കെ ജെ ഷൈനിനെതിരായ സൈബര്‍ ആക്രമണത്തിൽ കെ എം ഷാജഹാൻ കസ്റ്റഡിയിൽ
- Published by:Rajesh V
- news18-malayalam
Last Updated:
എഫ്ഐആറിനെ കുറിച്ച് സ്‌ത്രീയുടെ പേര് പറഞ്ഞായിരുന്നു ഷാജഹാന്‍ വീഡിയോ ചെയ്തത്. ഇതിന് വീണ്ടും ഷൈൻ പരാതി നൽകിയിരുന്നു. റൂറൽ സൈബർ പൊലീസെടുത്ത കേസിലാണ് ഇപ്പോൾ കസ്റ്റഡിയിലെടുത്തത്
തിരുവനന്തപുരം: സിപിഎം വനിതാ നേതാവ് കെ ജെ ഷൈനിനെതിരായ സൈബര്‍ ആക്രമണത്തില്‍ കെ എം ഷാജഹാനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചെങ്ങമനാട് എസ്എച്ച്ഒ ആക്കുളത്തെ വീട്ടിൽ നിന്നാണ് കെ എം ഷാജഹാനെ അറസ്റ്റ് ചെയ്തത്. ഷൈൻ നൽകിയ കേസിനെ കുറിച്ച് ഷാജഹാന്‍ അധിക്ഷേപ പരാമർശം നടത്തിയിരുന്നു. എഫ്ഐആറിനെ കുറിച്ച് സ്‌ത്രീയുടെ പേര് പറഞ്ഞായിരുന്നു ഷാജഹാന്‍ വീഡിയോ ചെയ്തത്. ഇതിന് വീണ്ടും ഷൈൻ പരാതി നൽകിയിരുന്നു. റൂറൽ സൈബർ പൊലീസെടുത്ത കേസിലാണ് ഇപ്പോൾ കസ്റ്റഡിയിലെടുത്തത്.
കെ ജെ ഷൈനിന് എതിരായ സൈബർ ആക്രമണക്കേസിൽ കെ എം ഷാജഹാനെ കഴിഞ്ഞ ദിവസം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. വിവാദ വീഡിയോ സൂക്ഷിച്ച മെമ്മറി കാർഡ് കഴിഞ്ഞ ദിവസം ഷാജഹാൻ അന്വേഷണസംഘത്തിന് കൈമാറുകയും ചെയ്തിരുന്നു. ഷാജഹാന്‍റെ ഫോൺ അന്വേഷണ സംഘം നേരത്തെ പിടിച്ചെടുത്തിരുന്നെങ്കിലും വിവാദ വീഡിയോ സൂക്ഷിച്ച മെമ്മറി കാർഡ് നൽകിയിരുന്നില്ല. കെ ജെ ഷൈനിന്‍റെ പേര് വീഡിയോയിൽ പരാമർശിച്ചിട്ടില്ലെന്ന നിലപാടാണ് അന്വേഷണസംഘത്തിന് മുന്നിൽ ഷാജഹാൻ കഴിഞ്ഞ ദിവസവും ആവർത്തിച്ചിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
September 25, 2025 9:08 PM IST