മലയാളത്തിൽ സൈക്കോ കില്ലറുടെ കഥപറയുന്ന സിനിമയുമായി ബംഗാളിൽ നിന്നുമൊരു സംവിധായകൻ; 'കത്തി നൃത്തം'
- Published by:user_57
- news18-malayalam
Last Updated:
Bengali director to make a cinema in Malayalam about a psycho killer | ഒരു കഥകളി കലാകാരന്‍ സെെക്കോ കൊലയാളിയായി മാറുന്നതിന്റെ സംഭവബഹുലമായ മുഹൂര്‍ത്തങ്ങളാണ് സിനിമ ദൃശ്യവല്‍ക്കരിക്കുന്നത്
ദി വെെഫ്സ് ലെറ്റര്‍, വെെറ്റ്, കാക്റ്റസ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ബംഗാളി സംവിധായകന്‍ അനീക്ക് ചൗധരി മലയാളത്തിൽ ഒരുക്കുന്ന ആദ്യ ചിത്രമാണ് 'കത്തി നൃത്തം'.
പി.എസ്.എസ്. എന്റര്‍ടെെയ്ന്‍മെന്റ്സിന്റെ ബാനറില്‍ അനീക്ക് ചൗധരി തിരക്കഥയെഴുതി എഡിറ്റ് ചെയ്ത് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ രാഹുല്‍ ശ്രീനിവാസന്‍, സാബൂജ് ബര്‍ദാന്‍, രുഗ്മണി സിര്‍ക്കര്‍, ആതിര സെന്‍ഗുപ്ത എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഒരു കഥകളി കലാകാരന്‍ സെെക്കോ കൊലയാളിയായി മാറുന്നതിന്റെ സംഭവബഹുലമായ മുഹൂര്‍ത്തങ്ങളാണ് സിനിമ ദൃശ്യവല്‍ക്കരിക്കുന്നത്.
advertisement
ഛായാഗ്രഹണം സൗമ്യ ബാരിക് സൗരിദ്ബ് ചാറ്റര്‍ജി നിര്‍വ്വഹിക്കുന്നു. കേരളവുമായി സാമ്യമുള്ള സ്ഥലങ്ങള്‍ കണ്ടെത്തി ഭൂരിഭാഗവും കൊല്‍ക്കത്തയില്‍ ഒരു കൊല്ലം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ കത്തി നൃത്തം പ്രദര്‍ശനത്തിനൊരുങ്ങുകയാണ്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 03, 2020 6:50 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
മലയാളത്തിൽ സൈക്കോ കില്ലറുടെ കഥപറയുന്ന സിനിമയുമായി ബംഗാളിൽ നിന്നുമൊരു സംവിധായകൻ; 'കത്തി നൃത്തം'