• HOME
  • »
  • NEWS
  • »
  • film
  • »
  • ആലപ്പി അഷറഫ് വീണ്ടും സംവിധായകനാവുന്നു; ചിത്രം 'അടിയന്തരാവസ്ഥ കാലത്തെ അനുരാഗം'

ആലപ്പി അഷറഫ് വീണ്ടും സംവിധായകനാവുന്നു; ചിത്രം 'അടിയന്തരാവസ്ഥ കാലത്തെ അനുരാഗം'

ചിത്രീകരണം വർക്കലയ്ക്കടുത്തുള്ള അകത്തുമുറിയിൽ

  • Share this:
സംവിധായകനും നടനുമായ ആലപ്പി അഷറഫ് (Alleppey Ashraf) വീണ്ടും സംവിധാനം ചെയ്യുന്ന ചിത്രമാണ് 'അടിയന്തരാവസ്ഥ കാലത്തെ അനുരാഗം'. ഒലിവ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കുര്യച്ചൻ വാളക്കുഴി നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ഒക്ടോബർ 15 ശനിയാഴ്ച്ച വർക്കലയ്ക്കടുത്തുള്ള അകത്തുമുറി എന്ന സ്ഥലത്ത് ആരംഭിച്ചു.

വർക്കല എസ്.ആർ.എഡ്യൂക്കേഷൻ ചരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എസ്.ആർ. ഷാജി സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചതോടെയാണ് തുടക്കമിട്ടത്. നിർമ്മാതാവും എഴുത്തുകാരനുമായ ജെ.ജെ. കുറ്റിക്കാട് ഫസ്റ്റ് ക്ലാപ്പ് നൽകി. കോൺഗ്രസ് നേതാവ് പ്രദീപ് കുമാർ, ഉൾപ്പടെ രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലെ നിരവധിപ്പേരുടെ സാന്നിദ്ധ്യത്തിലാണ് ഈ ചിത്രമാരംഭിച്ചത്.

അടിയന്തരാവസ്ഥക്കാലത്തെ രാഷ്ട്രീയ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു പ്രണയകഥ പറയുകയാണ് ഈ ചിത്രത്തിലൂടെ. കായൽത്തീരത്ത് ജീവിക്കുന്ന സാധാരണക്കാരായ ഒരു കൂട്ടം മനുഷ്യരുടെ ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ അവതരണം.

ഏറെയും പുതുമുഖങ്ങൾക്കു പ്രാധാന്യം നൽകി അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തിലെ നായകനും നായികയും നിഹാലും ഗോപികാ ഗിരീഷുമാണ്.
ഹാഷിം ഷാ, കൃഷ്ണപ്രഭ, കലാഭവൻ റഹ്മാൻ, ഉഷ, ആലപ്പി അഷറഫ്, ഫെലിസിന, പ്രിയൻ, ശാന്തകുമാരി, അനന്തു കൊല്ലം, ജെ.ജെ.കുറ്റിക്കാട്, അമ്പുകാരൻ, മുന്ന, നിമിഷ, റിയ കാപ്പിൽ, എ.കബീർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഗാന രചന- ടൈറ്റസ് ആറ്റിങ്ങൽ, സംഗീതം - അഫ്സൽ യൂസഫ്, കെ.ജെ. ആൻ്റണി, ടി.എസ്. ജയരാജ്; ആലാപനം - യേശുദാസ്, ശ്രയാ ഘോഷാൽ, നജിം അർഷാദ്, ശ്വേതാ മോഹൻ; ഛായാഗ്രഹണം - ബി.ടി. മണി; എഡിറ്റിംഗ് - എൽ. ഭൂമിനാഥൻ, കലാസംവിധാനം - സുനിൽ ശ്രീധരൻ, മേക്കപ്പ് - സന്തോഷ് വെൺപകൽ, കോസ്റ്റ്യും ഡിസൈൻ - തമ്പി ആര്യനാട്, ഫിനാൻസ് കൺട്രോളർ- ദില്ലി ഗോപൻ, ലൈൻ പ്രൊഡ്യൂസർ -എ. കബീർ, പ്രൊഡക്ഷൻ കൺട്രോളർ- പ്രതാപൻ കല്ലിയൂർ.

വർക്കലയിലും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയാകും. പി.ആർ.ഒ.- വാഴൂർ ജോസ്, സ്റ്റിൽസ് - ഹരി തിരുമല.

Also read: Pulli teaser | സ്വയം അടച്ചിട്ട മുറിയിൽ എത്രനേരം ഇരിക്കാൻ സാധിക്കും? ഇന്ദ്രൻസിന്റെ മറുപടിയുമായി 'പുള്ളി' ടീസർ

സ്വയം അടച്ചിട്ട മുറിയിൽ എത്രനേരം ഇരിക്കാൻ സാധിക്കും? ഇന്ദ്രൻസിന്റേതാണ് (Indrans) ചോദ്യം. അഴികൾക്കുള്ളിൽ നിന്നും ഒരാൾ ചോദിക്കുമ്പോൾ അതിന്റെ മറുപടി അയാൾ അറിയുന്നതിലും മികച്ചതായി മറ്റൊരാൾക്ക് മനസ്സിലാക്കാൻ സാധിച്ചെന്നു വരില്ല. അതെ. അതിനയാൾ തന്നെ മറുപടി പറയുകയാണ്.

കമലം ഫിലിംസിന്റെ ബാനറിൽ ടി ബി രഘുനന്ദൻ നിർമിച്ച് ജിജു അശോകൻ സംവിധാനം ചെയ്യുന്ന 'പുള്ളി' എന്ന ചിത്രത്തിന്റെ ടീസർ റിലീസായി. ദേവ് മോഹൻ നായകനാകുന്ന ഈ ചിത്രത്തിൽ ഇന്ദ്രൻസ്, കലാഭവൻ ഷാജോൺ, ശ്രീജിത്ത് രവി, വിജയകുമാർ, വെട്ടുകിളി പ്രകാശ്, രാജേഷ് ശർമ്മ, സെന്തിൽ, സുധി കോപ്പ, സന്തോഷ് കീഴാറ്റൂർ, പ്രതാപൻ, മീനാക്ഷി, അബിൻ, ബിനോ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ഒപ്പം നിരവധി പുതുമുഖങ്ങളും നാടക കലാകാരന്മാരും ചിത്രത്തിലുണ്ട്. നവംബർ ആദ്യം വേൾഡ് വൈഡ് റിലീസിനൊരുങ്ങുന്ന ഈ ചിത്രത്തിൽ ബി.കെ. ഹരിനാരായണൻ, ജിജു അശോകൻ എന്നിവരുടെ വരികൾക്ക് ബിജിബാൽ സംഗീതം പകരുന്നു.
Published by:user_57
First published: