advertisement

Mohanlal | സന്ദീപ് ബാലകൃഷ്ണനായി മോഹൻലാൽ; സത്യൻ അന്തിക്കാടിൻ്റെ നായകനാവാൻ മോഹൻലാലെത്തി

Last Updated:

നിർമ്മാതാവ് ആൻ്റണി പെരുമ്പാവൂരിനൊപ്പമാണ് മോഹൻലാൽ സെറ്റിലെത്തിയത്. പ്രേക്ഷകർക്കിടയിൽ എന്നും കൗതുകമുള്ള ഒരു കോമ്പിനേഷനാണ് സത്യൻ അന്തിക്കാടും മോഹൻലാലും

ഹൃദയപൂർവ്വം
ഹൃദയപൂർവ്വം
മനോഹരമായ ലൈറ്റ് ക്രീം ഷർട്ടും, വൈറ്റ് ലിനൻ പാൻ്റും, കൃത്യമായി ചീകിയൊതുക്കിയ മുടിയുമായി മോഹൻലാൽ (Mohanlal) ക്യാമറക്കുമുന്നിൽ. 'നമ്മള് തുടങ്ങുവല്ലേ, സത്യേട്ടാ' എന്ന് ചോദ്യം. 'അതേയതേ തുടങ്ങുന്നു,' എന്ന് സത്യൻ അന്തിക്കാടിൻ്റെ (Sathyan Anthikkad) മറുപടി. എടുക്കാൻ പോകുന്ന സീൻ സത്യൻ അന്തിക്കാട് തന്നെ മോഹൻലാലിനെ വായിച്ചു കേൾപ്പിച്ചു. മോഹൻലാലിനോടൊപ്പം യുവനടൻ സംഗീത് പ്രതാപും ഉണ്ട്. ഇവർ രണ്ടു പേരും ഒന്നിച്ചുള്ള രംഗമാണ് ചിത്രീകരിക്കുന്നത്.
ചിത്രത്തിലെ മുഴുനീള കഥാപാത്രത്തെയാണ് സംഗീത് അവതരിപ്പിക്കുക. ഷോട്ടിലേക്ക് കയറുന്നതിനു മുൻപ് സംഗീത് മോഹൻലാലിന്റെ അനുഗ്രഹം വാങ്ങി. ഇപ്പോൾ മികച്ച രീതിയിൽ പ്രദർശിപ്പിച്ചുവരുന്ന 'ബ്രോമാൻസ്' എന്ന ചിത്രത്തിൽ സംഗീത് നീണ്ട കയ്യടി വാങ്ങുകയാണ്. അതോടൊപ്പം ഇത്രയും വലിയ ഒരു സംവിധായകൻ്റേയും, നടൻ്റെയും ഒപ്പം അഭിനയിക്കാൻ ലഭിച്ച അവസരം തൻ്റെ ജീവിതത്തിലെ എക്കാലത്തേയും അഭിമാന നിമിഷമാണെന്ന് സംഗീത് പറഞ്ഞു. തൃപ്പൂണിത്തറ പുതിയകാവിലെ ഒരിടത്തരം വീട്ടിലായിരുന്നു ഈ രംഗങ്ങൾ അരങ്ങേറിയത്.
ഫെബ്രുവരി 10 തിങ്കളാഴ്ചയാണ് ആശിർവാദ് സിനിമാസിനു വേണ്ടി ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച് സത്യൻ അന്തിക്കാട് മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന 'ഹൃദയപൂർവ്വം' എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിച്ചതെങ്കിലും, ഫെബ്രുവരി 14 ശനിയാഴ്ച മുതലാണ് മോഹൻലാൽ ചിത്രത്തിൽ അഭിനയിച്ചു തുടങ്ങിയത്.
advertisement
നിർമ്മാതാവ് ആൻ്റണി പെരുമ്പാവൂരിനൊപ്പമാണ് മോഹൻലാൽ സെറ്റിലെത്തിയത്. പ്രേക്ഷകർക്കിടയിൽ എന്നും കൗതുകമുള്ള ഒരു കോമ്പിനേഷനാണ് സത്യൻ അന്തിക്കാടും മോഹൻലാലും. ലാളിത്യത്തിലൂടെ നെഞ്ചോടു ചേർത്തുവയ്ക്കാൻ പറ്റുന്ന ഒരു പിടി ചിത്രങ്ങളാണ് ഈ കോമ്പോയിൽ പിറന്നത്.
'ഹൃദയപൂർവ്വം' എന്ന ചിത്രത്തിലെ സന്ദീപ് ബാലകൃഷ്ണനും അത്തരത്തിൽത്തന്നെയുള്ള ഒരു കഥാപാത്രമായിരിക്കും. സംഗീതിൻ്റെ ജൻമദിനം കൂടിയായിരുന്നു അന്ന്. ഇതു മനസ്സിലാക്കിയ പ്രൊഡക്ഷൻ ടീം തികച്ചും ലളിതമായ രീതിയിൽ കേക്കുമുറിച്ച് സംഗീതിന് ജന്മദിനാശംസയും നേർന്നു.
സത്യൻ സാറിനോടും, ലാലേട്ടനുമൊത്ത് അഭിനയിക്കാനെത്തിയ ദിവസം തന്നെ തൻ്റെ ജൻമദിനം കടന്നുവന്നത് ഭാഗ്യമായി കരുതുന്നുവെന്ന് സംഗീത് ഈയവസരത്തിൽ അനുസ്മരിച്ചു. സിദ്ദിഖും സെറ്റിലുണ്ടായിരുന്നു. ലാലു അലക്സ്, സംഗീത എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. മാളവികാ മോഹനാണു നായിക.
advertisement
അഖിൽ സത്യൻ്റെ കഥക്ക് ടി.പി. സോനു തിരക്കഥ രചിച്ചിരിക്കുന്നു. മനു മഞ്ജിത്തിൻ്റെ ഗാനങ്ങൾക്ക് ജസ്റ്റിൻ പ്രഭാകർ ഈണം പകർന്നിരിക്കുന്നു. അനു മൂത്തേടത്താണ് ഛായാഗ്രാഹകൻ.
എഡിറ്റിംഗ് - കെ. രാജഗോപാൽ, കലാസംവിധാനം - പ്രശാന്ത് മാധവ്, മേക്കപ്പ് -പാണ്ഡ്യൻ, കോസ്റ്റ്യും ഡിസൈൻ -സമീരാ സനീഷ്. അനൂപ് സത്യനാണ് മുഖ്യ സംവിധാന സഹായി.
സഹ സംവിധാനം - ആരോൺ മാത്യു, രാജീവ് രാജേന്ദ്രൻ, വന്ദന സൂര്യ, ശ്രീഹരി; പ്രൊഡക്ഷൻ മാനേജർ - ആദർശ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ശ്രീക്കുട്ടൻ, പ്രൊഡക്ഷൻ കൺട്രോളർ - ബിജു തോമസ്. കൊച്ചി, വണ്ടിപ്പെരിയാർ, പൂനെ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാകും.
advertisement
പി.ആർ.ഒ.- വാഴൂർ ജോസ്, സ്റ്റിൽസ്- അമൽ സി. സദർ.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Mohanlal | സന്ദീപ് ബാലകൃഷ്ണനായി മോഹൻലാൽ; സത്യൻ അന്തിക്കാടിൻ്റെ നായകനാവാൻ മോഹൻലാലെത്തി
Next Article
advertisement
അടിച്ചാൽ പറക്കുമോ? കേരളത്തിൻ്റെ സ്വന്തം ബ്രാണ്ടി മിന്നൽ മാജിക് ഉൽപാദനം തുടങ്ങി
അടിച്ചാൽ പറക്കുമോ? കേരളത്തിൻ്റെ സ്വന്തം ബ്രാണ്ടി മിന്നൽ മാജിക് ഉൽപാദനം തുടങ്ങി
  • പാലക്കാട് മേനോൻപറയിൽ നിർമ്മിക്കുന്ന മിന്നൽ മാജിക് ബ്രാണ്ടിയുടെ ഉൽപാദനം മന്ത്രി ഉദ്ഘാടനം ചെയ്തു

  • അര ലിറ്റർ മിന്നൽ മാജിക് ബ്രാൻഡിക്ക് 400 രൂപ വില നിശ്ചയിച്ചിരിക്കുന്നു, ബെവ്കോ വഴി ലഭ്യമാകും

  • പ്രതിദിനം 13,500 കേയ്സ് മദ്യം ഉത്പാദിപ്പിക്കുന്ന കമ്പനി മഴവെള്ള സംഭരണി നിർമ്മിക്കാൻ പദ്ധതിയുണ്ട്

View All
advertisement