Chotta Mumbai 4k: തീയേറ്റർ പൂരപ്പറമ്പാക്കാൻ തലയും പിള്ളേരും എത്തുന്നു; ഛോട്ടാ മുംബൈ റീ റിലീസ്

Last Updated:

18 വർഷങ്ങൾക്കിപ്പുറം മോഹൻലാലിന്റെ ജന്മദിനത്തിലാണ് ചിത്രം റീ റിലീസ് ചെയ്യുന്നത്

News18
News18
കൊച്ചി: തീയേറ്റർ പൂരപ്പറമ്പാക്കാൻ തലയും പിള്ളേരും എത്തുന്നു. മോഹൻലാൽ ചിത്രമായ ഛോട്ടാ മുംബൈ മെയ് 21ന് വീണ്ടും തിയേറ്ററുകളിലേക്ക്. 18 വർഷങ്ങൾക്കിപ്പുറം മോഹൻലാലിന്റെ ജന്മദിനത്തിലാണ് ചിത്രം റീ റിലീസ് ചെയ്യുന്നത്.
റീ റിലീസ് പോസ്റ്റർ മോഹൻലാൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. 2007ൽ അൻവർ റഷീദ് സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ രചന ബെന്നി പി നായരമ്പലമാണ് നിർവഹിച്ചത്. മണിയൻ പിള്ള രാജു നിർമ്മിച്ച ചിത്രം  4k ഡോൾബി അറ്റ്മോസിൽ റിമാസ്റ്റർ ചെയ്യുന്നു.
'തല' എന്ന് സുഹൃത്തുകൾ വിളിക്കുന്ന വാസ്കോ ഡ ഗാമ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിച്ചത്. ഭാവന, കലാഭവൻ മണി, വിനായകൻ, ജഗതി, രാജൻ പി ദേവ്, സിദ്ദിഖ്, ബിജുക്കുട്ടൻ, മണിക്കുട്ടൻ, സായ്കുമാർ എന്നിവരൊക്കെ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. സ്ഫടികം, ദേവദൂതൻ, മണിച്ചിത്രത്താഴ് എന്നീ ചിത്രങ്ങൾക്ക് ശേഷം രീ-റിലീസ് ചെയ്യുന്ന മോഹൻലാൽ ചിത്രമാണ് ഛോട്ടാ മുംബൈ.
മലയാളം വാർത്തകൾ/ വാർത്ത/Film/
Chotta Mumbai 4k: തീയേറ്റർ പൂരപ്പറമ്പാക്കാൻ തലയും പിള്ളേരും എത്തുന്നു; ഛോട്ടാ മുംബൈ റീ റിലീസ്
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement