Brahmastra | ബ്രഹ്മാസ്ത്ര രണ്ടും മൂന്നും ഭാഗങ്ങൾ എപ്പോൾ? റിലീസ് തിയതി ഉറപ്പിച്ച് സംവിധായകൻ

Last Updated:

മറ്റൊരു പ്രോജക്റ്റിനെക്കുറിച്ചും മുഖർജി സൂചന നൽകി

ബ്രഹ്മാസ്ത്ര
ബ്രഹ്മാസ്ത്ര
ബ്രഹ്മാണ്ഡ ചിത്രം ‘ബ്രഹ്മാസ്ത്ര’ ട്രൈലജിയുടെ (Brahmastra trilogy) രണ്ട്, മൂന്ന് ഭാഗങ്ങൾ ഒരുമിച്ച് നിർമ്മിച്ച് ഒരു വർഷത്തിനുള്ളിൽ റിലീസ് ചെയ്യുമെന്ന് സംവിധായകൻ അയൻ മുഖർജി. 2022 സെപ്റ്റംബറിൽ പുറത്തിറങ്ങിയ തന്റെ ‘ആസ്ട്രവേഴ്‌സി’നെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരം അയൻ മുഖർജി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. രണ്ടാം ഭാഗം മൂന്ന് വർഷത്തിനുള്ളിൽ തീയറ്ററുകളിൽ എത്തും. രണ്ടാം ഭാഗം ഡിസംബർ 2026, മൂന്നാം ഭാഗം 2027 ഡിസംബറിലും റിലീസ് ചെയ്യുമെന്ന് മുഖർജി അറിയിച്ചു.
“ബ്രഹ്മാസ്ത്ര ട്രൈലജി, അസ്ത്രവേർഴ്സ്, എന്റെ ജീവിതം എന്നിവയെക്കുറിച്ച് ചില വിവരങ്ങൾ പുറത്തുവിടാൻ സമയമായിരിക്കുന്നു. ഒന്നാം ഭാഗത്തിന് ലഭിച്ച സ്നേഹവും പ്രതികരണവും കണക്കിലെടുത്ത് രണ്ടും മൂന്നും ഭാഗങ്ങൾ നിർമ്മിക്കാനുള്ള കാഴ്ചപ്പാട് വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയായിരുന്നു ഞാൻ. ആദ്യഭാഗത്തേക്കാൾ മികച്ചതും വലുതുമാകും വരാനിരിക്കുന്ന ഭാഗങ്ങൾ.
ബ്രഹ്മാസ്ത്ര രണ്ടിന്റെയും മൂന്നിന്റെയും തിരക്കഥ പൂർത്തിയാക്കാൻ കുറച്ചുകൂടി സമയം ആവശ്യമാണെന്ന് ഞാൻ മനസ്സിലാക്കി. ഞങ്ങൾ രണ്ട് സിനിമകളും ഒരുമിച്ച് നിർമ്മിക്കാൻ പോകുന്നു,” അദ്ദേഹം പറഞ്ഞു.

View this post on Instagram

A post shared by Ayan Mukerji (@ayan_mukerji)

advertisement
മറ്റൊരു പ്രോജക്റ്റിനെക്കുറിച്ചും മുഖർജി സൂചന നൽകി. ‘വളരെ സവിശേഷമായ’ സിനിമ സംവിധാനം ചെയ്യാനുള്ള ‘പ്രത്യേക അവസരം’ പ്രപഞ്ചം തനിക്ക് സമ്മാനിച്ചതായി അദ്ദേഹം പറഞ്ഞു.
വാർ 2 സംവിധാനം ചെയ്യാൻ യഷ് രാജ് ഫിലിംസ് മുഖർജിയെ ചുമതലപ്പെടുത്തിയതിനാലാണ് ബ്രഹ്മാസ്ത്ര ഭാഗങ്ങൾ വൈകുന്നത് എന്ന ഊഹാപോഹങ്ങൾക്ക് ഈ പ്രഖ്യാപനം ആക്കം കൂട്ടിക്കഴിഞ്ഞു.
ബോളിവുഡ് ട്രേഡ് അനലിസ്റ്റ് തരൺ ആദർശ് ഇക്കാര്യം ട്വീറ്റ് ചെയ്ത് സ്ഥിരീകരിച്ചു. ‘വാർ’ അടുത്ത ഭാഗം സംവിധാനം ചെയ്യാൻ മുഖർജി സമ്മതിച്ചിട്ടുണ്ടെന്നും, ഋതിക് റോഷൻ നായകനാകുമെന്നും അദ്ദേഹം പറഞ്ഞു.
advertisement
Summary: Brahmastra second and third parts release dates are here
മലയാളം വാർത്തകൾ/ വാർത്ത/Film/
Brahmastra | ബ്രഹ്മാസ്ത്ര രണ്ടും മൂന്നും ഭാഗങ്ങൾ എപ്പോൾ? റിലീസ് തിയതി ഉറപ്പിച്ച് സംവിധായകൻ
Next Article
advertisement
Horoscope October 24 | ബന്ധങ്ങളിൽ സന്തോഷവും സംതൃപ്തിയും ഉണ്ടാകും ; മറ്റുള്ളവരെ ആകർഷിക്കാനാകും : ഇന്നത്തെ രാശിഫലം അറിയാം
Horoscope October 24 | ബന്ധങ്ങളിൽ സന്തോഷവും സംതൃപ്തിയും ഉണ്ടാകും ; മറ്റുള്ളവരെ ആകർഷിക്കാനാകും : ഇന്നത്തെ രാശിഫലം
  • മേടം രാശിക്കാർക്ക് സ്‌നേഹവും നിറഞ്ഞ സന്തോഷകരമായ ദിവസം

  • ഇടവം രാശിക്കാർക്ക് സമ്മിശ്ര വികാരങ്ങളും ബന്ധത്തിൽ വെല്ലുവിളികളും

  • മിഥുനം രാശിക്കാർക്ക് ആശയവിനിമയത്തിലൂടെ ബന്ധങ്ങൾ ശക്തമാക്കാം

View All
advertisement