ഒന്നിച്ച് യാത്ര ചെയ്യുന്ന ഋഷി കപൂറും ഇർഫാൻ ഖാനും; ഹൃദയസ്പർശിയായ ചിത്രം വൈറൽ

Last Updated:

A snap from Irrfan Khan and Rishi Kapoor movie goes viral | ജീവിതത്തിലെ ആക്സമികത നിറഞ്ഞ വെള്ളിത്തിരയിലെ നിമിഷം ഏറ്റെടുത്ത് ആരാധകർ

ക്യാൻസറിന്റെ പിടിയിലകപ്പെട്ട രണ്ട് പ്രിയ താരങ്ങളുടെ വിയോഗം അടുത്തടുത്ത ദിവസങ്ങളിൽ ഏൽക്കേണ്ടി വന്നതിന്റെ ആഘാതത്തിലാണ് ഇന്ത്യൻ സിനിമയും സിനിമാ പ്രേക്ഷകരും. കഴിഞ്ഞ ദിവസമാണ് മുംബൈയിൽ നടൻ ഇർഫാൻ ഖാനെ ഒരു വർഷത്തിലേറെയായി വേട്ടയാടിക്കൊണ്ടിരുന്ന കുടലിലെ കാൻസർ തട്ടിയെടുത്തത്.
കണ്ടു കൊതിതീരും മുൻപുള്ള ആ വേർപാടിന് തൊട്ടുപിന്നാലെ അഭിനയ തറവാട്ടിലെ കരണവന്മാരിൽ ഒരാളായ ഋഷി കപൂറിനേയും കാൻസർ തട്ടിയെടുത്തെന്ന വാർത്ത കേൾക്കേണ്ടി വന്നു.
Also read: Irrfan Khan | പാതിവഴിയിൽ ഓട്ടം നിലച്ച അംഗ്രേസി മീഡിയം; ജീവിതയാത്ര അവസാനിച്ച നായകനും
ജീവിതത്തിലെ ആകസ്മികത വെളിവാക്കുന്ന, ഇവർ ഒന്നിച്ചുള്ള ചിത്രം, വൈറലാവുന്നു. 2013 ൽ റിലീസായ ഡി-ഡേ എന്ന സിനിമയിലാണ് ഋഷിയും ഇർഫാനും ഒന്നിച്ചഭിനയിച്ച ആ രംഗമുള്ളത്‌. അന്ത്യയാത്രയിലും ഇർഫാനൊപ്പം കൂടിയ ഋഷിയോട് ചേർന്നിരുന്ന് കാറിൽ യാത്ര ചെയ്യുന്നാണ് ഫോട്ടോയാണിത്.
advertisement
പാകിസ്താനിലെ അധോലോക തലവന്റെ കഥാപാത്രത്തെയാണ് ഋഷി അവതരിപ്പിച്ചത്. ആരുമറിയാതെ ഇവരെ നിരീക്ഷിക്കുന്ന വാലി ഖാൻ എന്ന റോളായിരുന്നു ഇർഫാന്റേത്. ഒടുവിൽ അധോലോക നായകനെ പിടികൂടി ഇന്ത്യയിൽ എത്തിക്കുന്ന ദൗത്യം ഖാൻ വിജയകരമായി പൂർത്തിയാക്കുന്നു. നിഖിൽ അദ്വാനി സംവിധാനം ചെയ്ത ചിത്രമാണിത്.
മലയാളം വാർത്തകൾ/ വാർത്ത/Film/
ഒന്നിച്ച് യാത്ര ചെയ്യുന്ന ഋഷി കപൂറും ഇർഫാൻ ഖാനും; ഹൃദയസ്പർശിയായ ചിത്രം വൈറൽ
Next Article
advertisement
ശബരിമല സ്വർണക്കൊള്ളയിൽ ബിജെപിയുടെ രാപ്പകൽ സെക്രട്ടേറിയറ്റ് ഉപരോധ സമരം തുടങ്ങി
ശബരിമല സ്വർണക്കൊള്ളയിൽ ബിജെപിയുടെ രാപ്പകൽ സെക്രട്ടേറിയറ്റ് ഉപരോധ സമരം തുടങ്ങി
  • ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും മുതിർന്ന നേതാക്കളും സമരത്തിൽ പങ്കെടുക്കുന്നു.

  • ദേവസ്വം ബോർഡിലെ 30 വർഷത്തെ സാമ്പത്തിക ഇടപാടുകൾ കേന്ദ്ര ഏജൻസികൾ അന്വേഷിക്കണം.

  • സെക്രട്ടേറിയറ്റിന്റെ മൂന്ന് പ്രവേശന കവാടങ്ങളും ബിജെപി പ്രവർത്തകർ ഉപരോധിക്കുന്നു.

View All
advertisement