സംവിധാന കുലപതി അടൂർ ഗോപാലകൃഷ്ണനൊപ്പം അതിഥിയായി വേദി പങ്കിട്ട് നടൻ ബിനീഷ് ബാസ്റ്റിൻ. മാവേലിക്കര ബിഷപ്പ് മൂർ കോളേജിലെ യൂണിയൻ ഉദ്‌ഘാടനത്തിനാണ് ബിനീഷ് അടൂരിനൊപ്പം പങ്കെടുത്തത്. "ഇന്ന് മാവേലിക്കര ബിഷപ്പ് മൂർ കോളേജ് യൂണിയൻ ഉദ്ഘാടനത്തോടനുബന്ധിച്ച് ലോകസിനിമ ഇതിഹാസത്തിന്റെ കൂടെ," അടൂരിനൊപ്പം നിൽക്കുന്ന ചിത്രത്തോടൊപ്പം ബിനീഷ് കുറിച്ചു.
മലയാള സിനിമയെ ലോക ഭൂപടത്തിൽ എത്തിച്ചതിൽ അഗ്രഗണ്യനാണ് അടൂർ. പല വിഭാഗങ്ങളിലായി തന്റെ ചിത്രങ്ങൾക്ക് 17 ദേശീയ അവാർഡ് നേടിയ സംവിധായകനാണ് അടൂർ.
ബിനീഷും സംവിധായകൻ അനിൽ രാധാകൃഷ്ണൻ മേനോനുമായുള്ള വേദി പങ്കിടൽ വിവാദവുമായി ബന്ധപ്പെട്ട് വലിയ വിവാദം പൊട്ടിപ്പുറപ്പെട്ടിരുന്നു.
ബിനീഷ് ബാസ്റ്റിൻ വരുന്ന വേദിയിൽ താൻ പങ്കെടുക്കില്ലെന്ന് അനിൽ രാധാകൃഷ്ണൻ മേനോൻ നിലപാടെടുത്തു എന്നതിനെ ചൊല്ലിയായിരുന്നു വിവാദം. അനിൽ രാധാകൃഷ്ണൻ മേനോന്‍റെ മാഗസിൻ റിലീസ് ചടങ്ങ് പൂർത്തിയായി അദ്ദേഹം തിരിച്ചുപോയതിന് ശേഷം ബിനീഷിനോട് എത്തിയാൽ മതിയെന്ന് സംഘാടകർ പറഞ്ഞെങ്കിലും അദ്ദേഹം അത് വക വെച്ചില്ല. സംഘാടകരുടെ എതിർപ്പ് വകവെക്കാതെ വേദിയിലെത്തിയ ബിനീഷ് സ്‌റ്റേജിലെ തറയിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.
ഇതേതുടർന്ന് വർഗ-വർണ്ണ വിവേചനം എന്ന് ചൊല്ലി വിവാദം പൊട്ടിപ്പുറപ്പെടുകയായിരുന്നു. ശേഷം ചലച്ചിത്ര സംഘടനയുടെ ഇടപെടലിൽ പ്രശ്നം ഒത്തുതീർക്കുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.