'ഗുരുപൂജയെയും ഭാരതാംബയെയും എതിർക്കുന്നവർ പെട്ടെന്ന് അയ്യപ്പഭക്തരായതെങ്ങനെ?' ഗവർണർ രാജേന്ദ്ര അർലേക്കർ

Last Updated:

ഭാരതത്തിന്റെ സംസ്കാരത്തെ എതിർക്കുകയും ഗുരുപൂജയെയും ഭാരതാംബയെയും വിമർശിക്കുകയും ചെയ്യുന്നവർ പെട്ടെന്നാണ് അയ്യപ്പഭക്ത‌രായത്. അവർക്ക് ഈ സംസ്കാരം എവിടെ നിന്ന് കിട്ടിയെന്ന് അറിയില്ല. അവരുടെ മനസ്സ് പരിശുദ്ധമാണെന്ന് കരുതുന്നില്ല പരിശുദ്ധരാണെങ്കിൽ നിലപാട് മാറ്റം തുറന്നുപറയണമെന്നും ഗവർണർ

ഗവർണർ രാജേന്ദ്ര ആർലേക്കർ
ഗവർണർ രാജേന്ദ്ര ആർലേക്കർ
കോഴിക്കോട്: ആഗോള അയ്യപ്പസംഗമ‌ വിഷയത്തിൽ സംസ്ഥാനസർക്കാരിനെതിരെ പരോക്ഷ വിമർശനവുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ഭാരതാംബയെ എതിർക്കുന്നവർ അയ്യപ്പഭക്തരായതെങ്ങനെ എന്ന് ഗവർണർ ചോദ്യമുന്നയിച്ചു. കോഴിക്കോട് കേസരി ഭവനിൽ നവരാത്രി സർഗോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കവെയായിരുന്നു ഗവർണറുടെ പരാമർശം.
ഭാരതത്തിന്റെ സംസ്കാരത്തെ എതിർക്കുകയും ഗുരുപൂജയെയും ഭാരതാംബയെയും വിമർശിക്കുകയും ചെയ്യുന്നവർ പെട്ടെന്നാണ് അയ്യപ്പഭക്ത‌രായത്. അവർക്ക് ഈ സംസ്കാരം എവിടെ നിന്ന് കിട്ടിയെന്ന് അറിയില്ല. അവരുടെ മനസ്സ് പരിശുദ്ധമാണെന്ന് കരുതുന്നില്ല പരിശുദ്ധരാണെങ്കിൽ നിലപാട് മാറ്റം തുറന്നുപറയണമെന്നും ഗവർണർ കൂട്ടിച്ചേർത്തു.
ദേശീയ ഐക്യത്തെക്കുറിച്ചും സ്വദേശി ചിന്തയെക്കുറിച്ചും ഊന്നിപ്പറഞ്ഞ പ്രസംഗത്തിൽ ഗവർണറായല്ല, സാധാരണ സ്വയംസേവകനായാണ് സംസാരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആദി ശങ്കരാചാര്യരുടെ ജന്മസ്ഥലമായ കേരളം ദേശീയതലത്തിൽ മാതൃകയാണ്. എന്നാൽ, സാംസ്കാരിക പാരമ്പര്യങ്ങളെ രാഷ്ട്രീയ സൗകര്യത്തിനായി വിമർശിക്കുന്നവരും ഇവിടെയുണ്ട്- ഗവർണര്‍ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഗുരുപൂജയെയും ഭാരതാംബയെയും എതിർക്കുന്നവർ പെട്ടെന്ന് അയ്യപ്പഭക്തരായതെങ്ങനെ?' ഗവർണർ രാജേന്ദ്ര അർലേക്കർ
Next Article
advertisement
തിരുവനന്തപുരത്ത് സ്കൂളിൽ വിദ്യാർഥിയുടെ പെപ്പർ സ്പ്രേ പ്രയോഗം; ഏഴ് വിദ്യാർഥികളും രണ്ട് അധ്യാപകരും ആശുപത്രിയിൽ
തിരുവനന്തപുരത്ത് സ്കൂളിൽ വിദ്യാർഥിയുടെ പെപ്പർ സ്പ്രേ പ്രയോഗം; ഏഴ് വിദ്യാർഥികളും രണ്ട് അധ്യാപകരും ആശുപത്രിയിൽ
  • പ്ലസ് വൺ വിദ്യാർഥി പെപ്പർ സ്പ്രേ പ്രയോഗിച്ചതിനെ തുടർന്ന് ഏഴ് വിദ്യാർഥികളും രണ്ട് അധ്യാപകരും ആശുപത്രിയിൽ.

  • തിരുവനന്തപുരം കല്ലിയൂർ പുന്നമൂട് എച്ച്എഎസ്എസിലാണ് സംഭവം

  • ശ്വാസംമുട്ടൽ അനുഭവപ്പെട്ടവരെ മെഡിക്കൽ കോളേജിലേക്ക് മാറ്റി

View All
advertisement