മലർവാടി ആർട്സ് ക്ലബ്ബിന് ഒരു പതിറ്റാണ്ട്; ദിലീപിന് നന്ദി പറഞ്ഞ് അജു വർഗീസ്

Last Updated:

Aju Varghese thank Dileep on the 10th anniversary of Malarvadi Arts Club | 2010 ജൂലൈ 16ന് ആയിരുന്നു സിനിമയുടെ റിലീസ്

നിവിൻ പോളി, അജു വർഗീസ് ഉൾപ്പെടെയുള്ള യുവതാരങ്ങളെ അവതരിപ്പിച്ച 'മലർവാടി ആർട്സ് ക്ലബ്' ചിത്രത്തിന് പത്ത് വയസ്സ്. 2010 ജൂലൈ 16ന് ആയിരുന്നു സിനിമയുടെ റിലീസ്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ വാർഷികത്തിൽ നിർമ്മാതാവ് ദിലീപിന് നന്ദി അറിയിക്കുകയാണ് അജു വർഗീസ്.
വിതരണ കമ്പനിയും ദിലീപിന്റെ ഉടമസ്ഥതയിൽ തന്നെ ആയിരുന്നു. അക്കാലത്ത് പുതുമുഖങ്ങളെ വച്ച് പരീക്ഷിച്ച് സിനിമ വിജയിച്ചതിൽ ദിലീപ് ഒട്ടേറെ അഭിനന്ദനം ഏറ്റു വാങ്ങുകയും ചെയ്തിരുന്നു.
അജു വർഗീസ്, ഭഗത് മാനുവൽ, ദീപക് പരംബോൽ തുടങ്ങിയവരാണ് ഈ ചിത്രത്തിലൂടെ അരങ്ങിലെത്തിയ മറ്റു താരങ്ങൾ. ദിലീപ് ഇപ്പോൾ അനുജൻ അനൂപ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കിലും കൂടിയാണ്. 'തട്ടാശ്ശേരി കൂട്ടം' എന്ന സിനിമ നിർമ്മിക്കുന്നത് ദിലീപിന്റെ നിർമ്മാണ കമ്പനിയാണ്.
advertisement
മധുരയിലായിരുന്നു ഈ സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അർജുൻ അശോകൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഗണപതി, അനീഷ്, അല്ലു അപ്പു, സിദ്ധിഖ്, വിജയരാഘവൻ, കോട്ടയം പ്രദീപ്, പ്രിയംവദ, ശ്രീലക്ഷമി, ഷൈനി സാറ, തുടങ്ങിയ പ്രമുഖ താരങ്ങള്‍ക്കൊപ്പം പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. സന്തോഷ് ഏച്ചിക്കാനം തിരക്കഥയും സംഭാഷണവുമെഴുതുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Film/
മലർവാടി ആർട്സ് ക്ലബ്ബിന് ഒരു പതിറ്റാണ്ട്; ദിലീപിന് നന്ദി പറഞ്ഞ് അജു വർഗീസ്
Next Article
advertisement
സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വന്ദേമാതരം ചൊല്ലുന്നത് നിർബന്ധമാക്കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വന്ദേമാതരം ചൊല്ലുന്നത് നിർബന്ധമാക്കുമെന്ന് യുപി മുഖ്യമന്ത്രി യോഗി
  • യുപിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വന്ദേമാതരം നിർബന്ധമാക്കുമെന്ന് യോഗി ആദിത്യനാഥ്.

  • വന്ദേമാതരത്തെ എതിർക്കുന്നത് ഇന്ത്യയുടെ വിഭജനത്തിന് കാരണമായെന്ന് യോഗി ആദിത്യനാഥ് അഭിപ്രായപ്പെട്ടു.

  • 1937 ൽ വന്ദേമാതരത്തിലെ വരികൾ ഒഴിവാക്കിയതിനെ ചൊല്ലിയുള്ള വിവാദങ്ങൾക്കിടെയാണ് ഈ പ്രഖ്യാപനം.

View All
advertisement