നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • 'കൂലി ചോദിക്കുമ്പോ മോഷ്ടാവാക്കരുത്'; ഗീതു മോഹൻദാസിനെതിരെ കോസ്റ്റ്യൂം അസിസ്റ്റന്‍റ്

    'കൂലി ചോദിക്കുമ്പോ മോഷ്ടാവാക്കരുത്'; ഗീതു മോഹൻദാസിനെതിരെ കോസ്റ്റ്യൂം അസിസ്റ്റന്‍റ്

    'ചെയ്ത ജോലിയുടെ കൂലിക്കുവേണ്ടിയാണ് മാഡം ഇതൊക്കെ വീണ്ടും ഓർമ്മിപ്പിക്കുന്നത്.കൂലി ചോദിക്കുമ്പോ ഞങ്ങൾ തുണികൾ മോഷ്ടിച്ചെന്നൊക്കെ മറ്റുള്ളോരെ തെറ്റിദ്ധരിപ്പിച്ച് ഇനിയെങ്കിലും സംസാരിക്കരുത്. '

    ഗീതു മോഹൻദാസ്, സ്റ്റെഫി, റാഫി

    ഗീതു മോഹൻദാസ്, സ്റ്റെഫി, റാഫി

    • Share this:
      'മൂത്തോൻ'കോസ്റ്റ്യൂം വിവാദവുമായി ബന്ധപ്പെട്ട് സംവിധായിക ഗീതു മോഹൻദാസിനെതിരെ കൂടുതൽ പേർ രംഗത്ത്. പ്രതിഫലം ചോദിച്ചതിന് കാരണം ഒന്നും കൂടാതെ പ്രോജക്ടിൽ നിന്ന് പുറത്താക്കിയെന്നാരോപിച്ച് കോസ്റ്റ്യൂം ഡിസൈനറായ സ്റ്റെഫി സേവ്യറാണ് ഗീതുവിനെതിരെ ആദ്യം രംഗത്തെത്തിയത്. പിന്നാലെ അസോസിയേറ്റ് സംവിധായിക ഐഷ സുൽത്താനയും സ്റ്റെഫിയെ പിന്തുണച്ചെത്തി.

      ആരോപണങ്ങൾക്ക് മറുപടിയുമായി ഗീതു മോഹൻദാസ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു..  മുഴുവന്‍ സിനിമയും മാക്‌സിമ ബസുവാണ് വസ്ത്രാലങ്കാരം ചെയ്തതെന്നും തങ്ങളുടെ അറിവില്ലാതെ ആ വസ്ത്രങ്ങൾ മുഴുവൻ എടുത്തു കൊണ്ടു പോയെന്നുമായിരുന്നു പ്രതികരണം. തിരിച്ചു തരാതെ വന്നപ്പോൾ സഹായിയോട് സംസാരിച്ചുവെന്നും ​ഗീതു പറഞ്ഞിരുന്നു. പോസ്റ്റിൽ ഗീതു സൂചിപ്പിച്ച കോസ്റ്റ്യൂം ഡിസൈനറുടെ അസിസ്റ്റന്റ് ഞാനാണ് എന്നറിയിച്ചു കൊണ്ട് കോസ്റ്റ്യൂം അസിസ്റ്റൻറ് റാഫിയാണ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. ഗീതുവിന്‍റെ വാദങ്ങൾ തെറ്റാണെന്ന് തെളിയിക്കുന്ന ഫോൺ സംഭാഷണവും ഇയാൾ ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.

      Related News: WCC | പ്രതിഫലം ചോദിച്ചപ്പോൾ പ്രൊജക്ടിൽ നിന്ന് മാറ്റി; സംവിധായികയ്ക്ക് എതിരെ ആരോപണവുമായി കോസ്റ്റ്യൂം ഡിസൈനർ

      റാഫിയുടെ ഫേസ്ബുക്ക് പോസ്റ്റ്: 

      ‘നിങ്ങൾ പോയ ശേഷമാണ് എന്റെ ഡിസൈനർ മാക്സിമ ചെയ്ത വസ്ത്രങ്ങൾ ഞങ്ങളുടെ സ്റ്റുഡിയോയിൽ നിന്ന് ഞങ്ങളുടെ അറിവില്ലാതെ നിങ്ങൾ എടുത്തുകൊണ്ടുപോയതായി എന്റെ ടീം എന്നെ അറിയിച്ചത്.അത് തിരിച്ചു തരാതിരുന്നപ്പോൾ നിങ്ങളുടെ അസിസ്റ്റന്റിനോടാണ് മേൽ പറഞ്ഞ സംഭാഷാണം നടത്തിയത്. നിങ്ങളുടെ അസിസ്റ്റന്റ് നിങ്ങളുടെ മുഴുവൻ പേയ്‌മെന്റും നൽകി തീർപ്പാക്കുന്നതുവരെ വസ്ത്രങ്ങൾ മടക്കിനൽകില്ലെന്ന് ഞങ്ങളെ അറിയിക്കുകയായിരുന്നു. ഷൂട്ടിങ്ങിന് രണ്ടു ദിവസം മാത്രമാണ് ശേഷിച്ചിരുന്നത്. നിങ്ങളുടെ സഹായി നൽകിയ സമയത്തിനുള്ളിൽ തന്നെ, എന്റെ നിർമ്മാതാവ് എല്ലാ പേയ്‌മെന്റുകളും നൽകിയതുമാണ്. "( ഗീതു മോഹൻ ദാസ് മാഡത്തിന്റെ പോസ്റ്റിൽ നിന്ന് )

      മാഡം, ഇന്നലെ നിങ്ങൾ പോസ്റ്റിൽ സൂചിപ്പിച്ച ആ കോസ്റ്റ്യൂം ഡിസൈനറുടെ അസിസ്റ്റന്റ് ഞാനാണ്. നിങ്ങളോടൊപ്പം ലക്ഷദ്വീപിൽ ഡിസൈനർ സ്റ്റെഫിയുടെ അസിസ്റ്റന്റ് ആയി ഞാനാണ് വന്നത്. (തെളിവുകൾ വേണമെങ്കിൽ ഹാജരാക്കാം ). നിങ്ങൾ ആവശ്യപ്പെട്ട പ്രകാരം, നിങ്ങളുടെ ഓഫീസിൽ, നിങ്ങളുടെ സാന്നിധ്യത്തിൽ ഞാനാണ് വന്നു കോസ്റ്റ്യൂം കളക്ട് ചെയ്തത്. ഇത് ചെയ്യാൻ നിങ്ങൾ എന്നോട് ആവശ്യപ്പെട്ടതിന്റെ രേഖയാണ് വോയ്സ് നോട്ടായി താഴെ കൊടുത്തിരിക്കുന്നത്. ഇതിനെ കുറിച്ചാണ് നിങ്ങളുടെ സ്റ്റുഡിയോയിൽ നിന്ന് നിങ്ങളുടെ അറിവില്ലാതെ കോസ്റ്റ്യൂംസ് എടുത്തു കൊണ്ടു പോയതായി നിങ്ങൾ പറഞ്ഞത്. എന്നു വച്ചാൽ ഞാൻ നിങ്ങളുടെ കോസ്റ്റ്യൂംസ് മോഷ്ടിച്ചെന്ന്. മാഡം, നിങ്ങളുടേതു പോലെ വലിയ സിനിമാ ബാക്ഗ്രൗണ്ടൊന്നും എനിക്കില്ലെങ്കിലും ഞാനത് ചെയ്യില്ല. ചെയ്ത ജോലിയുടെ കൂലി വാങ്ങി ജീവിതം കഴിക്കുന്നവരാണ് ഞങ്ങൾ. അതു കൊണ്ട് ദയവ് ചെയ്ത് മാഡം ആ പ്രസ്താവന പിൻവലിക്കണം. ‌

      മാഡം പറഞ്ഞത് പ്രകാരം വാഷിംഗിനും, അയണിങ്ങിനുമായി ഞങ്ങളുടെ കൈവശം നിങ്ങൾ തന്നുവിട്ട കോസ്റ്റ്യൂം പിന്നീട് തുടർന്ന് ഉള്ള ജോലിയിൽ നിന്ന് ഞങ്ങളെയെല്ലാം മാറ്റി നിർത്തിയപ്പോൾ, നിങ്ങളുടെ ടീമിന്റെ കൈയ്യിൽ തിരിച്ചേൽപിച്ചതും ഞാൻ തന്നെയാണ്. നിങ്ങളുടെ പോസ്റ്റിൽ പറഞ്ഞ പോലെ കൂലിയുടെ കാര്യത്തിൽ ഒരു വിലപേശലും നടന്നിട്ടില്ല. നിങ്ങളുടെ ഷൂട്ടിംഗും കഴിഞ്ഞു എത്രയോ നാളുകൾ കഴിഞ്ഞാണ് എന്റെ അസിസ്റ്റന്റ് ബാറ്റ പോലും കിട്ടിയത്. (അതിന്റെ ബാങ്ക് ഡീറ്റൈൽസ് എന്റെ പക്കലുണ്ട്.). പക്ഷേ നിങ്ങൾ പറയുന്നു ഷൂട്ടിംഗിന് '2 ദിവസം' മുൻപേ എന്റെ ബാറ്റ തന്നുവെന്ന് ',എങ്കിൽ അതിന്റെ തെളിവുകൾ നിങ്ങളാണ് നൽകേണ്ടത്.


      സിനിമ ഇറങ്ങി ഇത്രനാൾ കഴിഞ്ഞിട്ടും, എന്റെ ഡിസൈനറിനുള്ള കൂലിയോ ഞങ്ങൾ താമസിച്ച റൂമിന്റെ വാടക പോലുമോ നിങ്ങൾ നൽകിയിട്ടില്ല (ഈ പോസ്റ്റ് ഇടുന്നത് വരെയും.) ചെയ്ത ജോലിയുടെ കൂലിക്കുവേണ്ടിയാണ് മാഡം ഇതൊക്കെ വീണ്ടും ഓർമ്മിപ്പിക്കുന്നത്.കൂലി ചോദിക്കുമ്പോ ഞങ്ങൾ തുണികൾ മോഷ്ടിച്ചെന്നൊക്കെ മറ്റുള്ളോരെ തെറ്റിദ്ധരിപ്പിച്ച് ഇനിയെങ്കിലും സംസാരിക്കരുത്. വളരെ ആത്മാർഥമായി ഈ തൊഴിൽ ചെയ്ത് ജീവിക്കുന്ന ഒരാളാണ് ഞാൻ. തുടർന്നും അങ്ങനെ തന്നെ ആയിരിക്കും, അതിനിടയിൽ മാഡം പറഞ്ഞ പോലെ ഒരു മോഷ്ടാവ് എന്ന രീതിയിലൊന്നും എന്നെ ആരും കാണരുത് എന്ന് അറിയിക്കുന്നതിന് വേണ്ടിയാണ് ഇത്ര വിശദീകരിച്ച് എഴുതേണ്ടി വന്നത്. നന്ദി മാഡം.

      ഗീതു മോഹന്‍ദാസിന്‍റെ ഫേസ്ബുക്ക്  കുറിപ്പ്;

      എന്റെ സഹപ്രവർത്തകയുടെ ഈ കുറിപ്പ് എന്നെയും എന്റെ ഫിലിം ടീമിനെയും വല്ലാതെ വിഷമത്തിലാക്കിയിട്ടുണ്ട്, ഞങ്ങൾക്കെല്ലാവർക്കും വേണ്ടിയാണു ഇതിവിടെ കുറിക്കുന്നത് . മാത്രമല്ല ഈ പ്രശ്നം എങ്ങനെ വായിക്കാമെന്ന് മനസിലാക്കേണ്ടത് ഞങ്ങളുടെ തുടർന്നുള്ള എല്ലാ പ്രവർത്തനങ്ങളിലും പ്രധാനമാണ്. തികച്ചും പ്രൊഫഷണൽ ആയ കാര്യം ഒരു പൊതു കാര്യം കൂടി ആയ സ്ഥിതിക്ക്.



      നിങ്ങളുടെ ആരോപണങ്ങൾക്ക് മറുപടി എഴുതുന്നതിൽ നിന്ന് ഞാൻ എന്നെ തന്നെ വിലക്കിയിരിക്കുകയാരുന്നു ഇത് വരെ . കാരണം ഒരു വ്യക്തിയെന്ന നിലയിലും ചലച്ചിത്ര പ്രവർത്തക എന്ന നിലയിലും ഞാൻ പറയുന്ന വാക്കുകൾ, ജോലിസ്ഥലത്ത് ഒരു തരത്തിലും നിങ്ങളെ ബുദ്ധിമുട്ടിക്കരുത് എന്ന് കരുതിയാണ്. എന്നാൽ നമ്മൾ ജീവിക്കുന്ന പുരുഷാധിപത്യ സമൂഹത്തിന്റെ നമുക്ക് മേലുള്ള ഇടപെടലുകൾ വളരെ ശക്തമാണ്.

      ഇല്ലെങ്കിൽ‌, ഒരു സഹപ്രവർത്തകയെ അഭിസംബോധന ചെയ്യാൻ ഞാൻ ഇവിടെ ശ്രമിക്കുമായിരുന്നില്ല.



      വളച്ചൊടിക്കപ്പെട്ട സംഭവത്തിലെ യഥാർത്ഥ വസ്തുതകൾ ഞാൻ നിങ്ങളെ ഓർമപ്പെടുത്താൻ ആഗ്രഹിക്കുന്നു. കാരണം എൻ്റെ വീട്ടിൽ വെച്ച് നടന്ന നമ്മളുടെ അവസാനത്തെ കൂടിക്കാഴ്ചയിൽ, നമ്മൾ രമ്യതയിൽ പിരിഞ്ഞത് ഞാൻ ഓർക്കുന്നു.



      ഒരു സംവിധായകയെന്ന നിലയിൽ എന്റെ വർക്കിലുള്ള പ്രതീക്ഷകൾ നിങ്ങൾ നൽകിയതിൽ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു, ഇത് ഞാൻ നിങ്ങളുമായി നേരിട്ട് ആശയവിനിമയം നടത്തിയതുമാണ്. ഒരു പക്ഷെ,

      മികച്ചത് നൽകാൻ നിങ്ങളെ പ്രേരിപ്പിക്കുന്നതിൽ ഞാൻ പരാജയപ്പെട്ടിട്ടുണ്ടാവാം, അല്ലെങ്കിൽ അത് നിങ്ങളെ മനസ്സിലാക്കിക്കുന്നതിൽ പരാജയപ്പെട്ടിട്ടുമുണ്ടാവാം, അത് എൻ്റെ തെറ്റാണെന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു.

      മുഴുവൻ സിനിമയും മാക്സിമ ബസുവാണ് വസ്ത്രാലങ്കാരം ചെയ്തിരിക്കുന്നത്, ഇടക്ക് അവർ പ്രസവാവധിക്ക് പോയപ്പോൾ ഒരു ചെറിയ ഭാഗം ചെയ്യാനാണ് നിങ്ങളോട് ആവശ്യപ്പെട്ടതാണ്. നമ്മളുടെ കൂട്ടുകെട്ട് ഫലപ്രദമായിരുന്നില്ല, നിങ്ങൾ വന്നതിന് ശേഷവും പോയതിന് ശേഷവും സംഭവിച്ച കാര്യങ്ങൾ എന്റെ മുഴുവൻ അഭിനേതാക്കളും അണിയറപ്രവർത്തകരും വ്യക്തമായി അറിയുന്നതുമാണ്..

      ഒരു സംവിധായകയെന്ന നിലയിൽ എന്റെ പ്രതീക്ഷകൾ നിങ്ങൾ നൽകിയതിൽ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു, ഇത് ഞാൻ നിങ്ങളുമായി നേരിട്ട് ആശയവിനിമയം നടത്തിയതുമാണ്.

      നിങ്ങൾ എടുത്തുപറഞ്ഞ ഡയലോഗ് - എന്നെ അടുത്ത് അറിയുന്ന ആളുകൾക്ക് അറിയാം ഞാൻ അനാവശ്യ കോപത്തിന് പാത്രമാകാറുണ്ടെന്ന്, അതിൽ ഞാൻ തീർച്ചയായും അഭിമാനിക്കുന്നില്ല. ഒരു പക്ഷേ നിങ്ങൾ സൂചിപ്പിച്ചതിനേക്കാൾ കഠിനം ആയി ഞാൻ സംസാരിച്ചിട്ടുണ്ടാവാം, പക്ഷേ ആ സംഭാഷണത്തിന്റെ സാഹചര്യങ്ങളും നിങ്ങൾ പറഞ്ഞതും തീർത്തും തെറ്റാണ്. നിങ്ങളുടെ വ്യാഖ്യാനത്തിൽ ധാരാളം വസ്തുതാവിരുദ്ധതകൾ ഉണ്ട്.,നിങ്ങൾ പോയ ശേഷമാണ് എന്റെ ഡിസൈനർ മാക്സിമ ചെയ്ത വസ്ത്രങ്ങൾ ഞങ്ങളുടെ സ്റ്റുഡിയോയിൽ നിന്ന് ഞങ്ങളുടെ അറിവില്ലാതെ നിങ്ങൾ എടുത്തുകൊണ്ടുപോയതായി എന്റെ ടീം എന്നെ അറിയിച്ചത്.അത് തിരിച്ചു തരാതിരുന്നപ്പോൾ നിങ്ങളുടെ അസിസ്റ്റന്റിനോടാണ് മേൽ പറഞ്ഞ സംഭാഷാണം നടത്തിയത്. നിങ്ങളുടെ അസിസ്റ്റന്റ് നിങ്ങളുടെ മുഴുവൻ പേയ്‌മെന്റും നൽകി തീർപ്പാക്കുന്നതുവരെ വസ്ത്രങ്ങൾ മടക്കിനൽകില്ലെന്ന് ഞങ്ങളെ അറിയിക്കുകയായിരുന്നു ഷൂട്ടിങ്ങിന് രണ്ടു ദിവസം മാത്രമാണ് ശേഷിച്ചിരുന്നത്. നിങ്ങളുടെ സഹായി നൽകിയ സമയത്തിനുള്ളിൽ തന്നെ, എന്റെ നിർമ്മാതാവ് എല്ലാ പേയ്‌മെന്റുകളും നൽകിയതുമാണ്. സംസാരിക്കാനായി ഞാൻ നിങ്ങളെ ആവർത്തിച്ച് വിളിച്ചെങ്കിലും നിങ്ങൾ പ്രതികരിച്ചില്ല.. നിങ്ങളുടെ ആരോപണങ്ങളിൽ എന്തെങ്കിലും സത്യമുണ്ടെങ്കിൽ - കഴിഞ്ഞ വർഷം സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പ് നിങ്ങൾ എന്തുകൊണ്ട് പരാതി രജിസ്റ്റർ ചെയ്തില്ല? ഈ ആരോപണത്തിന്റെ പിന്നിലെ ഉദ്ദേശ്യത്തെയാണ് ഞാൻ ഇപ്പോൾ ചോദ്യം ചെയ്യുന്നത് .പറ്റിയ സമയം കാത്തിരുന്നത് പോലെ തോന്നുന്നു. സ്ത്രീകൾ സ്ത്രീകൾക്കു ഉപദ്രവമാകരുതെന്നു വിശ്വസിക്കുന്ന ആളാണ് ഞാൻ.അതുകൊണ്ടു തന്നെ നമ്മൾ തമ്മിൽ ചർച്ചക്ക് സാധ്യത ഇനിയും ഉണ്ടെന്നു തന്നെയാണ് ഞാൻ കരുതുന്നത്.



      അതുകൊണ്ട് ദയവായി കാര്യങ്ങൾ പരിശോധിക്കു,. എന്റെ പ്രവർത്തനങ്ങൾ നിങ്ങളെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ, ഒരു സംഭാഷണത്തിനായി നിങ്ങളെ കാണാൻ ഞാൻ ഇപ്പോഴും തയ്യാറാണ്.



      സിനിമാ മേഖലയിലുള്ള എന്റെ എല്ലാ സുഹൃത്തുക്കളോടും ഒരു പ്രത്യേക അഭ്യർത്ഥന - ദയവായി എന്നോട് ഐക്യദാർഡ്യം പ്രഖാപിച്ച് ഈ കുറിപ്പ് ഷെയർ ചെയ്യരുത്, കാരണം ഈ വെർച്വൽ സ്പേസിൽ കൂട്ടമായി ആളുകളെ ഒറ്റപ്പെടുത്തുന്ന സ്വഭാവം നമ്മൾ ഒരുമിച്ച് നിന്നു അവസാനിപ്പിക്കേണ്ടതുണ്ട്. ഈ പോസ്റ്റ് ശരിയായ ആളുകളിൽ ശരിയായി എത്തുമെന്ന് ഞാൻ കരുതുന്നു. ഞാൻ നിങ്ങൾക്ക് നന്മ നേരുന്നു.



      മൂത്തോന്റെ അണിയറ പ്രവർത്തകർക്കാർക്കും തന്നെ ഐഷ സുൽത്താന എന്ന വ്യക്തിയെ അറിയുകയോ ബന്ധപ്പെടാൻ ശ്രമിച്ചിട്ടോ ഇല്ല.ഈ സിനിമയുമായി ഒരു തരത്തിലും ഇടപെടാത്ത ആളുകൾക്ക് എങ്ങനെയാണ് ഇത്തരം വില കുറഞ്ഞ ആരോപണം ഉന്നയിക്കുവാൻ കഴിയുന്നത്!



      ഗീതു മോഹൻദാസ്

      Published by:Asha Sulfiker
      First published:
      )}