റൺ ബേബി റൺ എന്ന തമിഴ് ചിത്രത്തിന് ശേഷം ജിയെൻ കൃഷ്ണകുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ മലയാള ചിത്രതിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി.
‘അയൽ’ (Ayel) എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ആൻ അഗസ്റ്റിൻ (Ann Augustine) ആണ് നായികയാവുന്നത്.
മുരളി ഗോപിയാണ് ‘അയൽ’ എന്ന ചിത്രത്തിലെ നായകൻ. ‘ടിയാൻ’ എന്ന സിനിമക്ക് ശേഷം മുരളി ഗോപിയും സംവിധായകൻ ജിയെൻ കൃഷ്ണകുമാറും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മിസ്റ്ററി ഡ്രാമ ശ്രേണിയിലുള്ള ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, സിദ്ധിഖ്, ദർശന സുദർശൻ, രേഖ ഹാരീസ്, രവി സിംഗ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്.
View this post on Instagram
മിനി സ്റ്റുഡിയോസിന്റെ ബാനറിൽ എസ്. വിനോദ് കുമാർ ആണ് ചിത്രം നിർമ്മിക്കുന്നത്. എസ്. യുവ ഛായാഗ്രഹണം നിർവഹിക്കുന്നു. ചിത്രത്തിന്റെ ഗാനരചനയും സംഗീതവും നിർവഹിക്കുന്നത് മുരളി ഗോപി തന്നെയാണ്. എഡിറ്റിങ് അയൂബ് ഖാനും ശക്തി ശരവണൻ സംഘട്ടനസംവിധാനവും നിർവഹിക്കുന്നു.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ – ജെയിൻ പോൾ, കലാസംവിധാനം – രഞ്ജിത് കൊത്തെരി, മേക്കപ്പ് – ബൈജു ശശികല, കോസ്റ്റ്യൂം ഡിസൈനർ – ആയിഷ ഷഫീർ സേട്ട്, സൗണ്ട് ഡിസൈൻ – അരുൺ എസ്. മണി, സൗണ്ട് മിക്സിങ് – വിഷ്ണു പി.സി., ചീഫ് അസോസിയേറ്റ് ഡയറക്ടർ – ജിതുൻ രാധാകൃഷ്ണൻ, അസോസിയേറ്റ് ഡയറക്ടർ – ഷാരൂഖ് റഷീദ്, പ്രൊജക്റ്റ് ഡിസൈനർ – എം.എസ്. അരുൺ, സ്റ്റിൽ ഫോട്ടോഗ്രാഫർ – നിദാദ് കെ.എൻ., പബ്ലിസിറ്റി ഡിസൈൻ – ആനന്ദ് രാജേന്ദ്രൻ. പി.ആർ.ഒ. – എ.എസ്. ദിനേശ് , ആതിര ദിൽജിത്, ഓൺലൈൻ – ഒബ്സ്ക്യൂറ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.