HOME /NEWS /Film / Akshay Kumar | അക്ഷയ് കുമാറിന്റെ 'ഓ മൈ ഗോഡ് 2' ഉടൻ റിലീസ് ഉണ്ടാകുമെന്നു സൂചന

Akshay Kumar | അക്ഷയ് കുമാറിന്റെ 'ഓ മൈ ഗോഡ് 2' ഉടൻ റിലീസ് ഉണ്ടാകുമെന്നു സൂചന

ഓ മൈ ഗോഡ് 2

ഓ മൈ ഗോഡ് 2

പങ്കജ് ത്രിപാഠി, യാമി ഗൗതം എന്നിവരും ചിത്രത്തിലുണ്ടാകും

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram
  • Share this:

    അക്ഷയ് കുമാറിന്റെ (Akshay Kumar) ഹിറ്റ് ചിത്രമായ ഓ മൈ ഗോഡിന്റെ ആരാധകർക്ക് സന്തോഷവാർത്ത. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയുടെ രണ്ടാം ഭാഗം ‘ഓ മൈ ഗോഡ് 2’ (O My God 2) തിയെറ്ററുകളിൽ റിലീസിന് ഒരുങ്ങുകയാണ്. ‘പിങ്ക് വില്ല’ റിപ്പോർട്ട് പ്രകാരം, ചിത്രത്തിന്റെ റിലീസ് തീയതി നിർമ്മാതാക്കൾ ഉടൻ പ്രഖ്യാപിക്കും. പങ്കജ് ത്രിപാഠി, യാമി ഗൗതം എന്നിവരും ചിത്രത്തിലുണ്ടാകും.

    റിപ്പോർട്ട് സൂചിപ്പിക്കുന്ന പോലെ, “അക്ഷയ് കുമാറും അശ്വിൻ വാർഡെ, വയാകോം 18, ജിയോ സ്റ്റുഡിയോ എന്നിവരും ചേർന്ന് ഓ മൈ ഗോഡ് 2 തിയേറ്ററിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചു. നിർമ്മാണ വേളയിൽ ഉടനീളം നിരവധി ചർച്ചകൾ നടന്നുവെങ്കിലും ‘ഓ മൈ ഗോഡ് 2’ തിയേറ്ററിൽ വേണമെന്ന് തീരുമാനിക്കുകയായിരുന്നു. ഒടിടി റിലീസിനെക്കുറിച്ച് അണിയറപ്രവർത്തകർ ഒരിക്കലും പ്രതികരിച്ചിട്ടില്ല. അവസാനഘട്ട എഡിറ്റിംഗ് നടന്നുവരുന്നു. ‘ഓ മൈ ഗോഡ് 2’ന്റെ തിയേറ്റർ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും.”

    Also read: Salaar teaser | പ്രഭാസിന്റെ ‘സലാർ’ ടീസർ ‘ആദിപുരുഷ്’ റിലീസിനൊപ്പം പുറത്തിറങ്ങുമോ?

    ഇത്തവണ ചിത്രം ലൈംഗിക വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകും. 2012ൽ പുറത്തിറങ്ങിയ ആദ്യ ചിത്രത്തിന്റെ വിജയം രണ്ടാം ഭാഗത്തിന്റെ മേലുള്ള പ്രതീക്ഷ വർധിപ്പിച്ചിരിക്കുകയാണ്.  പരേഷ് റാവലും ചിത്രത്തിന്റെ ഭാഗമായിരുന്നു. ശിവന്റെ വേഷത്തിലാണ് അക്ഷയ് എത്തുക. ആദ്യ ഭാഗത്തിൽ താരം ശ്രീകൃഷ്ണന്റെ വേഷത്തിലായിരുന്നു.

    ഓ മൈ ഗോഡ്, സാമ്പ്രദായിക വിശ്വാസങ്ങളെ വെല്ലുവിളിക്കുകയും, മതത്തെയും അന്ധവിശ്വാസത്തെയും കുറിച്ചുള്ള സുപ്രധാന ചോദ്യങ്ങൾ ഉയർത്തുകയും ചെയ്ത ചിത്രമാണ്. “ഓ മൈ ഗോഡ് 2”-ലൂടെ, ഈ പാരമ്പര്യം പിന്തുടരാനാണ് അണിയറക്കാർ ലക്ഷ്യമിടുന്നത്.

    ഈ വർഷം നിരവധി രസകരമായ ചിത്രങ്ങളാണ് അക്ഷയ് കുമാറിന്റേതായി വരാനിരിക്കുന്നത്. ‘ഓ മൈ ഗോഡ് 2’ കൂടാതെ, സൂരറൈ പോട്രുവിന്റെ റീമേക്കിലും ടൈഗർ ഷ്റോഫിനൊപ്പം അഭിനയിക്കുന്ന ‘ബഡേ മിയാൻ ചോട്ടെ മിയാനിലും’ അദ്ദേഹം കാണപ്പെടും. ‘ബഡേ മിയാൻ ചോട്ടെ മിയാനിൽ’ നടൻ പൃത്വിരാജ് സുകുമാരനും വേഷമിടും. സുനിൽ ഷെട്ടിയും പരേഷ് റാവലും അഭിനയിക്കുന്ന ഫിർ ഹെരാ ഫേരിയുടെ മൂന്നാം ഭാഗവും അദ്ദേഹത്തിനുണ്ട്. പ്രമേയത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നിർമ്മാതാക്കൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

    Summary: Akshay Kumar movie O My God 2 is about to hit the big screens, according to Pinkvilla report. The second in the franchise, this time around, the plot may set focus on the relevance of sex education. This is one of the few exciting projects in the Akshay Kumar line up

    First published:

    Tags: Akshay kumar, Bollywood, Bollywood film