡിലെ അമിനിറ്റി പബ്ലിക് സ്‌കൂളിനെ 2-0 എന്ന സ്‌കോറിനാണ് കേരളം പരാജയപ്പെടുത്തിയത്. പത്ത് വർഷം മുമ്പ് മലപ്പുറം ആസ്ഥാനമായുള്ള എംഎസ്പി ആയിരുന്നു സുബ്രതോ കപ്പ് ഫൈനൽ കളിച്ച മുൻ കേരള ടീം, എന്നാൽ അന്ന്  അവർ ഫൈനലിൽ പരാജയപ്പെട്ടു.
പെനാൽറ്റി ബോക്സിന് തൊട്ടുവെളിയിൽ നിന്ന് ജോൺ സീന 20-ാം മിനിറ്റിൽ തൊടുത്ത ശക്തമായ ഷോട്ടിലൂടെ ഫാറൂഖിന് ലീഡ് നൽകി. 61-ാം മിനിറ്റിൽ ആദി കൃഷ്ണ ദൂരെ നിന്ന് തൊടുത്ത മറ്റൊരു ഷോട്ടിലൂടെ ലീഡ് ഇരട്ടിയാക്കി.
advertisement
ഐ-ലീഗ് ക്ലബായ ഗോകുലം കേരളയുടെ പിന്തുണയുള്ള ഫറൂഖിനെ പരിശീലിപ്പിച്ചത് വി പി സുനീർ ആയിരുന്നു. ജസീം അലിയുടെ നേതൃത്വത്തിലുള്ള ടീം ടൂർണമെന്റിലുടനീളം 10 ഗോളുകൾ നേടുകയും രണ്ട് ഗോളുകൾ മാത്രം വഴങ്ങുകയും ചെയ്തു.
മലയാളം വാർത്തകൾ/ വാർത്ത/Sports/
കേരളത്തിന് ആദ്യമായി സുബ്രതോ കപ്പ് ഇന്റർനാഷണൽ ഫുട്ബോൾ കിരീടം; ചരിത്രം കുറിച്ച് കോഴിക്കോട് ഫാറൂഖ് ഹയർസെക്കൻഡറി സ്കൂൾ
Next Article
advertisement
'സിന്ധ് വീണ്ടും ഇന്ത്യയുടെ ഭാഗമായേക്കാം;അതിർത്തികൾ മാറിയേക്കാം'; പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്
'സിന്ധ് വീണ്ടും ഇന്ത്യയുടെ ഭാഗമായേക്കാം;അതിർത്തികൾ മാറിയേക്കാം'; പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്
  • സിന്ധ് പ്രവിശ്യ 1947-ലെ വിഭജനത്തിനുശേഷമാണ് പാകിസ്ഥാന്റെ ഭാഗമായത്.

  • സിന്ധ് ഭൂമി ഇന്ത്യയുടെ ഭാഗമല്ലായെങ്കിലും സാസ്കാരികമായി, സിന്ധ് എല്ലായ്പ്പോഴും ഇന്ത്യയുടെ ഭാഗമാണ്.

  • സിന്ധി സമൂഹം ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്കും സാമൂഹിക വികസനത്തിനും ഗണ്യമായ സംഭാവന നൽകുന്നു.

View All
advertisement