Charles Enterprises | ഉർവശിയുടെ 'ചാള്‍സ് എന്‍റര്‍പ്രൈസസ്' മെയ് റിലീസ്; തിയതി നിശ്ചയിച്ചു
- Published by:user_57
- news18-malayalam
Last Updated:
ഉർവശി ഹാസ്യ രസപ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു
നവാഗതനായ സുഭാഷ് ലളിത സുബ്രഹ്‍മണ്യന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘ചാള്‍സ് എന്‍റര്‍പ്രൈസസ്’ മെയ് അഞ്ചിന് പ്രദർശനത്തിനെത്തുന്നു. വളരെ രസകരമായ നർമ്മമുഹൂർത്തങ്ങളിലൂടെയുള്ള ഒരു ഫാമിലി സറ്റയർ ഡ്രാമ ചിത്രമായ ‘ചാള്‍സ് എന്‍റര്‍പ്രൈസസിൽ’ ഏറെ നാളുകൾക്ക് ശേഷം ഉർവശി ഹാസ്യ രസപ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ മലയാളത്തിൽ അവതരിപ്പിക്കുന്നു. കൂടാതെ പാ രഞ്ജിത്ത് സിനിമകളിലൂടെ ശ്രദ്ധേയനായ കലൈയരസൻ മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.
ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ അജിത് ജോയ്, അച്ചുവിജയൻ എന്നിവർ ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ബാലു വര്‍ഗീസ്, ഗുരു സോമസുന്ദരം, കലൈയരസന്‍, ഗുരു സോമസുന്ദരം, അഭിജ ശിവകല, സുജിത് ശങ്കർ, അൻസൽ പള്ളുരുത്തി, സുധീർ പറവൂർ, മണികണ്ഠൻ ആചാരി, മാസ്റ്റർ വസിഷ്ട്ട്, ഭാനു, മൃദുല, ഗീതി സംഗീതി, സിജി പ്രദീപ്, അജിഷ, ആനന്ദ്ബാൽ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Also read: മമ്മൂട്ടിയുടെ ഓഫര്‍; ശ്രീനിയേട്ടന്‍റെ വാക്ക്; ലാൽ ജോസിന്റെ ആദ്യചിത്രം റിലീസായി കാല്‍നൂറ്റാണ്ട്
advertisement
സഹനിര്‍മ്മാണം- പ്രദീപ് മേനോന്‍, അനൂപ് രാജ്. സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു. അന്‍വര്‍ അലി, ഇമ്പാച്ചി, നാച്ചി, സംഗീത ചേനംപുല്ലി എന്നിവര്‍ എഴുതിയ വരികൾക്ക് സുബ്രഹ്മണ്യന്‍ കെ.വി. സംഗീതം പകരുന്നു. എഡിറ്റിംഗ് – അച്ചു വിജയന്‍, പശ്ചാത്തല സംഗീതം- അശോക് പൊന്നപ്പൻ, നിര്‍മ്മാണ നിര്‍വ്വഹണം -ദീപക് പരമേശ്വരന്‍, കലാസംവിധാനം-മനു ജഗദ്, വസ്ത്രാലങ്കാരം – അരവിന്ദ് കെ.ആര്‍., മേക്കപ്പ്- സുരേഷ്,
പി.ആർ.ഒ.- എ.എസ്. ദിനേശ്.
Summary: Charles Enterprises movie now has a release date
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
April 09, 2023 6:38 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Charles Enterprises | ഉർവശിയുടെ 'ചാള്‍സ് എന്‍റര്‍പ്രൈസസ്' മെയ് റിലീസ്; തിയതി നിശ്ചയിച്ചു