Kasargold | 'കാസർഗോൾഡി'ൽ രണ്ട് ജന്മദിനം; ഒരു പിറന്നാൾ ആഘോഷം

Last Updated:

നടൻ സിദ്ദിഖ്, നിർമ്മാതാവ് റിന്നി ദിവാകർ എന്നിവരുടെ ജന്മദിനമാണ് കേക്ക് മുറിച്ച് ആഘോഷിച്ചത്

സിനിമാ ലൊക്കേഷനിലെ ജന്മദിനാഘോഷം
സിനിമാ ലൊക്കേഷനിലെ ജന്മദിനാഘോഷം
പയ്യന്നൂരിൽ 'കാസർഗോൾഡ്' (Kasargold) എന്ന ചിത്രത്തിന്റെ ലോക്കേഷനിൻ വെച്ച് രണ്ടു പേരുടെ ജന്മദിനം ഒരുമിച്ച് ആഘോഷിച്ചു. നടൻ സിദ്ദിഖ്, നിർമ്മാതാവ് റിന്നി ദിവാകർ എന്നിവരുടെ ജന്മദിനമാണ് കേക്ക് മുറിച്ച് ആഘോഷിച്ചത്. ആസിഫ് അലി, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, ദീപക് പറമ്പോൾ, മാളവിക, ശ്രീനാഥ്, ശ്രീരഞ്ജിനി നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മൃദുൽ നായർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കാസർഗോൾഡ്'.
മുഖരി എന്റർടൈയ്മെന്റിന്റെ സഹകരണത്തോടെ സരിഗമ അവതരിപ്പിക്കുന്ന 'കാസർഗോൾഡ്' വിക്രം മെഹ്റ, സിദ്ധാർത്ഥ് ആനന്ദ് കുമാർ, സൂരജ് കുമാർ, റിന്നി ദിവാകർ എന്നിവർ ചേർന്ന് നിർമ്മിക്കുന്നു. കോ-പ്രൊഡ്യൂസർ- സഹിൽ ശർമ്മ, ജെബിൽ ജേക്കബ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു.
വിനായക് ശശികുമാർ, വൈശാഖ് സുഗുണൻ എന്നിവരുടെ വരികൾക്ക് ഡോൺ വിൻസെന്റ്, നിരഞ്ജ് സുരേഷ് എന്നിവർ സംഗീതം പകരുന്നു. എഡിറ്റർ- മനോജ് കണ്ണോത്ത്, കല- സജി ജോസഫ്, മേക്കപ്പ്- ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം- മസ്ഹർ ഹംസ, സ്റ്റിൽസ്- റിഷാദ് മുഹമ്മദ്, പരസ്യകല- എസ് കെ ഡി ഡിസൈൻ ഫാക്ടറി, ചീഫ് അസോസിയേറ്റ് ഡയറക്ടർ- സുനിൽ കാര്യാട്ടുക്കര, പ്രൊഡക്ഷൻ കൺട്രോളർ- വിനോഷ് കൈമൾ, പ്രണവ് മോഹൻ, പി.ആർ.ഒ.- എ.എസ്. ദിനേശ്, ശബരി.
advertisement
Summary: Birthday of actor Sidhique and producer Rinny Divakar was celebrated on the sets of the movie Kasargold. The film stars Asif Ali, Sunny Wayne, Shine Tom Chacko and Deepak Parambol among others
മലയാളം വാർത്തകൾ/ വാർത്ത/Film/
Kasargold | 'കാസർഗോൾഡി'ൽ രണ്ട് ജന്മദിനം; ഒരു പിറന്നാൾ ആഘോഷം
Next Article
advertisement
Gold price | ഒരുലക്ഷം തൊടാൻ പോയി, ഇനി തിരിച്ചിറക്കം; സംസ്ഥാനത്ത് സ്വർണവിലയിൽ ഗണ്യമായ ഇടിവ്
Gold price | ഒരുലക്ഷം തൊടാൻ പോയി, ഇനി തിരിച്ചിറക്കം; സംസ്ഥാനത്ത് സ്വർണവിലയിൽ ഗണ്യമായ ഇടിവ്
  • സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് 92,320 രൂപയായിരുന്നിടത്ത് ഇന്നത്തെ വില 91,720 രൂപയാണ്.

  • സ്വർണവിലയിൽ കഴിഞ്ഞ ദിവസത്തെ വിലയിൽ നിന്നും 1600 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

  • സ്വർണവിലയിൽ ഈ ആഴ്ചയുടെ തുടക്കത്തിൽ വർഷങ്ങളായുള്ള ട്രെൻഡ് പരിശോധിച്ചാലത്തെ ഏറ്റവും വലിയ ഇടിവ്.

View All
advertisement