Salaar teaser | പ്രഭാസിന്റെ 'സലാർ' ടീസർ 'ആദിപുരുഷ്' റിലീസിനൊപ്പം പുറത്തിറങ്ങുമോ?
- Published by:user_57
- news18-malayalam
Last Updated:
പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രമാണ് 'സലാർ'
തെലുങ്ക് താരം പ്രഭാസിന് (Prabhas) ഈ വർഷം രണ്ട് പ്രധാന റിലീസുകളാണുള്ളത്. രാമായണത്തെ അടിസ്ഥാനമാക്കിയുള്ള ഓം റൗത്തിന്റെ ബിഗ് ബജറ്റ് ചിത്രം ആദിപുരുഷിൽ അദ്ദേഹം ഉടൻ തന്നെ കാണപ്പെടും. അതിന് ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ‘സലാർ’ എന്ന ആക്ഷൻ ത്രില്ലറിലാണ് അദ്ദേഹം അഭിനയിക്കുന്നത്.
രണ്ട് ചിത്രങ്ങൾക്കും മേൽ പ്രതീക്ഷകൾ ഏറെയാണ്. KGF ചിത്രങ്ങളിലൂടെ പ്രശാന്ത് നീൽ പാൻ-ഇന്ത്യ വിജയം നേടിയതിനാൽ, സലാറിലൂടെ അദ്ദേഹത്തിന് വീണ്ടും ആ മാജിക് പുറത്തെടുക്കാൻ കഴിയുമോ എന്ന് കണ്ടറിയണം. ആദിപുരുഷിന്റെ റിലീസിനുള്ള കൗണ്ട് ഡൗൺ തുടങ്ങിക്കഴിഞ്ഞ ഈ വേളയിൽ പ്രഭാസിന്റെ ആരാധകർക്ക് തിയെറ്ററുകളിൽ ഇരട്ടിമധുരം അനുഭവിക്കാൻ കഴിഞ്ഞേക്കും.
പ്രഭാസിന്റെയും പ്രശാന്ത് നീലിന്റെയും ആരാധകർ ഏറെ നാളായി സലാറിന്റെ ടീസറിനായി കാത്തിരിക്കുകയാണ്. സിനിമയെക്കുറിച്ച് വേണ്ടത്ര വിവരങ്ങൾ നൽകാത്തതിൽ നിരവധി ആരാധകർ പ്രതിഷേധിച്ചിരുന്നു. ഒരാരാധകൻ ഇതേക്കുറിച്ച് പ്രശാന്ത് നീലിന് തുറന്ന കത്ത് പോലും എഴുതി. കാത്തിരിപ്പിന് അവസാനമാവുകയാണ്. ഏറ്റവും പുതിയ വാർത്തകൾ അനുസരിച്ച്, സലാറിന്റെ ആദ്യ ടീസർ ആദിപുരുഷിന്റെ തിയറ്റർ റീലുമായി ചേർന്നാകും വരിക.
advertisement
Also read: Adipurush | ദിവസവും മുട്ട, ചിക്കന്‍, മീന്‍, പാല്‍; ആദിപുരുഷിലെ രാമന്‍ ആകാന്‍ പ്രഭാസ് ചെയ്തത്
ഈ സംഭവവികാസത്തെക്കുറിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ലെങ്കിലും, ആദിപുരുഷിന്റെ പ്രദർശനത്തിന് മുമ്പ് ആരാധകർക്ക് തിയറ്ററുകളിൽ സലാറിന്റെ ഒരു ഭാഗം കാണാൻ ലഭിക്കുമെന്ന് വൃത്തങ്ങൾ പറയുന്നു. ഇത് സത്യമായാൽ പ്രഭാസ് ആരാധകരുടെ സന്തോഷത്തിന് അതിരുണ്ടാവില്ല. പൃഥ്വിരാജ് സുകുമാരൻ, ശ്രുതി ഹാസൻ, ജഗപതി ബാബു എന്നിവരും സലാറിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജൂൺ 16നാണ് ആദിപുരുഷ് ബിഗ് സ്‌ക്രീനിൽ എത്തുന്നത്.
advertisement
ഇവ രണ്ടും കൂടാതെ കൗതുകമുണർത്തുന്ന ചില പ്രോജക്ടുകൾ കൂടി പ്രഭാസിനുണ്ട്. മാരുതിയുടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആദ്യ ഷെഡ്യൂൾ പ്രഭാസ് പൂർത്തിയാക്കി.
വിജയുടെ ലിയോയിൽ വില്ലൻ വേഷത്തിലാണ് അദ്ദേഹം എത്തുന്നത്. അർജുൻ റെഡ്ഡിയുടെ സംവിധായകൻ സന്ദീപ് റെഡ്ഡി വംഗയുടെ സ്പിരിറ്റും അദ്ദേഹത്തിനുണ്ട്. ഈ ആക്ഷൻ കോമഡിയിൽ ക്രൂരനായ പോലീസ് ഓഫീസറുടെ വേഷമാണ് അദ്ദേഹം അവതരിപ്പിക്കുന്നത്.
രൺബീർ കപൂർ നായകനാകുന്ന ‘അനിമൽ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയാൽ നവംബറിൽ സിനിമയുടെ നിർമ്മാണം ആരംഭിക്കും. അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, ദിഷ പാട്ട്നി എന്നിവരും അഭിനയിക്കുന്ന നാഗ് അശ്വിന്റെ ‘പ്രൊജക്റ്റ് കെ’ മറ്റൊരു വലിയ പ്രോജക്റ്റാണ്.
advertisement
Summary: A big news awaits the fans of actor Prabhas as teaser for his upcoming Salaar being released alongside the theatre debut of Adipurush. The big budget movie is a June 2023 release
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
May 27, 2023 1:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Salaar teaser | പ്രഭാസിന്റെ 'സലാർ' ടീസർ 'ആദിപുരുഷ്' റിലീസിനൊപ്പം പുറത്തിറങ്ങുമോ?