'ഉപ്പും മുളകും' ബാലുവും ശിവാനിയും അച്ഛനും മകളുമായി വരുന്നു; 'റാണി'യിൽ

Last Updated:

ഫാമിലി എന്റർടെയ്നർ സ്വഭാവത്തിലുള്ള സിനിമയാണിത്

റാണി
റാണി
‘ഉപ്പും മുളകും’ എന്ന ജനപ്രിയ പരിപാടിയിലൂടെ ബാലു എന്ന അച്ഛനും ശിവാനിയെന്ന മകളുമായി പ്രേക്ഷകർക്ക് മുന്നിൽ നിറഞ്ഞാടിയ ബിജു സോപാനവും ശിവാനി മേനോനും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രമാണ് ‘റാണി’. ചിത്രത്തിൻ്റെ സെക്കൻ്റ് ലുക്ക് പോസ്റ്ററിൽ ഇരുവരെയും കാണാം. എസ്.എം.ടി. പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നിസാമുദ്ദീൻ നാസർ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി.
ഫാമിലി എന്റർടെയ്നർ സ്വഭാവത്തിലുള്ള ചിത്രത്തിൻ്റെ കഥ മണിസ് ദിവാകറിന്റേതാണ്. ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി ജയൻ ചേർത്തല, കുളപ്പുള്ളി ലീല, മഖ്ബൂൽ സൽമാൻ, കണ്ണൻ പട്ടാമ്പി, അൻസാൽ പള്ളുരുത്തി, റിയാസ് പത്താൻ, ജെൻസൻ ആലപ്പാട്ട്, കവിത ബൈജു, ദാസേട്ടൻ കോഴിക്കോട്, ആരോമൽ ബി.എസ്, ശ്രീദേവ് പുത്തേടത്ത് എന്നിവരും അഭിനയിക്കുന്നു.
advertisement
മണിസ് ദിവാകർ, ബിനു ക്രിസ്റ്റഫർ, അബ്ദുൾ റഷീദ്, സയീദ് അലി, പ്രദീപ് പുത്തേടത്ത്, സജിഷ് ഫ്രാൻസി എന്നിവരാണ് സഹനിർമ്മാതാക്കൾ. അരവിന്ദ് ഉണ്ണി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻ്റെ എഡിറ്റർ വി. ഉണ്ണികൃഷ്ണനാണ്. പ്രൊഡക്ഷൻ കൺട്രോളർ: പ്രമോദ് ദേവനന്ദ, സംഗീതം: രാഹുൽരാജ് തോട്ടത്തിൽ, ബി.ജി.എം.: ധനുഷ് ഹരികുമാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: മുനീർ പൊന്നാൾ, അസോസിയേറ്റ് ഡയറക്ടർമാർ: സജിഷ് ഫ്രാൻസിസ്, ശ്രീദേവ് പുത്തേടത്ത്, അസിസ്റ്റന്റ് ഡയറക്ടർമാർ: ജോസ്വിൻ ജോൺസൻ, ആര്യൻ ഉണ്ണി, ഇബ്നു, ദിയകൃഷ്ണ, ഫിനാൻസ് മാനേജർ: നൗസൽ നൗസ, ആർട്ട്: ഷേണായി കട്ടപ്പന, മേക്കപ്പ്: ഹെന്ന & ദീപിക, കോസ്റ്റ്യൂം: ദിയ കൃഷ്ണ, രണ്ടാം യൂണിറ്റ് ക്യാമറ: മുഹമ്മദ് ആർ.എഫ്.ഐ, ലൊക്കേഷൻ മാനേജർ: ജൈസൺ കട്ടപ്പന, സ്റ്റുഡിയോ: മാജിക് മാങ്കോ ഫിലിം സ്റ്റുഡിയോ, ഡി&എസ് മീഡിയ വർക്ക്സ്റ്റേഷൻ കൊച്ചി, വി.എഫ്.എക്സ്: ബെർലിൻ, സൗണ്ട് ഡിസൈൻ: ശ്രീജിത്ത് ശങ്കർ, കളറിസ്റ്റ്: അപ്പോയ്, പി.ആർ.ഒ: ഹരീഷ് എ.വി., മാർക്കറ്റിംങ് ആൻഡ് പ്രമോഷൻസ്: ബി.സി. ക്രിയേറ്റീവ്സ്, സ്റ്റിൽസ്: അംബരീഷ് ആർ., ഡിസൈൻ: അതുൽ കോൾഡ്ട്രൂ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ചിത്രം ഉടൻ തിയേറ്ററിലേക്ക് എത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Film/
'ഉപ്പും മുളകും' ബാലുവും ശിവാനിയും അച്ഛനും മകളുമായി വരുന്നു; 'റാണി'യിൽ
Next Article
advertisement
'വികസിത് ഭാരതിലേക്ക്'; വിശാഖപട്ടണത്തെ 1.27 ലക്ഷം കോടി രൂപയുടെ ഗൂഗിള്‍ എഐ ഹബ്ബിൽ പ്രധാനമന്ത്രി മോദി
'വികസിത് ഭാരതിലേക്ക്'; വിശാഖപട്ടണത്തെ 1.27 ലക്ഷം കോടി രൂപയുടെ ഗൂഗിള്‍ എഐ ഹബ്ബിൽ പ്രധാനമന്ത്രി മോദി
  • വിശാഖപട്ടണത്ത് 1.27 ലക്ഷം കോടി രൂപയുടെ ഗൂഗിള്‍ എഐ ഹബ്ബ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.

  • ഗൂഗിളിന്റെ ഏറ്റവും വലിയ നിക്ഷേപമായ ഈ എഐ ഹബ്ബ് ഇന്ത്യയുടെ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയെ ഉയര്‍ത്തും.

  • പദ്ധതിയുടെ ഭാഗമായി 2026-2030 കാലയളവില്‍ ഏകദേശം 15 ബില്ല്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് ഗൂഗിള്‍ അറിയിച്ചു.

View All
advertisement