Christy teaser | രണ്ട് മില്യൺ വ്യൂസുമായി മാത്യു തോമസ്, മാളവിക മോഹൻ ചിത്രം 'ക്രിസ്റ്റി' ടീസർ ഇപ്പോഴും ട്രെൻഡിംഗ്

Last Updated:

രണ്ട് മില്യൻ വ്യൂസ് കടന്ന് യൂട്യൂബിലെ ട്രെൻഡിംഗ് പട്ടികയിൽ 'ക്രിസ്റ്റി' ടീസർ

യുവനിരയിലെ ഏറെ ജനപ്രിയ താരമായ മാത്യു തോമസും (Mathew Thomas) തെന്നിത്യൻ സിനിമകളിലെ നിറസാന്നിധ്യമായ മാളവികാ മോഹനൻ (Malavika Mohanan) കേന്ദ്രകഥാപാത്രങ്ങളാകുന്ന ‘ക്രിസ്റ്റി’ എന്ന ചിത്രം യുവാക്കളുടെ ഇടയിൽ ഏറെ തരംഗം സൃഷ്ടിച്ചിരിക്കുന്നു. ചിത്രത്തിന്റെ ടീസർ പുറത്തുവന്നപ്പോൾ മുതൽ വന്ന പ്രതികരണം അത്തരത്തിലുള്ളതാണ്.
രണ്ട് മില്യൻ വ്യൂസ് കടന്ന് യൂട്യൂബിലെ ട്രെൻഡിംഗ് പട്ടികയിൽ ടീസർ ഇപ്പോഴുമുണ്ട്. നവാഗതനായ ആൽവിൻ ഹെൻറി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് നോക്കി മൗണ്ടൻ സിനിമാസിൻ്റെ ബാനറിൽ സജയ് സെബാസ്റ്റ്യനും കണ്ണൻ സതീശനം ചേർന്നാണ്.
ബെന്യാമൻ – ജി.ആർ. ഇന്ദുഗോപൻ എന്നിവരുടെ തിരക്കഥ
മലയാള സാഹിത്യത്തിലെ ഏറ്റം പ്രഗത്ഭരായ ബെന്യാമിനും ജി.ആർ. ഇന്ദുഗോപനും ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ. അത്യപൂർവമായ ഒരു ഒത്തുചേരലാണിത്. തീരപ്രദേശത്തിന്റെ പശ്ചാത്തലത്തിൽ ഒരു തികഞ്ഞ പ്രണയ കഥയാണ് പ്രമേയം. ഒരു തീരപ്രദേശത്തിന്റെ സംസ്ക്കാരവും, ജീവിതവും തികച്ചും റിയലിസ്റ്റിക്കായി പറയുമ്പോൾത്തന്നെ യുവത്വത്തിന്റെ വികാരവായ്പ്പുകൾക്ക് ഏറെ പ്രാധാന്യം നൽകിയുമാണ് അവതരണം.
advertisement
യൂത്തിന്റെ കാഴ്പ്പാടുകൾക്ക് ഏറെ പ്രാധാന്യം നൽകി, നർമ്മമുഹൂർത്തങ്ങളിലൂടെയാണ് ചിത്രത്തിന്റെ അവതരണം. എത്ര പറഞ്ഞാലും ഉറവ വറ്റാത്ത ഒരു വിഷയമാണ് പ്രണയം. ഓരോ കഥക്കും പ്രത്യേകതകളുണ്ട്. ഈ ചിത്രത്തിനും അങ്ങനെയൊരു പ്രത്യേകതയുണ്ട്. അതാണ് ഈ കഥയെ മുന്നോട്ട് നയിക്കുന്നതും.
ജോയ് മാത്യു, വിനീത് വിശ്വം, രാജേഷ് മാധവൻ, മുത്തുമണി, ജയ എസ്. കുറുപ്പ്, സ്മിനു സിജോ, മഞ്ജു പത്രോസ്, വീണാ നായർ എന്നിവരും പ്രധാന താരങ്ങളാണ്. കഥ – ആൽവിൻ ഹെൻറി.
advertisement
ഗോവിന്ദ് വസന്തയുടെ സംഗീതം
ഗോവിന്ദ് വസന്തയാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. അൻവർ അലി, വിനായക് ശശികുമാർ എന്നിവരുടേതാണ് വരികൾ.
ആനന്ദ് സി. ചന്ദ്രൻ ഛായാഗ്രഹണവും മനു ആന്റണി എഡിറ്റിംഗും നിർവഹിക്കുന്നു. കലാസംവിധാനം – സുജിത് രാഘവ്, മേക്കപ്പ് – ഷാജി പുൽപ്പള്ളി, ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ – ഷെല്ലി ശ്രീസ്, പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് – പ്രദീപ് ഗോപിനാഥ്, വിജയ് ജി.എസ്., പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ, പി.ആർ.ഒ.- വാഴൂർ ജോസ്, സ്റ്റിൽസ്- സിനറ്റ് സേവ്യർ.
advertisement
നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ചിത്രം സെൻട്രൽ പിക്ചേർസ് പ്രദർശനത്തിനെത്തിക്കുന്നു.
Summary: The teaser for the Malayalam film Christy, which stars Mathew Thomas and Malavika Mohanan, is still buzzing on YouTube. The premise of a young boy falling in love with a woman who is older than him has become well-known in the entertainment industry. Christy might drop soon
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Christy teaser | രണ്ട് മില്യൺ വ്യൂസുമായി മാത്യു തോമസ്, മാളവിക മോഹൻ ചിത്രം 'ക്രിസ്റ്റി' ടീസർ ഇപ്പോഴും ട്രെൻഡിംഗ്
Next Article
advertisement
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക ;  ഐക്യം നിലനിർത്താൻ  ശ്രമിക്കണം : ഇന്നത്തെ പ്രണയഫലം അറിയാം
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക; ഐക്യം നിലനിർത്താൻ ശ്രമിക്കണം: ഇന്നത്തെ പ്രണയഫലം അറിയാം
  • ആശയവിനിമയവും ക്ഷമയും പ്രണയത്തിൽ പ്രധാനമാണ്

  • ധനു രാശിക്കാർക്ക് പുതിയ പ്രണയ അവസരങ്ങൾക്കും സാധ്യത

  • മീനം രാശിക്കാർ ഐക്യം നിലനിർത്താനും തിടുക്കം ഒഴിവാക്കാനും ശ്രദ്ധിക്കണം

View All
advertisement