advertisement

മുകുന്ദൻ ഉണ്ണിയുടെ സംവിധായകൻ; അഭിനവ് സുന്ദര്‍ നായക് ചിത്രം ‘മോളിവുഡ് ടൈംസിൽ' നസ്ലെൻ, സംഗീത് പ്രതാപ്, ഷറഫുദ്ദീന്‍

Last Updated:

സൂപ്പർഹിറ്റ് ചിത്രമായ ‘മുകുന്ദന്‍ ഉണ്ണി അസ്സോസിയേറ്റ്‌സ്’ എന്ന സിനിമയ്ക്ക് ശേഷം അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന ചിത്രമാണ് മോളിവുഡ് ടൈംസ്

മോളിവുഡ് ടൈംസ്
മോളിവുഡ് ടൈംസ്
നസ്ലെൻ, സംഗീത് പ്രതാപ്, ഷറഫുദ്ദീന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ നിര്‍മിക്കുന്ന ചിത്രം ‘മോളിവുഡ് ടൈംസ്’ ഫസ്റ്റ് ലുക്ക് സോഷ്യല്‍ മീഡിയയില്‍.
സൂപ്പർഹിറ്റ് ചിത്രമായ ‘മുകുന്ദന്‍ ഉണ്ണി അസ്സോസിയേറ്റ്‌സ്’ എന്ന സിനിമയ്ക്ക് ശേഷം അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന ചിത്രമാണ് മോളിവുഡ് ടൈംസ്. ‘ സുന്ദര സുരഭിലമായ ജീവിതം എന്ന മിഥ്യാ സങ്കല്പത്തിൽ വിശ്വസിക്കുന്നവർ ഈ സിനിമ കാണരുത്' എന്ന ടാഗ്‌ലൈനോടെ എത്തിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.
ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത് രാമു സുനിലാണ്. ക്യാമറ കൈകാര്യം ചെയ്യുന്നത് വിശ്വജിത്ത് ഒടുക്കത്തിൽ. സംഗീതം ഒരുക്കുന്നത് ജേക്‌സ് ബിജോയ്.
advertisement
എഡിറ്റിംഗ്: നിധിൻ രാജ് അരോൾ & ഡയറക്ടർ, സൗണ്ട് ഡിസൈൻ & മിക്സിംഗ്: വിഷ്ണു ഗോവിന്ദ്, ആർട്ട് ഡയറക്ഷൻ: ആശിഖ് എസ്.,
കോസ്റ്റിയൂം: മഷർ ഹംസ, മേക്കപ്പ്: റോണെക്സ് സേവിയർ, പ്രൊഡക്ഷൻ കൺട്രോളർ: സുധർമൻ വള്ളിക്കുന്ന്, ഫിനാൻസ് കൺട്രോളർ: ശിവകുമാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രാജേഷ് അടൂർ, വി.എഫ്.എക്സ്.: ഡിജി ബ്രിക്സ്, കളറിസ്റ്റ്: ശ്രീക് വാരിയർ, മോഷൻ ഗ്രാഫിക്സ്: ജോബിൻ ജോസഫ്, പി.ആർ.ഒ: എ.എസ്. ദിനേശ് , സ്റ്റിൽസ്: ബോയക്, ഡിസൈൻസ്: യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്.
advertisement
ക്യാമറയിലൂടെ നോക്കുന്ന നസ്ലെന്റെ ഫസ്റ്റ് ലുക്ക് ശ്രദ്ധേയമാണ്. മലയാളത്തിലെ മികച്ച സംവിധായകന്‍, അഭിനേതാക്കള്‍, നിര്‍മാതാവ്, സംഗീത സംവിധായകന്‍ എന്നിവരടങ്ങുന്ന ശക്തമായ ക്രൂ അണിനിരക്കുന്ന ‘മോളിവുഡ് ടൈംസ്’ന്റെ ചിത്രീകരണം പൂർത്തീകരിച്ച് ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുകയാണ്. സിനിമയ്ക്ക് പിന്നിലെ സിനിമയെ പ്രമേയമാക്കുന്ന ചിത്രമായതിനാല്‍ നസ്ലെൻ, സംഗീത്, ഷറഫുദ്ദീന്‍ എന്നിവര്‍ക്കൊപ്പം മലയാള സിനിമയിലെ നിരവധി പ്രമുഖരുടെ ക്യാമിയോ വേഷങ്ങളും ചിത്രത്തില്‍ പ്രതീക്ഷിക്കാം.
Summary: The first look of the film ‘Mollywood Times’, produced by Aashiq Usman under the banner of Aashiq Usman Productions, directed by Abhinav Sundar Nayak and starring Naslen, Sangeeth Pratap and Sharafudeen in the lead roles, is out on social media
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
മുകുന്ദൻ ഉണ്ണിയുടെ സംവിധായകൻ; അഭിനവ് സുന്ദര്‍ നായക് ചിത്രം ‘മോളിവുഡ് ടൈംസിൽ' നസ്ലെൻ, സംഗീത് പ്രതാപ്, ഷറഫുദ്ദീന്‍
Next Article
advertisement
മുണ്ടിനീര് പടരുന്നു: ആലപ്പുഴയിലെ ഒരു സ്കൂളിന് ജില്ലാ കളക്ടർ 21 ദിവസം അവധി പ്രഖ്യാപിച്ചു
മുണ്ടിനീര് പടരുന്നു: ആലപ്പുഴയിലെ ഒരു സ്കൂളിന് ജില്ലാ കളക്ടർ 21 ദിവസം അവധി പ്രഖ്യാപിച്ചു
  • ആലപ്പുഴ മാരാരിക്കുളം ഗവ. എൽ.പി സ്കൂളിൽ മുണ്ടിനീര് സ്ഥിരീകരിച്ചതോടെ 21 ദിവസത്തെ അവധി പ്രഖ്യാപിച്ചു

  • കുട്ടികളിലേക്ക് രോഗം പടരുന്നത് തടയാൻ മുൻകരുതൽ നടപടികൾ സ്വീകരിച്ച് ഓൺലൈൻ ക്ലാസുകൾ നിർദ്ദേശിച്ചു

  • ആരോഗ്യവകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും സ്കൂൾ പരിസരത്ത് രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കും

View All
advertisement