advertisement

വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്ഥാനം നൂർബിന റഷീദ് രാജിവച്ചു

Last Updated:

താനടക്കമുള്ളവരെ വേദിയിൽ നിന്ന് ഇറക്കിവിട്ട സമസ്തയുടെ ആദർശം ഇപ്പോൾ എവിടെപ്പോയെന്നും നൂർബിന ചോദിച്ചു. എം കെ മുനീറിനോട് കാട്ടിയത് അനീതിയാണെന്നും അവർ തുറന്നടിച്ചു

Rapid Read
നൂർബിന റഷീദ്
നൂർബിന റഷീദ്
കോഴിക്കോട്: മുസ്ലിം ലീഗിന്റെ സ്ഥാനാർത്ഥി  നിർണയത്തിൽ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെ വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്ഥാനം നൂർബിന റഷീദ് രാജിവച്ചു. വ്യാഴാഴ്ച നടത്തിയ വാർത്താസമ്മേളനത്തിലാണ് നൂർബിന രാജിപ്രഖ്യാപനം നടത്തിയത്. നേതൃത്വത്തിന് രാജി അറിയിച്ചുകൊണ്ട് ഇ-മെയിൽ അയച്ചുവെന്നും എന്നാല്‍ മുസ്ലിം ലീഗ് വിടുന്നില്ലെന്നും ലീഗിൽ തുടരാനാവുമെന്നാണ് കരുതുന്നതെന്നും നാളത്തെ കാര്യം പറയാനാവില്ലെന്നും അവർ പറഞ്ഞു.
പേരാമ്പ്രയിലെ മുസ്ലിം ലീഗ് സ്ഥാനാർത്ഥി ഫാത്തിമ തഹ്ലിയക്കെതിരെ രൂക്ഷ വിമർശനമാണ് നൂര്‍ബിന റഷീദ് ഉയർത്തിയത്. ഹരിതവിവാദം സൃഷ്ടിച്ചയാളാണ് ഫാത്തിമ തഹ്ലിയ. പാണക്കാട് തങ്ങളെ നാലാം ഖലീഫ എന്ന് ഫാത്തിമ തഹ്ലിയ വിളിച്ചു. പരാതിയുണ്ടെങ്കിൽ ഉറച്ച് നിൽക്കണമായിരുന്നു. തഹ്ലിയക്ക് സീറ്റ് നൽകില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി അടക്കം ഉറപ്പ് നൽകി. തഹ്ലിയ പാണക്കാട് കറങ്ങി നടന്നു. തങ്ങളുടെ വീട്ടിൽ പോകാൻ ഫാത്തിമക്ക് അവസരം നൽകി. എന്നാൽ തനിക്ക് പോകാൻ അനുവാദം നൽകിയില്ലെന്നും നൂർബിന റഷീദ് പറഞ്ഞു.
advertisement
ഫാത്തിമ ജമാ അത്തെ ഇസ്ലാമിയുടെ നോമിനിയാണോ എന്ന് പാർട്ടി സെക്രട്ടറിയോട് നേരിട്ട് ചോദിച്ചപ്പോൾ ചിരിച്ചുതള്ളി. ഫാത്തിമയെ സ്ഥാനാർത്ഥിയാക്കരുതെന്ന് വനിതാ ലീഗ് ആവശ്യപ്പെട്ടെങ്കിലും അത് നിരസിക്കപ്പെട്ടുവെന്നും നൂര്‍ബിന റഷീദ് കുറ്റപ്പെടുത്തി.
'ഞങ്ങൾക്ക് ഞങ്ങളുടെ മൂല്യങ്ങളില്ലേ. ഇത്രയും കാലത്തിനിടയിൽ പാണക്കാട് കുടുംബങ്ങളെ മോശമായി ചിത്രീകരിക്കപ്പെട്ട സ്ഥിതി വിശേഷത്തോട് ഞങ്ങൾക്ക് മനസുകൊണ്ട് യോജിക്കാൻ പറ്റില്ല. ഞങ്ങൾ വിയോജിപ്പ് ആദ്യമേ തന്നെ പറഞ്ഞിരുന്നു. സീറ്റ് കൊടുക്കരുതെന്ന്. തങ്ങൾമാർ എന്നുപറഞ്ഞാൽ ഞങ്ങൾക്ക് ഏറ്റവും വേണ്ടപ്പെട്ടവരാണ്. പാണക്കാട് കുടുംബത്തെ ഹൃദയത്തോട് ചേർത്തുപിടിക്കുന്നവരാണ്. ലോകത്താരും തങ്ങന്മാർക്കെതിരേ സംസാരിച്ചിട്ടില്ല' -  നൂർബിന റഷീദ് പറഞ്ഞു.
advertisement
താനടക്കമുള്ളവരെ വേദിയിൽ നിന്ന് ഇറക്കിവിട്ട സമസ്തയുടെ ആദർശം ഇപ്പോൾ എവിടെപ്പോയെന്നും നൂർബിന ചോദിച്ചു. എം കെ മുനീറിനോട് കാട്ടിയത് അനീതിയാണെന്നും അവർ തുറന്നടിച്ചു. അവസാന നിമിഷം വരെ സീറ്റ് നൽകുമെന്ന് മോഹിപ്പിച്ചെങ്കിലും ഒടുവിൽ സീറ്റ് നൽകിയില്ല. സമൂഹ മാധ്യമങ്ങളിൽ പ്രഖ്യാപനത്തിന് മുമ്പ് മുനീറിനെതിരെ അധിക്ഷേപം നടത്തിയെന്നും ഒരു സെലാനും ചൊല്ലി തട്ടവും ഇട്ടാൽ എല്ലാമായോ എന്നും നൂർബിന റഷീദ് ചോദിക്കുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്ഥാനം നൂർബിന റഷീദ് രാജിവച്ചു
Next Article
advertisement
റീൽ ഉണ്ടാക്കാൻ എളുപ്പമാണ്; റിയൽ ആവണം; വനിതാ നേതാക്കൾ സദസിലിരുന്നപ്പോൾ അസഹിഷ്ണുത ആയിരുന്നില്ലേ? നൂർബിന റഷീദ്
റീൽ ഉണ്ടാക്കാൻ എളുപ്പമാണ്; റിയൽ ആവണം; വനിതാ നേതാക്കൾ സദസിലിരുന്നപ്പോൾ അസഹിഷ്ണുത ആയിരുന്നില്ലേ? നൂർബിന റഷീദ്
  • നൂർബിന റഷീദ് വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്ഥാനം രാജിവച്ച് ഫാത്തിമ തഹ്ലിയയെ വിമർശിച്ചു

  • സമരങ്ങൾ ഫോട്ടോ ഷൂട്ടിനായി നടത്തുന്നതാണ്, യഥാർത്ഥ പോരാട്ടം യുവത്വ ലീഗിൽ കാണാം

  • പാണക്കാട് കുടുംബത്തെ മോശമായി ചിത്രീകരിച്ചതിൽ യോജിക്കാൻ പറ്റില്ലെന്നും മൂല്യങ്ങൾ വേണമെന്നും പറഞ്ഞു

View All
advertisement