Bichu Thirumala | അർഹതക്കുള്ള അംഗീകാരം ബിച്ചുവിന് കിട്ടിയോ? ഓർമ്മക്കുറിപ്പുമായി ബാലചന്ദ്ര മേനോൻ
- Published by:user_57
- news18-malayalam
Last Updated:
Balachandra Menon writes a memory on Bichu Thirumala | തന്നെ "മേനവനേ" എന്നു മാത്രം വിളിച്ചിരുന്ന, ജ്യേഷ്‌ഠസഹോദര തുല്യന്റെ ഓർമ്മയിൽ ബാലചന്ദ്ര മേനോൻ
ആദ്യ ചിത്രം മുതലുള്ള സൗഹാർദ്ദമാണ് ബാലചന്ദ്ര മേനോനും (Balachandra Menon) ബിച്ചു തിരുമലയും (Bichu Thirumala) തമ്മിൽ. ബിച്ചു തിരുമലയും, എ.ടി. ഉമ്മറും, യേശുദാസും, ജാനകി ദേവിയും, ബാലചന്ദ്ര മേനോനും ശോഭനയും ചേർന്നപ്പോൾ കാളിന്ദി തീരം തന്നിൽ... മലയാളി മനസ്സിന്റെ നെഞ്ചിൽ ചേക്കേറി.
തന്നെ "മേനവനേ" എന്നു മാത്രം വിളിച്ചിരുന്ന, ജ്യേഷ്‌ഠസഹോദര തുല്യന്റെ ആത്മ്മാവിന് നിത്യശാന്തി നേർന്നുകൊണ്ട് ബാലചന്ദ്ര മേനോൻ ഓർമ്മകളിലൂടെ സഞ്ചരിക്കുന്നു. "എന്റെ ആദ്യ ചിത്രമായ 'ഉത്രാടരാത്രി'യുടെ ഗാനരചയിതാവ്... അതായത്, സിനിമയിലെ എന്റെ തുടക്കത്തിലെ അമരക്കാരൻ.. (ജയവിജയ - സംഗീതം) എന്നെ ജനകീയ സംവിധായകനാക്കിയ "അണിയാത്തവളകളിൽ..... സംഗീതാസ്വാദകർക്കു "ഒരു മയിൽപ്പീലി" സമ്മാനിച്ച പ്രതിഭാധനൻ...... എന്റെ ആദ്യ നിർമ്മാണ സംരംഭമായ "ഒരു പൈങ്കിളിക്കഥ " യിലൂടെ ഞാൻ ആദ്യമായി സിനിമക്ക് വേണ്ടി പാടിയ വരികളും ബിച്ചുവിന് സ്വന്തം ......
advertisement
എക്കാലത്തെയും ജനപ്രിയ സിനിമകളിൽ ഒന്നായ "ഏപ്രിൽ 18 " ലൂടെ "കാളിന്ദീ തീരം " തീർത്ത സർഗ്ഗധനൻ ...... എന്തിന് ? രവീന്ദ്ര സംഗീതത്തിന് തുടക്കമിട്ട "ചിരിയോ ചിരി"യിൽ" ഏഴുസ്വരങ്ങൾ...." എന്ന അക്ഷരക്കൊട്ടാരം തീർത്ത കാവ്യശിൽപ്പി..... ഏറ്റവും ഒടുവിൽ എന്റെ സംഗീത സംവിധാനത്തിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ട "കൃഷ്ണ ഗോപാൽകൃഷ്ണ" എന്ന ചിത്രത്തിന് വേണ്ടി ഒത്തു കൂടിയ ദിനങ്ങൾ..." ബാലചന്ദ്ര മേനോൻ ഓർക്കുന്നു.
1972 ലെ 'ഭജഗോവിന്ദം' എന്ന സിനിമയിലൂടെ സംഗീതജീവിതം ആരംഭിച്ച ബി. ശിവശങ്കരൻ നായർ എന്ന ബിച്ചു തിരുമല, ജി. ദേവരാജൻ, വി. ദക്ഷിണാമൂർത്തി, എം.എസ്. ബാബുരാജ്, കെ. രാഘവൻ, എം.എസ്. വിശ്വനാഥൻ, എ.ടി. ഉമ്മർ, ശ്യാം, ജെറി അമൽദേവ്, ജോൺസൺ, ഔസേപ്പച്ചൻ, ഇളയരാജ, എ.ആർ. റഹ്മാൻ തുടങ്ങി പ്രതിഭാധനരായ സംഗീതജ്ഞർക്കൊപ്പം ഗാനങ്ങൾ മെനഞ്ഞിട്ടുണ്ട്.
advertisement
എന്നാൽ അദ്ദേഹത്തിന് അർഹിക്കുന്ന അംഗീകാരം ലഭിച്ചോ എന്ന് ബാലചന്ദ്ര മേനോൻ തന്റെ പോസ്റ്റിൽ ആശങ്ക പ്രകടിപ്പിക്കാതെ ഇരുന്നില്ല.
"ബിച്ചു ....അക്ഷരങ്ങൾ കൊണ്ട് അമ്മാനമാടുന്ന ഒരു മന്ത്രികനായിരുന്നു നിങ്ങൾ ....എന്നാൽ ആ അർഹതക്കുള്ള അംഗീകാരം നിങ്ങൾക്ക് കിട്ടിയോ എന്ന കാര്യത്തിൽ എനിക്കും എന്നെപ്പോലെ പലർക്കും സംശയമുണ്ടായാൽ കുറ്റം പറയാനാവില്ല .... തന്റെ ജനകീയ ഗാനങ്ങളിലൂടെ ബിച്ചു എക്കാലവും മലയാളീ സംഗീതാസ്വാദകരുടെ മനസ്സിൽ സജീവമായിത്തന്നെ നിലനിൽക്കും ," അദ്ദേഹം കുറിച്ചു.
Summary: Balachandra Menon remembers lyricist Bichu Thirumala in his Facebook post. Their association dates back to the day when journalist-turned-filmmaker Menon made his first movie Uthradarathri. In a personal ode to the brotherly figure, Menon doubts whether Bichu Thirumala received his due through a career spanning decades
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 26, 2021 9:27 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Bichu Thirumala | അർഹതക്കുള്ള അംഗീകാരം ബിച്ചുവിന് കിട്ടിയോ? ഓർമ്മക്കുറിപ്പുമായി ബാലചന്ദ്ര മേനോൻ