'പേരാവൂരിൽ തോറ്റാൽ ശൈലജയ്ക്ക് ഓഫർ പിബിയിലേക്ക് പ്രൊമോഷൻ '; സണ്ണി ജോസഫ്
- Published by:Nandu Krishnan
- news18-malayalam
Last Updated:
ഓരോ തിരഞ്ഞെടുപ്പ് പരാജയവും ശൈലജയ്ക്ക് പാർട്ടിയിൽ സംഘടനാപരമായ പ്രൊമോഷൻ ലഭിക്കാനുള്ള അവസരമാണെന്നായിരുന്നു സണ്ണി ജോസഫിന്റെ പരിഹാസം.
പേരാവൂർ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി കെ.കെ. ശൈലജയെ പരിഹസിച്ച് അതേ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയും കെപിസിസി അധ്യക്ഷനുമായ സണ്ണി ജോസഫ്. ഓരോ തിരഞ്ഞെടുപ്പ് പരാജയവും ശൈലജയ്ക്ക് പാർട്ടിയിൽ സംഘടനാപരമായ പ്രൊമോഷൻ ലഭിക്കാനുള്ള അവസരമാണെന്നായിരുന്നു സണ്ണി ജോസഫിന്റെ പരിഹാസം.
മുൻപ് പേരാവൂരിൽ തനിക്കെതിരെ മത്സരിച്ചപ്പോൾ ശൈലജ പരാജയപ്പെട്ടതും പിന്നീട് വടകര ലോക്സഭാ തിരഞ്ഞെടുപ്പിൽ വലിയ ഭൂരിപക്ഷത്തിൽ തോറ്റതും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ തവണ പരാജയപ്പെട്ടപ്പോൾ ടീച്ചർക്ക് പാർട്ടി കേന്ദ്രകമ്മിറ്റി അംഗമായി പ്രൊമോഷൻ ലഭിച്ചെന്നും, ഇത്തവണ തോൽക്കുമ്പോൾ ഒരുപക്ഷേ പൊളിറ്റ് ബ്യൂറോയിലേക്ക് എടുക്കുമായിരിക്കും എന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. അത്തരമൊരു ഓഫർ ലഭിക്കാതെ ടീച്ചർ ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറാകില്ലെന്നും അദ്ദേഹം പറഞ്ഞു.
പൊളിറ്റ് ബ്യൂറോയിൽ എത്തുക എന്നത് വലിയൊരു കാര്യമാണെന്നും തിരഞ്ഞെടുപ്പിലെ ജയപരാജയങ്ങൾ സംഘടനയിൽ സ്വാഭാവികമാണെന്നുമായിരുന്നു സണ്ണി ജോസഫിന്റെ പരിഹാസത്തിന് കെ.കെ. ശൈലജയുടെ മറുപടി. താൻ പാർട്ടിയിൽ ഉയർന്ന പദവികളിലേക്ക് എത്തിയത് പെട്ടെന്നോ പരാജയങ്ങളുടെ ഫലമായോ അല്ലെന്നു ബ്രാഞ്ച് തലം മുതൽ പ്രവർത്തിച്ച് ലോക്കൽ, ഏരിയ, ജില്ലാ, സംസ്ഥാന കമ്മിറ്റികൾ പിന്നിട്ടാണ് കേന്ദ്രകമ്മിറ്റിയിൽ എത്തിയതെന്നും താൻ കേന്ദ്രകമ്മിറ്റിയിലെത്തിയത് തിരഞ്ഞെടുപ്പിൽ തോറ്റതുകൊണ്ടല്ലെന്നും അത് സ്വാഭാവികമായ സംഘടനാ പ്രക്രിയയിലൂടെ ലഭിച്ച അംഗീകാരമാണെന്നും ശൈലജ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kannur,Kerala
First Published :
Mar 21, 2026 7:44 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പേരാവൂരിൽ തോറ്റാൽ ശൈലജയ്ക്ക് ഓഫർ പിബിയിലേക്ക് പ്രൊമോഷൻ '; സണ്ണി ജോസഫ്









