Kochupreman | മറഞ്ഞിട്ടും മായാതെ കൊച്ചുപ്രേമൻ; തങ്കത്തിന്റെ കാര്‍ന്നോര്‍ക്ക് വിട ചൊല്ലി സഹപ്രവർത്തകർ
- Published by:user_57
- news18-malayalam
Last Updated:
'ഒപ്പമുണ്ടായിരുന്ന കുറച്ചു ദിവസങ്ങള്‍ ഞങ്ങള്‍ക്ക് ഓര്‍ത്തുവെക്കാനാവുന്നതാക്കി മാറ്റിയാണ് കൊച്ചുപ്രേമന്‍ ചേട്ടന്‍ പോയത്'
മലയാള സിനിമയില്‍ ഹാസ്യത്തിന്റെയും അഭിനയത്തിന്റെയും വേറിട്ട പാത തീര്‍ത്ത, അന്തരിച്ച കലാകാരന്‍ കൊച്ചുപ്രേമനെ ഓര്‍ത്ത് ‘തങ്കം’ (Thankam) സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. ‘തങ്കം’ സിനിമയില്‍ അഭിനയിച്ച അദ്ദേഹത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവെച്ചാണ് അണിയറപ്രവര്‍ത്തകര്‍ കൊച്ചുപ്രേമന്റെ ഓര്‍മ്മകള്‍ പങ്കുവച്ചത്. അദ്ദേഹത്തിന്റെ വര്‍ക്കിനോടുള്ള പാഷന്‍ വലിയ പാഠമാണെന്നും തങ്കത്തിന്റെ കാര്‍ന്നോര്‍ക്ക് വിടയെന്നും അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.
‘ഒപ്പമുണ്ടായിരുന്ന കുറച്ചു ദിവസങ്ങള്‍ ഞങ്ങള്‍ക്ക് ഓര്‍ത്തുവെക്കാനാവുന്നതാക്കി മാറ്റിയാണ് കൊച്ചുപ്രേമന്‍ ചേട്ടന്‍ പോയത്. ഞങ്ങളെ അത്ഭുതപ്പെടുത്തിയ ഒന്നോ രണ്ടൊ സീനുകള്‍ അദ്ദേഹത്തിന്റെതായി പടത്തിലുണ്ട്. ചേട്ടന്റെ വര്‍ക്കിനൊടുള്ള പാഷന്‍ വലിയ പാഠമാണ്. തങ്കത്തിന്റെ കാര്‍ന്നോര്‍ക്ക് വിട. മിസ്സ് യൂ ചേട്ടാ… ടീം തങ്കം’ എന്നാണ് ടീം കുറിച്ചത്.
ഭാവന സ്‌റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍ ശ്യാം പുഷ്‌ക്കരന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിച്ച നാലാമത്തെ ചിത്രം ‘തങ്കം’ റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. സഹീദ് അരാഫത്താണ് സംവിധാനം ചിത്രം സംവിധാനം ചെയ്യുന്നത്.
advertisement
advertisement
ജോജിക്കു ശേഷം ശ്യാം പുഷ്‌കരന്‍ തിരക്കഥയൊരുക്കുന്ന ചിത്രമാണ് ‘തങ്കം’ എന്ന സവിശേഷത കൂടിയുണ്ട് സിനിമയ്ക്ക്. ബിജു മേനോന്‍, വിനീത് ശ്രീനിവാസന്‍, അപര്‍ണ്ണ ബാലമുരളി, ഗിരീഷ് കുല്‍ക്കര്‍ണി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തില്‍ ഇവരെ കൂടാതെ വിനീത് തട്ടില്‍, ശ്രീകാന്ത് മുരളി, കൊച്ചു പ്രേമന്‍ തുടങ്ങിയവരും നിരവധി മറാത്തി, ഹിന്ദി, തമിഴ് അഭിനേതാക്കളും വേഷമിടുന്നു.
ദംഗല്‍, അഗ്ലി തുടങ്ങിയ ശ്രദ്ധേയങ്ങളായ ബോളിവുഡ് ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കും സുപരിചിതനായ മറാത്തി നടനും തിരക്കഥാകൃത്തുമായ ഗിരീഷ് കുല്‍ക്കര്‍ണി ആദ്യമായി മലയാളം സിനിമയിലേക്ക് എത്തുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരാകര്‍ഷണം. ചിത്രത്തിന്റെ ക്യാമറ നിര്‍വ്വഹിച്ചിരിക്കുന്നത് ഗൗതം ശങ്കറാണ്.
advertisement
ബിജി ബാലാണ് സംഗീതം, എഡിറ്റിങ് കിരണ്‍ ദാസും, കലാ സംവിധാനം ഗോകുല്‍ ദാസും നിര്‍വ്വഹിച്ച ചിത്രത്തില്‍ സൗണ്ട് ഡിസൈന്‍ ഗണേഷ് മാരാരും മേക്കപ്പ് റോണക്‌സ് സേവ്യറുമാണ്. ആക്ഷന്‍- സുപ്രീം സുന്ദര്‍, ജോളി ബാസ്റ്റിന്‍, കോസ്‌റ്യൂം ഡിസൈന്‍- മഷര്‍ ഹംസ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബിനു മണമ്പൂര്‍, സൗണ്ട് മിക്‌സിങ്- തപസ് നായിക്ക്, കോ പ്രൊഡ്യൂസേഴ്സ്- രാജന്‍ തോമസ്, ഉണ്ണിമായ പ്രസാദ്, വി.എഫ്.എക്‌സ്. – എഗ് വൈറ്റ് വിഎഫ്എക്‌സ്, ഡി.ഐ. – കളര്‍ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്- ബെന്നി കട്ടപ്പന, ജോസ് വിജയ്, കോ ഡയറക്ടര്‍- പ്രിനീഷ് പ്രഭാകരന്‍. പി.ആർ.ഒ.- ആതിര ദിൽജിത്, ഭാവന റിലീസാണ് ചിത്രം തിയെറ്ററുകളില്‍ എത്തിക്കുന്നത്.
advertisement
Summary: Cast and crew of Thankam movie reminisce late actor Kochupreman
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 16, 2022 2:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Kochupreman | മറഞ്ഞിട്ടും മായാതെ കൊച്ചുപ്രേമൻ; തങ്കത്തിന്റെ കാര്‍ന്നോര്‍ക്ക് വിട ചൊല്ലി സഹപ്രവർത്തകർ


