ചീറിപ്പായാനൊരുങ്ങി ആസിഫ് അലി, സണ്ണി വെയ്ൻ, വിനായകൻ; 'കാസർഗോൾഡ്' തിയേറ്ററിലേക്ക്

Last Updated:

മൃദുൽ നായർ കഥയെഴുതി സംവിധാനം ചെയ്യുന്ന  'കാസർഗോൾഡ്' പ്രദർശനത്തിനൊരുങ്ങുന്നു

കാസർഗോൾഡ്
കാസർഗോൾഡ്
ആസിഫ് അലി (Asif Ali), സണ്ണി വെയ്ൻ (Sunny Wayne), ഷൈൻ ടോം ചാക്കോ (Shine Tom Chacko), വിനായകൻ (Vinayakan), മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മൃദുൽ നായർ കഥയെഴുതി സംവിധാനം ചെയ്യുന്ന  ‘കാസർഗോൾഡ്’ പ്രദർശനത്തിനൊരുങ്ങുന്നു. അതിനോടനുബന്ധിച്ച് ‘കാസർഗോൾഡി’ന്റെ പുതിയ പോസ്റ്റർ പുറത്തിറക്കി. സിദ്ദിഖ്, സമ്പത്ത് റാം, ദീപക് പറമ്പോൾ, ധ്രുവൻ, അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, സാഗർ സൂര്യ, ജെയിംസ് ഏലിയ തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. സരിഗമ അവതരിപ്പിക്കുകയും, എൽഎൽപിയുമായി സഹകരിച്ച് മുഖരി എന്റർടൈയ്മെന്റിന്റെ ബാനറിൽ വിക്രം മെഹ്റ, സിദ്ധാർത്ഥ് ആനന്ദ് കുമാർ, സൂരജ് കുമാർ, റിന്നി ദിവാകർ എന്നിവർ ചേർന്ന് നിർമ്മിക്കുകയും ചെയ്യുന്ന ചിത്രമാണ് ‘കാസർഗോൾഡ്’.
കോ-പ്രൊഡ്യൂസർ- സഹിൽ ശർമ്മ, ജെബിൽ ജേക്കബ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു. സജിമോൻ പ്രഭാകർ തിരക്കഥയും സംഭാഷണവുമെഴുതുന്നു. വൈശാഖ് സുഗുണൻ എഴുതിയ വരികൾക്ക്, വിഷ്ണു വിജയ്, നിരഞ്ജ് സുരേഷ് എന്നിവർ സംഗീതം പകരുന്നു.
എഡിറ്റർ- മനോജ് കണ്ണോത്ത്, കല- സജി ജോസഫ്, മേക്കപ്പ്- ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം- മസ്ഹർ ഹംസ, സ്റ്റിൽസ്- റിഷാദ് മുഹമ്മദ്, പ്രൊമോ സ്റ്റിൽസ്- രജീഷ് രാമചന്ദ്രൻ, പരസ്യകല- എസ്.കെ.ഡി. ഡിസൈൻ ഫാക്ടറി, സൗണ്ട് ഡിസൈൻ- രംഗനാഥ് രവി, ബിജിഎം- വിഷ്ണു വിജയ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- സുനിൽ കാര്യാട്ടുക്കര, പ്രൊഡക്ഷൻ കൺട്രോളർ- വിനോഷ് കൈമൾ, പ്രണവ് മോഹൻ, പി.ആർ.ഒ.- എ.എസ്. ദിനേശ്.
advertisement
Summary: Malayalam movie Kasargold is slated for a release on big screens. Starring Asif Ali, Sunny Wayne, Shine Tom Chacko and Vinayakan in the lead roles is directed by Mridul Nair. New poster from the film has been revealed prior to the release. Several other known names of the film industry form the cast
മലയാളം വാർത്തകൾ/ വാർത്ത/Film/
ചീറിപ്പായാനൊരുങ്ങി ആസിഫ് അലി, സണ്ണി വെയ്ൻ, വിനായകൻ; 'കാസർഗോൾഡ്' തിയേറ്ററിലേക്ക്
Next Article
advertisement
Exclusive | ചെങ്കോട്ട സ്ഫോടനം; ചാവേറാക്രമണമോ, പരിഭ്രാന്തിയിൽ പൊട്ടിത്തെറിച്ചതോ?
Exclusive | ചെങ്കോട്ട സ്ഫോടനം; ചാവേറാക്രമണമോ, പരിഭ്രാന്തിയിൽ പൊട്ടിത്തെറിച്ചതോ?
  • ജമ്മു കശ്മീരിൽ ഉന്നതവിദ്യാഭ്യാസമുള്ളവരും സമ്പന്നരുമായ ഡോക്ടർമാർ ഭീകരപ്രവർത്തനത്തിൽ പങ്കാളികളായി.

  • പുല്വാമയിലെ ശംബുര ഗ്രാമത്തിൽ നിന്നുള്ള ഇല്യാസ് അമീറിന്റെ i20 കാർ ഉപയോഗിച്ച് ചാവേർ ആക്രമണം.

  • പാകിസ്ഥാനിലെ ജെയ്ഷെ മുഹമ്മദിന്റെ നിർദ്ദേശപ്രകാരം ഇന്ത്യയെ നശിപ്പിക്കാൻ ഭീകരർ തയ്യാറെടുത്തു.

View All
advertisement