Allu Arjun | 'അല വൈകുണ്ഡപുരമുലോ' സംവിധായകൻ ത്രിവിക്രമും അല്ലു അർജുനും വീണ്ടും; നാലാമതും ഹിറ്റ് അടിക്കുമോ?

Last Updated:

ഈ ജോഡിയുടെ ഓരോ ചിത്രവും മുന്‍ ചിത്രങ്ങളെക്കാള്‍ വലിയ ഹിറ്റായ ചരിത്രമുണ്ട്

ത്രിവിക്രമും അല്ലു അര്‍ജുനും
ത്രിവിക്രമും അല്ലു അര്‍ജുനും
സംവിധായകന്‍ ത്രിവിക്രമും ഐക്കണ്‍ സ്റ്റാര്‍ അല്ലു അര്‍ജുനും (Allu Arjun) ഒന്നിച്ച ജൂലായി, സണ്‍ ഓഫ് സത്യമൂര്‍ത്തി, അല വൈകുണ്ഡപുരമുലോ  എന്നീ ചിത്രങ്ങളെല്ലാം പ്രേക്ഷകശ്രദ്ധ നേടിയവയാണ്. ഈ ജോഡിയുടെ ഓരോ ചിത്രവും മുന്‍ ചിത്രങ്ങളെക്കാള്‍ വലിയ ഹിറ്റായ ചരിത്രമുണ്ട്. അല വൈകുണ്ഡപുരമുലോ അന്തര്‍ദേശീയതലത്തില്‍പ്പോലും ശ്രദ്ധിക്കപ്പെട്ടിരുന്നു. സംവിധായകന്‍ ത്രിവിക്രമും ഐക്കണ്‍ സ്റ്റാര്‍ അല്ലു അര്‍ജുനും ഒന്നിച്ച ജൂലായി, സണ്‍ ഓഫ് സത്യമൂര്‍ത്തി, അല വൈകുണ്ഡപുരമുലോ  എന്നീ ചിത്രങ്ങളെല്ലാം പ്രേക്ഷകശ്രദ്ധ നേടിയവയാണ്. ഈ ജോഡിയുടെ ഓരോ ചിത്രവും മുന്‍ ചിത്രങ്ങളെക്കാള്‍ വലിയ ഹിറ്റായ ചരിത്രമുണ്ട്. അല വൈകുണ്ഡപുരമുലോ അന്തര്‍ദേശീയതലത്തില്‍പ്പോലും ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഗുരുപൂര്‍ണ്ണിമയുടെ അവസരത്തില്‍ ഈ ഹിറ്റ്‌ ജോഡി തങ്ങളുടെ നാലാമത് ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത്തവണ തെലുങ്ക് പ്രേക്ഷകരെ രസിപ്പിക്കുന്നതിനൊപ്പം തന്നെ ലോകസിനിമാപ്രേക്ഷകരെ മുഴുവനായും രസിപ്പിക്കുമെന്നാണ് ഈ ജോഡി വാക്കുതരുന്നത്.
അല വൈകുണ്ഡപുരമുലോയിലെ സാമജവരഗമനാ, ബുട്ട ബൊമ്മാ, രാമുലോ രാമുലാ തുടങ്ങിയ ഗാനങ്ങള്‍ ചെറുപ്പക്കാര്‍ക്കിടയില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ആ ചിത്രമൊരുക്കിയ സൂപ്പര്‍ഹിറ്റ്‌ ജോഡി ഇന്ത്യന്‍ സിനിമ മുന്‍പു കണ്ടിട്ടില്ലാത്ത വിധമുള്ള ദൃശ്യവിസ്മയമാണ് ഒരുക്കുന്നത്.
advertisement
ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്ക് ഒരു പുത്തന്‍ അനുഭവമായിരിക്കും ഈ ചിത്രം എന്നാണു പ്രതീക്ഷ. ത്രിവിക്രമിന്റെ ആഖ്യാനശൈലി ഈ ജോഡിയുടെതായി പുറത്തുവന്ന ഓരോ ചിത്രത്തിനും ഗുണം ചെയ്തിട്ടുണ്ട്. ഈ ചിത്രങ്ങളിലെ ‘രവീന്ദ്ര നാരായണ്‍’, ‘വിരാജ് ആനന്ദ്’, ‘ബണ്ടു’ തുടങ്ങിയ കഥാപാത്രങ്ങളെ അല്ലു അര്‍ജുന്‍ അവിസ്മരണീയമാക്കിയിട്ടുമുണ്ട്. ലോകമെമ്പാടുമുള്ള പ്രേക്ഷകഹൃദയങ്ങളില്‍ എന്നെന്നും സ്ഥാനം നേടിയ വേഷങ്ങളാണ് ഇവയെല്ലാം.
ഐക്കണ്‍ സ്റ്റാര്‍ അല്ലു അര്‍ജുനും ത്രിവിക്രവുമായി ഹാരിക & ഹാസിനി ക്രിയേഷന്‍സ് ഈ ചിത്രത്തിലൂടെ ഒരിക്കല്‍ക്കൂടി ഒന്നിക്കുകയാണ്. അവര്‍ നിര്‍മ്മിക്കുന്ന എട്ടാമത് ചിത്രമാണിത്. അല്ലു അര്‍ജുന്‍ – ത്രിവിക്രം ജോഡിയില്‍ പുറത്തുവന്ന മൂന്നു ചിത്രങ്ങളും ഗംഭീര സ്കെയിലില്‍ നിര്‍മ്മിച്ചത് ഇവരായിരുന്നു. ഇപ്പോള്‍ അന്തര്‍ദേശീയ പ്രേക്ഷകരെത്തന്നെ തൃപ്തിപ്പെടുത്തും വിധമുള്ള ഒരു ചിത്രമൊരുക്കാനാണ് അവര്‍ ഇറങ്ങിയിരിക്കുന്നത്.
advertisement
ഹാരിക & ഹാസിനി ക്രിയേഷന്‍സിനൊപ്പം പ്രമുഖ നിർമാണ കമ്പനിയായ ഗീത ആര്‍ട്ട്‌സും അലാ വൈകുണ്ഡപുരമുലോയിലെ പോലെ ഈ ചിത്രത്തിന്റെ നിര്‍മ്മാണത്തിലും പങ്കുവഹിക്കുന്നുണ്ട്.  ചിത്രത്തിലെ മറ്റഭിനേതാക്കളെയും അണിയറപ്രവര്‍ത്തകരെയും സംബന്ധിച്ചുള്ള വിവരങ്ങളുടെ പ്രഖ്യാപനം ഉടന്‍ ഉണ്ടാകും.
Summary: Allu Arjun and film director Trivikram join hands for the fourth time for the new movie after July, S/O Satyamurthy and Ala Vaikunthapurramuloo. The fourth outing was announced on the sidelines of Guru Purnima day. More details awaited
മലയാളം വാർത്തകൾ/ വാർത്ത/Film/
Allu Arjun | 'അല വൈകുണ്ഡപുരമുലോ' സംവിധായകൻ ത്രിവിക്രമും അല്ലു അർജുനും വീണ്ടും; നാലാമതും ഹിറ്റ് അടിക്കുമോ?
Next Article
advertisement
കമൽഹാസനും മമ്മൂട്ടിയും മോഹൻലാലും വരും; കേരളത്തെ അതിദാരിദ്ര്യം ഇല്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കും
കമൽഹാസനും മമ്മൂട്ടിയും മോഹൻലാലും വരും; കേരളത്തെ അതിദാരിദ്ര്യം ഇല്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കും
  • കേരളം അതിദാരിദ്ര്യമില്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കും; ലോകത്ത് ഈ നേട്ടം കൈവരിച്ച രണ്ടാമത്തെ പ്രദേശം.

  • നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപനം നടത്തും; ചടങ്ങിൽ പ്രമുഖ താരങ്ങൾ.

  • 64006 അതിദരിദ്ര്യ കുടുംബങ്ങളെ കണ്ടെത്തി; 59277 കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചു.

View All
advertisement