പ്രധാന മന്ത്രിയുടെ വേഷത്തിൽ മോഹൻലാൽ?
Last Updated:
കെ.വി. ആനന്ദിന്റെ തമിഴ് ചിത്രത്തിൽ പ്രധാന മന്ത്രിയുടെ വേഷത്തിൽ മോഹൻലാലെന്നു സൂചന. ഇന്റർനെറ്റിൽ പ്രചരിക്കുന്ന ഫോട്ടോ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു ആരാധക ലോകം. സൂര്യ നായകനാവുന്ന സൂര്യ 37 എന്നു താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിൽ ലാലുമുണ്ടെന്ന വാർത്ത വന്നിട്ട് ഏറെ നാളായി. ചന്ദ്രകാന്ത് വർമ്മ എന്നാണു കഥാപാത്രത്തിന്റെ പേര്. വില്ലനിൽ പരിചിതമായ സാൾട് ആൻഡ് പെപ്പർ ലുക്കാവും ചിത്രത്തിൽ ലാലിനെന്നു പറയുന്നു.

മോഹൻലാലും പ്രധാന മന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ഇതുമായി ബന്ധമുണ്ടോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുക. ഇതിനുള്ള മറുപടി ലാലിൽ നിന്നു തന്നെ കേൾക്കുമായിരിക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ. ജില്ലക്ക് ശേഷം ലാലിൻറെ തമിഴിലേക്കുള്ള ശക്തമായ തിരിച്ചു വരവായിരിക്കും ചന്ദ്രകാന്ത് വർമ്മ. ആർമി കമാൻഡോയായി സൂര്യ എത്തുമെന്നാണു വിവരം.
മലയാളത്തിൽ മാത്രം വൻ ബജറ്റ് ചിത്രങ്ങൾ ഒന്നൊന്നായി താരത്തിന് വേണ്ടി കാത്തിരിക്കുകയാണ്. ഒടിയന്റെ ചിത്രീകരണം പൂർത്തിയാക്കിയ ലാൽ പൃഥ്‌വിരാജിന്റെ സംവിധാന സംരംഭം ലൂസിഫറിന്റെ ഷൂട്ടിങ്ങിലാണിപ്പോൾ. അതു കഴിഞ്ഞാൽ മരയ്ക്കാർ - അറബിക്കടലിന്റെ സിംഹം, മഹാഭാരതം എന്നീ ബ്രഹ്‌മാണ്ഡ ചിത്രങ്ങൾ പട്ടികയിൽ ഉണ്ട്. മഹാഭാരതത്തിൽ ലാൽ ഭീമനായി എത്തും.
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 05, 2018 2:11 PM IST