Rani movie | മാറ്റമില്ല, 'റാണി' എന്ന് തന്നെ പേര്; ബിജു സോപാനം, ശിവാനി മേനോൻ ചിത്രം തിയേറ്ററിലേക്ക്

Last Updated:

ഇതേ പേരിൽ മറ്റൊരു ചിത്രം പ്രഖ്യാപിച്ചത് മുതൽ ചിത്രത്തിൻ്റെ പേരിൽ ഏറെ ചർച്ചകൾ നടന്നിരുന്നു

റാണി
റാണി
‘ഉപ്പും മുളകും’ (Uppum Mulakum) എന്ന ജനപ്രിയ പരമ്പരയിലൂടെ അച്ഛനും മകളുമായി പ്രേക്ഷകർക്ക് മുന്നിൽ നിറഞ്ഞാടിയ ബിജു സോപാനവും (Biju Sopanam) ശിവാനി മേനോനും (Shivani Menon) ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രം ‘റാണി’ തിയേറ്റർ റിലീസിന് ഒരുങ്ങി. എസ്.എം.ടി. പ്രൊഡക്ഷൻസ്, റഷാജ് എൻ്റർടെയിൻമെൻ്റ്സ് എന്നീ ബാനറുകളിൽ നിസാമുദ്ദീൻ നാസർ സംവിധാനം ചെയ്യുന്ന സിനിമക്ക് U/A സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചു. ഇതേ പേരിൽ മറ്റൊരു ചിത്രം പ്രഖ്യാപിച്ചത് മുതൽ ചിത്രത്തിൻ്റെ പേരിൽ ഏറെ ചർച്ചകൾ നടന്നിരുന്നു.
ഫാമിലി എന്റർടെയ്നർ സ്വഭാവത്തിലുള്ള ചിത്രത്തിൻ്റെ കഥ മണി എസ്. ദിവാകർ, നിസാമുദ്ദീൻ നാസർ എന്നിവരുടേതാണ്. ചിത്രത്തിൽ മുൻനിര അഭിനേതാക്കളായി ജയൻ ചേർത്തല, കുളപ്പുള്ളി ലീല, മഖ്ബൂൽ സൽമാൻ, കണ്ണൻ പട്ടാമ്പി, അൻസാൽ പള്ളുരുത്തി, റിയാസ് പത്താൻ, ജെൻസൻ ആലപ്പാട്ട്, കവിത ബൈജു, ദാസേട്ടൻ കോഴിക്കോട്, ആരോമൽ ബി.എസ്., രഞ്ജൻ ദേവ്, ശ്രീദേവ് പുത്തേടത്ത് എന്നിവരും അഭിനയിക്കുന്നു. മണിസ് ദിവാകർ, ബിനു ക്രിസ്റ്റഫർ, അബ്ദുൾ റഷീദ്, സയീദ് അലി, പ്രദീപ് പുത്തേടത്ത്, സജിഷ് ഫ്രാൻസിസ് എന്നിവരാണ് സഹനിർമ്മാതാക്കൾ.
advertisement
അരവിന്ദ് ഉണ്ണി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻ്റെ എഡിറ്റർ വി. ഉണ്ണികൃഷ്ണനാണ്. പ്രൊഡക്ഷൻ കൺട്രോളർ: പ്രമോദ് ദേവനന്ദ, സംഗീതം: രാഹുൽരാജ് തോട്ടത്തിൽ, ബി.ജി.എം.: ധനുഷ് ഹരികുമാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: മുനീർ പൊന്നല്പ്, അസോസിയേറ്റ് ഡയറക്ടർമാർ: സജിഷ് ഫ്രാൻസിസ്, ശ്രീദേവ് പുത്തേടത്ത്, അസിസ്റ്റന്റ് ഡയറക്ടർമാർ: ജോസ്വിൻ ജോൺസൻ, ആര്യൻ ഉണ്ണി, ഇബ്നു, വിനീത, ദിയ കൃഷ്ണ, ഫിനാൻസ് മാനേജർ: നൗസൽ നൗസ, ആർട്ട്: ഷിനോയ് കട്ടപ്പന, മേക്കപ്പ്: ഹെന്ന & ദീപിക, കോസ്റ്റ്യൂം: ദിയ കൃഷ്ണ, സെക്കൻ്റ് യൂണിറ്റ് ക്യാമറ: മുഹമ്മദ് റാഫി, ലൊക്കേഷൻ മാനേജർ: ജെയ്സൺ കട്ടപ്പന, സ്റ്റുഡിയോ: മാജിക് മാങ്കോ ഫിലിം സ്റ്റുഡിയോ, ഡി&എസ് മീഡിയ വർക്ക്സ്റ്റേഷൻ കൊച്ചി, വി.എഫ്.എക്സ്.: ബെർലിൻ, സൗണ്ട് ഡിസൈൻ: ശ്രീജിത്ത് ശങ്കർ, കളറിസ്റ്റ്: ഓപ്പോയ്, പി.ആർ.ഒ.: ഹരീഷ് എ.വി., മാർക്കറ്റിംങ് & പ്രമോഷൻസ്: ബി.സി ക്രിയേറ്റീവ്സ്, സ്റ്റിൽസ്: അംബരീഷ്. ആർ, ഡിസൈൻ: അതുൽ കോൾഡ് ബ്രൂ. ചിത്രം ജൂലായ് മാസത്തിൽ തിയേറ്ററിൽ എത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
advertisement
Summary: There has been news regarding Uppum Mulakum fame Biju Sopanam and Shivani Menon coming together for a Malayalam movie. However, the title got into debate, after another movie of the same name was announced. Nevertheless, the makers decided to go ahead with the already decided name
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Rani movie | മാറ്റമില്ല, 'റാണി' എന്ന് തന്നെ പേര്; ബിജു സോപാനം, ശിവാനി മേനോൻ ചിത്രം തിയേറ്ററിലേക്ക്
Next Article
advertisement
ഖുറാനില്‍ കൈവച്ച് സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്ക് മേയറായി; സത്യപ്രതിജ്ഞാ ചടങ്ങ് സബ് വേ സ്റ്റേഷനിൽ
ഖുറാനില്‍ കൈവച്ച് സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്ക് മേയറായി; സത്യപ്രതിജ്ഞാ ചടങ്ങ് സബ് വേ സ്റ്റേഷനിൽ
  • 34 വയസ്സുള്ള സൊഹ്റാൻ മംദാനി ന്യൂയോർക്ക് നഗരത്തിന്റെ ആദ്യ മുസ്ലീം മേയറായി തിരഞ്ഞെടുക്കപ്പെട്ടു

  • മംദാനി ഖുറാനിൽ കൈവച്ച് സബ്‌വേ സ്റ്റേഷനിൽ സത്യപ്രതിജ്ഞ ചെയ്ത് ചരിത്രം സൃഷ്ടിച്ചു

  • മംദാനി ന്യൂയോർക്ക് മേയറാകുന്ന ആദ്യ ഇന്ത്യൻ വംശജനാണ്, ആൻഡ്രു ക്വോമോയെ പരാജയപ്പെടുത്തി

View All
advertisement